കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടി പെണ്ണാണെന്നറിഞ്ഞു, പിതാവ് ദിവസങ്ങള്‍ പ്രായമായ കുഞ്ഞിനെ എറിഞ്ഞു കൊന്നു

  • By Siniya
Google Oneindia Malayalam News

ഹൈദരാബാദ്: പിതാവ് 45 ദിവസം പ്രായമായ കുഞ്ഞിനെ എറിഞ്ഞു കൊന്നു. രാജേന്ദര്‍ നായിക്കാണ് കുഞ്ഞിനെ കൊന്നത്. ഇയാള്‍ക്ക് പെണ്‍കുഞ്ഞിന് വേണ്ട എന്ന കാരണത്താലാണ്. സുനിത-രാജേന്ദര്‍ നായിക് ദമ്പതികളുടെ ഇളയ കുട്ടിയായ പവിത്രയാണ് കൊല്ലപ്പെട്ടത്.

ഏഴുവര്‍ഷമായി വിവാഹം കഴിഞ്ഞ ഈ ദമ്പതികള്‍ക്ക് അഞ്ച് വയസ്സുള്ള മകനുണ്ട്. . മഡാക് ജില്ലയിലാണ് സംഭവം. ഓട്ടോറിക്ഷാ ഡ്രൈവറായ ഇയാള്‍ ശനിയാഴ്ച രാത്രി മദ്യപിച്ച വീട്ടില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് അകത്തു ഉറങ്ങുന്ന കുട്ടിയെ എടുത്ത് എറിയുകയായിരുന്നു.

newborn

സുനിത ഇത് തടയാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ സുനിതയെ മര്‍ദ്ദിച്ച് മാറ്റി. തുടര്‍ന്ന് സുനിത നിലത്ത് കിടക്കുന്ന കുട്ടിയുടെ അടുത്തെത്തിയെങ്കിലും കുഞ്ഞ് തത്സമയം മരിച്ചിരുന്നു. എന്നാല്‍ കുഞ്ഞിനെ കൊന്ന കാര്യം സുനിത മറ്റാരെയും അറിയിച്ചിരുന്നില്ല. പിന്നിട് സുനിതയുടെ മാതാപിതാക്കളോട് വിവരങ്ങള്‍ പറയുകയായിരുന്നു.

തുടര്‍ന്ന് സുനിതയുടെ മാതാപിതാക്കള്‍ പോലിസില്‍ അറിയിക്കുകയായിരുന്നു. ജോഗിപേട്ട പോലിസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തു. ഇതുമായി ബന്ധപ്പെട്ട പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English summary
Father kills 45-day-old daughter in Hyderabad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X