കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷക സമരം വീണ്ടും തുടങ്ങും; രാഷ്ട്രപതിയ്ക്ക് മുന്നറിയിപ്പുമായി കര്‍ഷകര്‍

Google Oneindia Malayalam News

ന്യൂദല്‍ഹി: കര്‍ഷക പ്രക്ഷോഭം വീണ്ടും തുടങ്ങുമെന്ന മുന്നറിയിപ്പുമായി കര്‍ഷകര്‍. രാഷ്ട്രപതി രാംനാഥ് കോവിന്ദിന് നല്‍കിയ നിവേദനത്തിലാണ് കര്‍ഷകര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2021 ഡിസംബറില്‍ കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിച്ച കര്‍ഷകര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം നല്‍കിയിരുന്നു. നല്‍കിയ വാഗ്ദാനങ്ങള്‍ ഇന്ത്യാ ഗവണ്‍മെന്റ് നിരാകരിക്കുന്നത് തുടര്‍ന്നാല്‍ കര്‍ഷകര്‍ക്ക് തങ്ങളുടെ പ്രക്ഷോഭം പുനരാരംഭിക്കുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച (എസ് കെ എം) തിങ്കളാഴ്ച രാഷ്ട്രപതിയെ അഭിസംബോധന ചെയ്ത് അയച്ച മെമ്മോറാണ്ടത്തില്‍ പ്രഖ്യാപിച്ചു.

രാഷ്ട്രത്തലവന്‍ എന്ന നിലയില്‍ രാജ്യത്തെ ഏറ്റവും വലിയ വിഭാഗമായ അന്നദാതാ കര്‍ഷകരുടെ താല്‍പര്യം സംരക്ഷിക്കേണ്ടത് രാഷ്ട്രപതിയുടെ ഭരണഘടനാപരമായ ബാധ്യതയാണെന്നും കര്‍ഷകരോടുള്ള ഈ വഞ്ചനയ്ക്കെതിരെ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കുമെന്നും മെമ്മോറാണ്ടത്തില്‍ വ്യക്തമാക്കി. കര്‍ഷകരുടെ അധ്വാനം കൊണ്ടാണ് രാജ്യം ഭക്ഷ്യധാന്യത്തില്‍ സ്വയം പര്യാപ്തത നേടിയതെന്നും കുറിപ്പില്‍ പറയുന്നു. ലോക്ക്ഡൗണും സാമ്പത്തിക മാന്ദ്യവും ഉണ്ടായിരുന്നിട്ടും കര്‍ഷകരുടെ അശ്രാന്ത പരിശ്രമം കാരണം, രാജ്യത്തിന്റെ കാര്‍ഷിക ഉല്‍പാദനം തുടര്‍ച്ചയായി വര്‍ധിച്ചു. കര്‍ഷകര്‍ക്കെതിരെ തന്ത്രങ്ങള്‍ പയറ്റുന്നത് രാജ്യത്തിനാകെ വിനാശകരമായിരിക്കും.

ബജറ്റ് 2022: നിര്‍മലാ സീതാരാമന്റെ അഞ്ചംഗ ടീം, ബജറ്റ് തയ്യാറാക്കിയത് ഇവരാണ്ബജറ്റ് 2022: നിര്‍മലാ സീതാരാമന്റെ അഞ്ചംഗ ടീം, ബജറ്റ് തയ്യാറാക്കിയത് ഇവരാണ്

1

2020-21 ലെ ചരിത്രപ്രസിദ്ധമായ കിസാന്‍ ആന്ദോളന്റെ കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ നിരാകരിച്ചുവെന്നാരോപിച്ച് പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, ബിഹാര്‍, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, കര്‍ണാടക, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, ഹിമാചല്‍ പ്രദേശ്, തെലങ്കാന, ഒഡീഷ, തമിഴ്‌നാട്, രാജസ്ഥാന്‍, ഗുജറാത്ത്, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ പ്രകടനങ്ങളും മാര്‍ച്ചുകളും നടത്തിയും കോലം കത്തിച്ചും 'വഞ്ചന ദിനം' ആയി ആചരിച്ചു. 2021 ഡിസംബര്‍ 9-ന് സംയുക്ത കിസാന്‍ മോര്‍ച്ചയ്ക്ക് അയച്ച കത്തില്‍ ഇന്ത്യാ ഗവണ്‍മെന്റ് രേഖാമൂലം നല്‍കിയ ഉറപ്പുകളില്‍ ഒന്നുപോലും പാലിക്കപ്പെട്ടിട്ടില്ലെന്നും നിവേദനത്തില്‍ പറയുന്നു

