കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റമദാനിലെ നോമ്പിനിടയിലും മുസ്ലീങ്ങള്‍ പ്രധാനമന്ത്രിയുടെ യോഗ പരിപാടിക്കെത്തും

  • By Anwar Sadath
Google Oneindia Malayalam News

ലക്‌നൗ: ജൂണ്‍ 21ന് നടക്കുന്ന അന്താരാഷ്ട്ര യോഗ ദിനത്തില്‍ റമദാനിലെ വ്രതത്തിനിടയിലും പരിപാടിയില്‍ പങ്കെടുക്കുമെന്ന് മുസ്ലീം സംഘടനകള്‍. ഉത്തര്‍ പ്രദേശിലെ മുസ്ലീം സംഘടനകളാണ് യോഗയില്‍ സജീവമാകുമെന്ന് അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന യോഗ ഇത്തവണ ഉത്തര്‍ പ്രദേശിലാണ് സംഘടിപ്പിച്ചിട്ടുള്ളത്.

ഏതാണ്ട് മുന്നൂറോളം മുസ്ലീം പുരുഷ വനിതകള്‍ യോഗയില്‍ പങ്കെടുക്കും. രമാഭായി അംബേദ്കര്‍ മൈതാനത്ത് നടക്കുന്ന പരിപാടിയില്‍ ആകെ 55,000 പേരാക്കാണ് പ്രവേശനമുണ്ടാവുക. 1,000ത്തോളം മുസ്ലീങ്ങള്‍ റമദാന്‍ വ്രതത്തിനിടയില്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ താത്പര്യം പ്രകടിപ്പിച്ചതായി അറിയിച്ചതായി മുസ്ലീം രാഷ്ട്രീയ മഞ്ച് അറിയിച്ചു.

narendramodi

എന്നാല്‍, മുന്നൂറോളം പേര്‍ പങ്കെടുക്കുന്നകാര്യം ഉറപ്പു നല്‍കിയിട്ടുണ്ട്. രാവിലെ ഏഴുമണിക്കും എട്ടുമണിക്കും ഇടയിലാണ് പരിപാടി. അതുകൊണ്ടുതന്നെ പുലര്‍ച്ചെ നോമ്പിനു മുന്‍പുള്ള ആഹാരം കഴിച്ചശേഷമായിരിക്കും മുസ്ലീങ്ങള്‍ യോഗ പരിപാടിയില്‍ പങ്കെടുക്കുക. ബിജെപിയുമായി ബന്ധമുള്ള പ്രമുഖ മുസ്ലീം നേതാക്കളും യോഗയ്ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ യോഗയില്‍ പങ്കെടുക്കുന്നതിനെതിരെ ചിലയിടങ്ങളില്‍ മുസ്ലീങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും പിന്നീട് പിന്‍മാറുകയായിരുന്നു. ഇത്തവണ യോഗ സ്‌കൂളുകളിലും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിര്‍ബന്ധമാക്കിയിട്ടില്ല.


English summary
Fasting Muslims to take part in PM Modi’s yoga day event in Uttar Pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X