കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇങ്ങനെപോയാല്‍ എലിയിറച്ചി കഴിക്കേണ്ടി വരുമെന്ന് കര്‍ഷകര്‍...ചത്ത എലിയെ കടിച്ചുപിടിച്ച് പ്രതിഷേധം...

കൃഷിനാശം സംഭവിച്ചവര്‍ക്ക് തക്കതായ നഷ്ടപരിഹാരം നല്‍കണമെന്നും തമിഴ്‌നാടിനെ വരള്‍ച്ചാ ബാധിത സംസ്ഥാനമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു കര്‍ഷകരുടെ സമരം.

  • By Afeef Musthafa
Google Oneindia Malayalam News

തിരുച്ചിറപ്പിള്ളി: വളരെ വ്യത്യസ്തമായൊരു പ്രതിഷേധമാണ് കഴിഞ്ഞ ദിവസം തിരുച്ചിറപ്പിള്ളി കളക്ടറേറ്റിന് മുന്നില്‍ നടന്നത്. കൃഷിനാശം സംഭവിച്ചവര്‍ക്ക് തക്കതായ നഷ്ടപരിഹാരം നല്‍കണമെന്നും തമിഴ്‌നാടിനെ വരള്‍ച്ചാ ബാധിത സംസ്ഥാനമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു കര്‍ഷകരുടെ സമരം.

ചത്ത എലിയെ വായില്‍ കടിച്ച് പിടിച്ചാണ് മുപ്പതോളം കര്‍ഷകര്‍ പ്രതിഷേധിച്ചത്. ഇതിന്‌ശേഷം കളക്ടറേറ്റിനും ചുറ്റും ശയനപ്രദക്ഷിണവും ചെയ്തു. ജലക്ഷാമം കാരണം തങ്ങളുടെ കൃഷി നശിച്ചെന്നും, പട്ടിണിയായതിനാല്‍ ഇപ്പോള്‍ എലിയിറച്ചി കഴിക്കേണ്ട അവസ്ഥയിലാണെന്നും കര്‍ഷകര്‍ പറഞ്ഞു. ദേശീയ തെന്നിദിയ നദികള്‍ ഇനെയ്പു സംഘത്തിന്റെ ആഭിമുഖ്യത്തിലാണ് വ്യത്യസ്തമായ പ്രതിഷേധം സംഘടിപ്പിച്ചത്.

നശിച്ചത് ഹെക്ടര്‍ കണക്കിന് കൃഷി...

നശിച്ചത് ഹെക്ടര്‍ കണക്കിന് കൃഷി...

തമിഴ്‌നാട്ടില്‍ ഈ വര്‍ഷം കടുത്ത വരള്‍ച്ചയാണ് അനുഭവപ്പെടുന്നത്. തിരുച്ചിറപ്പിള്ളി ജില്ലയില്‍ മാത്രം ഹെക്ടര്‍ കണക്കിന് കൃഷിനാശമാണുണ്ടായത്.

നഷ്ടപരിഹാരം നല്‍കണം...

നഷ്ടപരിഹാരം നല്‍കണം...

വരള്‍ച്ച കാരണം കൃഷിനാശമുണ്ടായ കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും, തമിഴ്‌നാടിനെ വരള്‍ച്ചാ ബാധിത സംസ്ഥാനമായി പ്രഖ്യാപിക്കണമെന്നുമാണ്് കര്‍ഷകരുടെ ആവശ്യം.

വ്യത്യസ്തമായ പ്രതിഷേധം...

വ്യത്യസ്തമായ പ്രതിഷേധം...

വായില്‍ ചത്ത എലിയെ കടിച്ചു പിടിച്ചാണ് മുപ്പതോളം വരുന്ന കര്‍ഷകര്‍ സമരത്തില്‍ പങ്കെടുത്തത്. ഇതിന് ശേഷം ഇവര്‍ കളക്ടറേറ്റ് ഓഫീസിന് ചുറ്റും ശയനപ്രദക്ഷിണം നടത്തുകയും ചെയ്തു.

ഉടന്‍ പരിഹാരമുണ്ടാക്കണം...

ഉടന്‍ പരിഹാരമുണ്ടാക്കണം...

വരള്‍ച്ച രൂക്ഷമായതോടെ വന്‍ കൃഷിനാശമാണ് ജില്ലയിലുണ്ടായത്. നഷ്ടം സഹിക്കാനാവാതെയും കടം കയറിയും നാല്‍പ്പതോളം കര്‍ഷകരാണ് തിരുച്ചിറപ്പിള്ളിയില്‍ മാത്രം ആത്മഹത്യ ചെയ്തത്.

അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കും...

അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കും...

കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും, സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും കര്‍ഷകരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ജില്ലാ കളക്ടര്‍ പ്രതികരിച്ചു.

English summary
A group 30 farmers staged a protest on Trichy district collectorate campus on Friday by holding dead rats in their mouths demanding that the state government declare Tamil Nadu as a drought-hit state.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X