നക്ഷത്ര വേശ്യാലയം നടത്തിയിരുന്ന ഐഎഎസ് ഉദ്യോഗസ്ഥനും മകനും അറസ്റ്റിൽ!!!
ഉന്നതര്‍ക്ക് പെണ്‍കുട്ടികളെ എത്തിച്ച് കൊടുക്കുന്ന നക്ഷത്ര വേശ്യാലയം നടത്തുന്നവരാണ് അറസ്റ്റിലായ നിഖില്‍ പ്രിയദര്‍ശിനി എന്നാണ് പോലീസിന് ലഭിച്ച വിവരം.
ഋഷികേശ്: മന്ത്രിയുടെ മകളെ ബലാത്സംഗം ചെയ്ത ഐഎഎസ് ഓഫീസറുടെ മകന്‍ അറസ്റ്റില്‍. മകന് രക്ഷപ്പെടാന്‍ അവസരം ഒരുക്കിയ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ അച്ഛനും കസ്റ്റഡിയില്‍ ആണ്. ഉന്നതര്‍ക്ക് പെണ്‍കുട്ടികളെ എത്തിച്ച് കൊടുക്കുന്ന നക്ഷത്ര വേശ്യാലയം നടത്തുന്നവരാണ് അറസ്റ്റിലായ നിഖില്‍ പ്രിയദര്‍ശിനി എന്നാണ് പോലീസിന് ലഭിച്ച വിവരം.

ബീഹാറിലെ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായിരുന്ന ആളുടെ 16 വയസ്സുള്ള മകളെ പീഡിപ്പിച്ച കേസിലാണ് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കൃഷ്ണ ബിഹാരി പ്രകാശ് സിഹയും മകന്‍ നിഖില്‍ പ്രിയദര്‍ശിനിയും അറസ്റ്റിലായത്. ഇവര്‍ നക്ഷത്ര വേശ്യാലയം നടത്തുന്നതായി അറിയാമെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.

ബീഹാറിലും, ഉത്തര്‍ പ്രദേശിലും ഉന്നത സ്വാധീനം ഉള്ള ആളുകളാണ് കൃഷ്ണ ബിഹാരിയും മകനും. ഓട്ടോമൊബൈല്‍ ബിസിനസ്സ് നടത്തുന്ന ആളാണ് നിഖില്‍. സര്‍വ്വീസില്‍ നിന്ന് റിട്ടയര്‍ ചെയ്ത് ശേഷം മകനൊപ്പം ബിസിനത്തില്‍ പങ്കാളിയാണ് കൃഷ്ണ ബിഹാരിയും.

ഉന്നത രാഷ്ട്രീയനേതാക്കളുമായും , ഉദ്യോഗസ്ഥരുമായും അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് നിഖിലും അച്ഛനും. ഇവരുടെ നേതൃത്വത്തില്‍ നക്ഷത്ര വേശ്യാലയവും, മനുഷ്യക്കടത്തും നടന്നിരുന്നു എന്ന് പോലീസ് പറയുന്നു. ഇതിന്റെ തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്.

ആഡംബര ജീവിതാണ് നിഖിലും കൃഷ്ണ ബിഹാരിയും നയിച്ചിരുന്നത്. ദില്ലിയിലും മുംബൈയിലും നടക്കുന്ന പേജ് ത്രീ പാര്‍ട്ടികളിലേയും കോക്ക്‌ടെയില്‍ പാര്‍ട്ടികളിലേയും സ്ഥിരം സാന്നിധ്യമാായിരുന്നു ഇരുവരും.

നേരത്തേയും നിരവധി പരാതികള്‍ നിഖിലിനെതിരെ വന്നിരുന്ന, എന്നാല്‍ ഉന്നത സ്വാധീനത്താല്‍ കേസുകള്‍ എല്ലാം ഒതുക്കി തീര്‍ക്കുകയായിരുന്നു. യുവതികളെ തട്ടികൊണ്ട് പോയ കേസ് അടക്കം നിഖിലിന്റെ പേരില്‍ ഉണ്ട്.

നിഖിലിനെതിരെ പോലീസിന് നിരവധി പരാതികൾ ലഭിച്ചിരുന്നെങ്കിലും വ്യക്തമായ തെളിവുകൾ ലഭിയ്ക്കാത്തതിനാൽ അറസ്റ്റ് ചെയ്യാതിരിയ്ക്കുകയായിരുന്നു. അച്ഛന്റെ ഉന്നത സ്വാധീനം ഉപയോഗിച്ച് കേസുകൾ എല്ലാം ഒതുക്കി തീർക്കുകയായിരുന്നു പതിവ്.

ഉയർന്ന സാമൂഹിക സ്ഥിതിയിൽ ഉള്ള യുവതികളാണ് നിഖിലിന് ഒപ്പം ഉണ്ടായിരുന്നത്. ഇവരിൽ ചില ബി ഗ്രേഡ് നടിമാരും ഉണ്ട്. ബോളിവുഡുമായും നിഖിലിന് അടുത്ത ബന്ധങ്ങൾ ഉണ്ടായിരുന്നു.

നിഖിലുമായി ബന്ധമുള്ള നടിമാരെ കുറിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

അച്ഛന്റെ തണലിൽ ആയിരുന്നു നിഖിലിന്റെ എല്ലാ ക്രിമിനൽ പ്രവർത്തനങ്ങളും. പോലീസിനേയും മറ്റും ഇയാൾ പേടിപ്പിച്ച് നിർത്തി. രാഷ്ട്രീയ നേതാക്കളുടെ ഒത്താശ കൂടി ആയതോടെ കാര്യങ്ങൾ എളുപ്പമായി. അന്തപ്പുര പാർട്ടികളിൽ സ്ത്രീകളെ എത്തിച്ച് കൊടുത്ത് നിഖിൽ എല്ലാവരുടേയും വിശ്വസ്തനായി.












Click it and Unblock the Notifications