വരള്‍ച്ച; ആയിരത്തോളം കര്‍ഷകര്‍ ജോലി തേടി ബെംഗളൂരുവിലേക്ക്
ബെംഗളൂരു: വടക്കന്‍ കര്‍ണാടകം ജില്ലകളില്‍ വരള്‍ച്ച രൂക്ഷമായതിനെ തുടര്‍ന്ന് ഉപജീവനമാര്‍ഗ്ഗം നഷ്ടപ്പെട്ട കര്‍ഷകര്‍ ഒന്നടങ്കം ജോലി തേടി ബെംഗളൂരുവിലെത്തുന്നു.ഒരു മാസത്തിനുള്ളില്‍ ആറായിരത്തിലധം കര്‍ഷകരാണ് നഗരത്തിലെത്തിയത്.നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ ലക്ഷ്യമാക്കിയാണ് ഇവര്‍ കുടുംബത്തോടൊപ്പം നഗരത്തിലെത്തുന്നത്.നിര്‍മ്മാതാക്കള്‍ കുറഞ്ഞ കൂലിയാണ് നല്‍കുന്നതെങ്കിലും ഗ്രാമങ്ങളിലെ കുടിവെള്ള ക്ഷാമം മൂലം കര്‍ഷകര്‍ നഗരത്തില്‍ തുടരാന്‍ നിര്‍ബന്ധിതരാവുകയാണ്.
ഹാവേരി,ബെലഗാവി,ബീദര്‍ , റായ്ച്ചൂര്‍,ഹുബ്ബള്ളി തുടങ്ങിയ ജില്ലകളില്‍ നിന്നാണ് കര്‍ഷകര്‍ പ്രധാനമായുമെത്തുന്നത് .റോഡരികിലും ചേരി പ്രദേശങ്ങളിലും നിര്‍മ്മാണ തൊഴിലാളികള്‍ക്കൊപ്പം കുടില്‍ കെട്ടിയാണ് കര്‍ഷകരുടെ താമസം.ലോറികളിലും ട്രെയിനുകളിലും കര്‍ഷകര്‍ കൂട്ടത്തോടെ വന്നിറങ്ങുന്ന കാഴ്ച്ചയാണെങ്ങും.ജോലി നല്‍കുന്നതില്‍ ചിലര്‍ വിമുഖത കാണിക്കുന്നതായും ഇവര്‍ പരാതിപ്പെടുന്നു.

വടക്കന്‍ കര്‍ണാടക ജില്ലകളില്‍ ചൂട് 43 ഡിഗ്രി കവിഞ്ഞിട്ടുണ്ട്.കുടിവെളള പ്രശ്‌നമാണ് ഇവരെ പ്രധാനമായും അലട്ടുന്നത്.ഗ്രാമവാസികള്‍ക്ക് ജില്ലാ ഭരണ കൂടം എത്തിക്കുന്ന വെളളമാണ് ഏക ആശ്രയമുണ്ടായിരുന്നത്.പലപ്പോഴും വെളള ടാങ്കറിന്റെ വരവ് നിലക്കുന്നത് ഇവരെ പ്രതിസന്ധിയിലാക്കുന്നു.സ്വകാര്യ ടാങ്കര്‍ വില്‍പ്പനയുണ്ടെങ്കിലും തങ്ങള്‍ക്ക താങ്ങാനാവുന്നതിലുമപ്പുറം വലിയ തുകയാണ് ഈടാക്കുന്നതെന്നാണ് കര്‍ഷകര്‍ പറയുന്നത്.
ക്ഷീരകര്‍ഷകരും പാലുല്‍പ്പാദനം കുറഞ്ഞതുമൂലം പ്രതികൂല സാഹചര്യത്തിലാണ്. നിര്‍ജ്ജലീകരണവും ആവശ്യത്തിന തീറ്റ കുറവും കാരണം കന്നുകാലികള്‍ വേണ്ടത്ര പാല്‍ ചുരത്തുന്നില്ലെന്നു കര്‍ഷകര്‍ പറയുന്നു.സങ്കരയിനം പശുക്കളെയാണ് നിര്‍ജ്ജലീകരണം കൂടുതലായി ബാധിച്ചിട്ടുളളത്.സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഫലപ്രദമായ നടപടികളുണ്ടാവുന്നില്ലെന്നാണ് ബെംഗളൂരുവിലെത്തുന്ന മിക്ക കര്‍ഷകരും പറയുന്നത്.മൈസൂരുള്‍പ്പെടെയുളള മറ്റുനഗരങ്ങളിലും ഇവര്‍ ജോലി തേടിയെത്തുന്നുണ്ട്.












Click it and Unblock the Notifications