2

കര്‍ഷകരുടെ ക്ഷമയെ വെല്ലുവിളിക്കുന്നതിനെതിരെ ബി ജെ പി സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയ സംയുക്ത കിസാന്‍ മോര്‍ച്ച, വാഗ്ദാനങ്ങള്‍ എത്രയും വേഗം പാലിച്ചില്ലെങ്കില്‍ കര്‍ഷകര്‍ക്ക് പ്രക്ഷോഭം പുനരാരംഭിക്കുകയല്ലാതെ മാര്‍ഗമില്ലെന്നും പ്രഖ്യാപിച്ചു. നിയമപരമായി ഉറപ്പുനല്‍കുന്ന എം എസ് പിക്കുള്ള സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ആവശ്യം പരാമര്‍ശിക്കവെ, നിലവിലെ എം എസ് പിയുമായി ബന്ധപ്പെട്ട തെറ്റായ കാര്യങ്ങള്‍ സര്‍ക്കാര്‍ തുടരുകയാണെന്ന് മെമ്മോറാണ്ടം കുറ്റപ്പെടുത്തി. കര്‍ഷകര്‍ക്ക് അവരുടെ യഥാര്‍ത്ഥ അവകാശം നിഷേധിക്കുന്നുവെന്നും നിവേദനത്തില്‍ പറയുന്നു.തുച്ഛമായ എം എസ് പി എന്ന പൊള്ളയായ വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ച് വിള വൈവിധ്യവല്‍ക്കരണം നടന്നുവെന്നത് തെറ്റായ അവകാശവാദമാണ്.

3

എന്നാല്‍, എണ്ണക്കുരുക്കള്‍, തിനകള്‍, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവയുള്‍പ്പെടെ എല്ലാ വിളകള്‍ക്കും എം എസ് പി നിയമപരമായി ഉറപ്പുനല്‍കുകയാണെങ്കില്‍ അത്തരം വൈവിധ്യവല്‍ക്കരണം തീര്‍ച്ചയായും സാധ്യമാണെന്ന് കര്‍ഷകര്‍ക്ക് അറിയാമെന്നും മെമ്മോറാണ്ടത്തില്‍ പറയുന്നു. അതേസമയം, തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഫെബ്രുവരി 23-24 മുതല്‍ മാര്‍ച്ച് 28-29 വരെ നടത്താനിരുന്ന രാജ്യവ്യാപക പണിമുടക്ക് മാറ്റാനുള്ള കേന്ദ്ര ട്രേഡ് യൂണിയനുകളുടെ നോട്ടീസിലും സംയുക്ത കിസാന്‍ മോര്‍ച്ച പ്രതികരിച്ചു. 'ട്രേഡ് യൂണിയനുകളുടെ ആഹ്വാനത്തെ സംയുക്ത കിസാന്‍ മോര്‍ച്ച പൂര്‍ണ്ണമായി അംഗീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു, കൂടാതെ ഇന്ത്യയിലുടനീളമുള്ള തൊഴിലാളികളോടും ഐക്യദാര്‍ഢ്യത്തോടെ നിലകൊള്ളുന്നു, മാര്‍ച്ച് 28, 29 തീയതികളില്‍ ഗ്രാമീണ പണിമുടക്ക് നടത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

4

മിഷന്‍ ഉത്തര്‍പ്രദേശുമായി ബന്ധപ്പെട്ട പുതിയ ഘട്ടത്തെക്കുറിച്ച് സംസാരിക്കാനുള്ള പത്രസമ്മേളനത്തിന്റെ തീയതിയും മെമ്മോറാണ്ടം പുറത്തിറക്കി. നേരത്തെ പ്രഖ്യാപിച്ചതു പോലെ സംയുക്ത കിസാന്‍ മോര്‍ച്ച മിഷന്‍ ഉത്തര്‍പ്രദേശ് ക്യാംപെയ്ന്‍ തുടരുകയും ബി ജെ പിയെ പരാജയപ്പെടുത്താനും സംസ്ഥാനത്തുടനീളം പ്രചാരണം നടത്തും. ദൗത്യത്തിന്റെ പുതിയ ഘട്ടം ഫെബ്രുവരി 3 ന് പത്രസമ്മേളനത്തോടെ പ്രഖ്യാപിക്കുമെന്നും മെമ്മോറാണ്ടത്തില്‍ പറയുന്നു.

Recommended Video

cmsvideo
ദിലീപ് കോടതിയില്‍ കൈമാറിയ ഫോണുകളില്‍ നിര്‍ണായകമായ 'ഐ ഫോണ്‍' ഇല്ല

English summary
Farmers warn of renewed agitation if would'nt keep promises
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X