കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയെ ഞെട്ടിച്ച് തിരഞ്ഞെടുപ്പ് ഫലം; ഭരണ സഖ്യത്തിന് തോല്‍വി; കര്‍ഷക സമരം തിരിച്ചടിക്കുന്നു

Google Oneindia Malayalam News

ദില്ലി: കര്‍ഷക സമരം ബിജെപിക്ക് തിരിച്ചടിയാകുന്നു. ബിജെപി വിരുദ്ധ വികാരം ഹരിയാനയില്‍ വര്‍ധിച്ചുവെന്ന് വ്യക്തമാക്കി തിരഞ്ഞെടുപ്പ് ഫലം. ഹനിയാനയിലെ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജെപി-ജെജെപി സഖ്യത്തിന് പ്രധാന മേയര്‍ പദവികള്‍ നഷ്ടമായി. സോനിപത്തിലും അംബാലയിലുമാണ് മേയര്‍ പദവി ഭരണകക്ഷിക്ക് നഷ്ടമായത്. ഹരിയാനയില്‍ നിമയസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ഒരു വര്‍ഷം തികയുന്നതേയുള്ളൂ.

b

ബിജെപിക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ഹരിയാനയിലെ പ്രാദേശിക പാര്‍ട്ടിയായ ജനനായക് ജനത പാര്‍ട്ടി (ജെജെപി)യുമായി സഖ്യമുണ്ടാക്കിയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. സര്‍ക്കാരിന്റെ വിലയിരുത്തലാകും കോര്‍പറേഷന്‍ തിരഞ്ഞെടുപ്പ് എന്നായിരുന്നു പ്രചാരണം. ഫലം വന്നപ്പോള്‍ പ്രധാന കോര്‍പറേഷനിലെ ഭരണം ബിജെപി സഖ്യത്തിന് നഷ്ടമായതാണ് കാഴ്ച. ജെജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദുഷ്യന്ത് ചൗട്ടാലയുടെ പാര്‍ട്ടിക്ക് ശക്തികേന്ദ്രങ്ങളില്‍ തോല്‍വിയാണുണ്ടായത്. ഹിസാറിലെ ഉക്ലാനയിലും റിവാരിയിലെ ധറുഹേരയിലും ജെജെപി തോറ്റു.

അമ്മയെ തല്ലിച്ചതച്ച മകന്‍; എന്തിനീ ക്രൂരതയെന്ന് ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെ...അമ്മയെ തല്ലിച്ചതച്ച മകന്‍; എന്തിനീ ക്രൂരതയെന്ന് ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെ...

അംബാല, പഞ്ച്കുല, സോനിപത്ത്, റിവാരിയിലെ ധറുഹേര, ഹിസാറിലെ ഉക്ലാന, റോതക്കിലെ സംബ്ല എന്നിവിടങ്ങളിലെ തദ്ദേശ തിരഞ്ഞെടുപ്പ് നടന്നത് കഴിഞ്ഞ ഞായറാഴ്ചയാണ്. ഇന്ന് രാവിലെ എട്ട് മുതല്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. കര്‍ഷക സരക്കാരെ പോലീസിനെ ഉപയോഗിച്ച് നേരിട്ട ഹരിയാന സര്‍ക്കാരിന്റെ നടപടി ഏറെ വിവാദമായിരുന്നു. പഞ്ചാബിലും ഹരിയാനയിലും നിന്നുമുള്ള കര്‍ഷകരാണ് ദില്ലി-ഹരിയാന അതിര്‍ത്തിയില്‍ സമരം ചെയ്യുന്നത്.

സോനിപത്തില്‍ കോണ്‍ഗ്രസാണ് ജയിച്ചത്. 14000 വോട്ടിന്റെ ഭൂരിപക്ഷമാണ് കോണ്‍ഗ്രസിന്. കര്‍ഷക സമരമാണ് ബിജെപിക്ക് തിരിച്ചടിയായതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. സോനിപത്തിന് അടുത്താണ് കര്‍ഷകര്‍ സമരം ചെയ്യുന്ന സിംഗു. അംബാലയില്‍ ഹരിയാന ജനചേതന പാര്‍ട്ടി നേതാവ് ശക്തി റാണി ശര്‍മ മേയറാകും. 8000 വോട്ടിനാണ് അവര്‍ ജയിച്ചത്. മുന്‍ കോണ്‍ഗ്രസ് നേതാവ് വിനോദ് ശര്‍മയുടെ ഭാര്യയാണ് ശക്തി റാണി.

വോട്ടെണ്ണല്‍ പൂര്‍ത്തിയായിട്ടില്ലാത്ത പഞ്ച്കുലയില്‍ ബിജെപിയാണ് മുന്നിട്ട് നില്‍ക്കുന്നത്. ഹരിയാനയിലെ ഗ്രാമീണ മേഖലകളില്‍ ശക്തമായ അടിത്തറയുടെ ജെജെപിക്ക് ഇത്തവണ തിരിച്ചടയാണ് ലഭിച്ചത്. പഞ്ചാബിലെ അകാലിദള്‍ ബിജെപി സഖ്യം കഴിഞ്ഞ സെപ്തംബറില്‍ ഉപേക്ഷിച്ചിരുന്നു. എന്നാല്‍ ഹരിയാനയില്‍ ജെജെപി ഇപ്പോഴും ബിജെപിയുമായി സഖ്യം തുടരുന്നുണ്ട്. ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ജെജെപിക്ക് കടുത്ത സമ്മര്‍ദ്ദമാണ്.

English summary
Farmers Protest Setback to BJP; Mayor post lost in Haryana local election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X