കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർഷകസമരം പാർലമെൻ്റിൽ ചർച്ച ചെയ്യണം, പ്രധാനമന്ത്രിയോട് സർവ്വകക്ഷി യോഗത്തിൽ എളമരം കരീം

Google Oneindia Malayalam News

ദില്ലി: രണ്ടുമാസത്തിലേറെയായി തുടരുന്ന കർഷകസമരം പാർലമെൻ്റിൽ ചർച്ച ചെയ്യണമെന്ന് കേന്ദ്രസർക്കാർ വിളിച്ചുചേർത്ത കക്ഷി നേതാക്കളുടെ യോഗത്തിൽ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും രാജ്യസഭ എംപിയുമായ എളമരം കരീം ആവശ്യപ്പെട്ടു. പാർലമെൻ്റ് സമ്മേളനത്തിന് മുന്നോടിയായാണ് ഓൺലൈൻ യോഗം സംഘടിപ്പിച്ചത്.

ജനുവരി 26ന് ഡൽഹിയിൽ നടന്ന സംഭവങ്ങളുടെ പേരിൽ കർഷക നേതാക്കളെ കള്ളക്കേസുകളിൽ കുടുക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും കർഷകരെ തകർക്കുന്ന മൂന്ന് നിയമങ്ങളും പിൻവലിക്കണമെന്നുമുള്ള ആവശ്യങ്ങൾക്കൊപ്പം പാർലമെൻ്റ് സമ്മേളനം ചട്ടപ്രകാരം നടത്താൻ സർക്കാർ മുൻകൈ എടുക്കണമെന്നും എളമരം കരീം യോഗത്തിൽ ആവശ്യപ്പെട്ടു.

elamaram

തടസ്സം കൂടാതെ പാർലമെൻ്റ് ചേരാൻ സാഹചര്യം ഉണ്ടാക്കാൻ സർക്കാർ മുൻകൈ എടുക്കണം. വിലക്കയറ്റം, തൊഴിലില്ലായ്മ, സാമ്പത്തികമാന്ദ്യം തുടങ്ങിയ പ്രശ്നങ്ങൾ പാർലമെൻ്റിൽ ചർച്ച ചെയ്യാൻ അവസരം ലഭിക്കണം. യുപി സർക്കാർ പാസാക്കിയ മിശ്രവിവാഹ നിരോധനനിയമം ഭരണഘടനാ വിരുദ്ധമാണ്. ഇത് തടയാൻ കേന്ദ്ര സർക്കാർ ഇടപെട്ടില്ല എന്ന കാര്യവും പാർലമെൻ്റിൽ ചർച്ച ചെയ്യാൻ അവസരം ലഭിക്കണമെന്ന ആവശ്യവും കേന്ദ്ര സർക്കാരിനെ എളമരം കരീം അറിയിച്ചു. മറുപടി പ്രസംഗം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി കർഷക സംഘടനകളുമായി ചർച്ച ചെയ്യാൻ സർക്കാർ സന്നദ്ധമാണെന്ന് മാത്രമാണ് പറഞ്ഞത്. മറ്റു കാര്യങ്ങളൊന്നും പരാമർശിക്കാൻ പ്രധാനമന്ത്രി തയ്യാറായില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Recommended Video

cmsvideo
Pinarayi vijayan government will continue for next five years says survey

18 മാസത്തേക്ക് കാര്‍ഷിക നിയമങ്ങള്‍ നടപ്പിലാക്കുന്നത് നിര്‍ത്തിവെക്കാം എന്നാണ് സര്‍വ്വകക്ഷിയോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞത്. 9 തവണ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളുമായി കര്‍ഷക സംഘടനകള്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. നിയമം നടപ്പിലാക്കുന്നത് നീട്ടി വെക്കാം എന്നുളള ഈ നിര്‍ദേശം ചര്‍ച്ചയില്‍ കര്‍ഷക സംഘടനാ നേതാക്കള്‍ തളളിക്കളഞ്ഞിരുന്നു. തുറന്ന മനസ്സോടെയാണ് കര്‍ഷകര്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങളെ സര്‍ക്കാര്‍ കാണുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

English summary
Farmers protest should be debated in Parliament, Elamaram Kareem says in All Party Meet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X