കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ദില്ലിയെ പ്രകമ്പനം കൊള്ളിച്ച് കര്‍ഷക മാര്‍ച്ച്; പൊലീസുകാര്‍ക്ക് നേരെ ട്രാക്ടര്‍ ഓടിച്ചുകയറ്റി, നാടകീയ രംഗങ്ങൾ
ദില്ലി: കര്‍ഷക മാര്‍ച്ചില്‍ ദില്ലിയില്‍ വന്‍ സംഘര്‍ഷം. ദില്ലിയുടെ പല ഭാഗങ്ങളിലായി പൊലീസും കര്‍ഷകരും തമ്മില്‍ ഏറ്റുമുട്ടി. പൊലീസ് സ്ഥാപിച്ച എല്ലാ ബാരിക്കേഡുകളും മാറ്റിയാണ് കര്‍ഷകര്‍ മുന്നോട്ട് നീങ്ങിയത്. സംഘര്‍ഷത്തിനിടെ നാടകീയ രംഗങ്ങളാണ് പലയിടങ്ങളിലും അരങ്ങേറിയത്. പ്രതിഷേധക്കാര്‍ ട്രാക്ടര്‍ പൊലീസുകാര്‍ക്ക് നേരെ ഓടിച്ച് കയറ്റി ആക്രമിക്കാന്‍ ശ്രമിച്ചു. സംഘര്‍ഷത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കിഴക്ക്, വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ നിന്ന് മധ്യ ഡല്‍ഹിയിലേക്ക് പോകുന്ന എല്ലാ റോഡുകളും പോലീസ് തടഞ്ഞിരിക്കുകയാണ്.