കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫിറോസാപൂര്‍ എംപി കോണ്‍ഗ്രസില്‍ ചേര്‍ന്നു; മൂന്ന് ദിവസത്തിനിടെ എന്‍ഡിഎ വിട്ടത് 2 എംപിമാര്‍

  • By Desk
Google Oneindia Malayalam News

ലുധിയാന: 2017 ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടിയ വിജയം വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ആവര്‍ത്തിക്കാന്‍ കഴിയുമെന്ന ഉറച്ച പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. 2017 ല്‍ ആംആംദ്മി പാര്‍‌ട്ടിയേയും എന്‍ഡിഎയും ബഹുദൂരം പിന്നിലാക്കി 77 സീറ്റുകള്‍ കരസ്ഥമാക്കിയായിരുന്നു കോണ്‍ഗ്രസ് വിജയിച്ചത്.

<strong>ബിജെപിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു; മോദിയുടെ ചിത്രത്തോടൊപ്പം മോശം പരാമര്‍ശവും വീഡിയോയും ചേര്‍ത്തു</strong>ബിജെപിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു; മോദിയുടെ ചിത്രത്തോടൊപ്പം മോശം പരാമര്‍ശവും വീഡിയോയും ചേര്‍ത്തു

നിയമസഭാ തിരഞ്ഞെടുപ്പിലെ ഈ വിജയം പൊതുതിര‍ഞ്ഞെടുപ്പില്‍ സംസ്ഥാനനത്തെ 13 മണ്ഡലങ്ങളിലും ആവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. ഇതിനിടെയാണ് തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസിന് കരുത്ത് പകര്‍ന്നു കൊണ്ട് എന്‍ഡിഎ മുന്നണിയില്‍ നിന്ന് സിറ്റിങ് എംപി പാര്‍ട്ടിയില്‍ ചേര്‍ന്നിരിക്കുന്നത്.

പഞ്ചാബില്‍

പഞ്ചാബില്‍

പഞ്ചാബിലെ ബിജെപിയുടെ സഖ്യകക്ഷിയായ ശിരോമണി അകാലി ദളിന്‍റെ മുതിര്‍ന്ന നേതാവാവും ഫിറോസാപൂര്‍ മണ്ഡലത്തിലെ സിറ്റിങ് എംപിയുമായി ഷേര്‍ സിംഗ് ഗുബായയാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുന്നത്.

രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍

രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ ഷേര്‍ സിംഗിന്റെ കോണ്‍ഗ്രസ് സ്വീകരണം നല്‍കി. തിങ്കളാഴ്ച്ച ശിരോമണി അകാലിദളിന്റെ അംഗത്വം അദ്ദേഹം രാജിവച്ചിരുന്നു.

പാര്‍ട്ടിക്ക് കരുത്താവും

പാര്‍ട്ടിക്ക് കരുത്താവും

പാര്‍ട്ടിയുമായി കടുത്ത അഭിപ്രായ ഭിന്നതയിലായിരുന്ന ഷേര്‍ സിംങ് ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടാണ് എന്‍ഡിഎ മുന്നണിയെ പ്രതിരോധത്തിലാക്കിക്കൊണ്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഷേര്‍ സിംഗിന്‍റെ കടന്നുവരവ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കരുത്താവുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.

മത്സരിച്ചേക്കും

മത്സരിച്ചേക്കും

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഫിറോസ്പൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഷേര്‍സിംഗ് മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. രായി സിഖ് വിഭാഗത്തില്‍ നിന്നുള്ള നേതാവാണ് ഷേര്‍ സിംഗ്. ഫിറോസാപുര്‍ മണ്ഡലത്തിലെ പ്രബലമായ സമുദായവും രായി സിഖ് ആണ്.

മുന്‍ഗണന

മുന്‍ഗണന

ഈ സാഹചര്യത്തില്‍ ഷേര്‍സിംഗിനെ തന്നെ ഇവിടെ സ്ഥനാര്‍ത്ഥിയിക്കുന്നതിനായിരുന്നു കോണ്‍ഗ്രസ് മുന്‍ഗണന നല്‍കുക. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉറപ്പായും മത്സരിക്കുമെന്ന് ഷേര്‍ സിംഗും വ്യക്തമാക്കിയിട്ടുണ്ട്. സീറ്റ് ധാരണയുടെ അടിസ്ഥാനത്തിലാണ് ഷേര്‍ സിംഗിന്‍റെ കോണ്‍ഗ്രസ് പ്രവേശനമെന്നും സൂചനയുണ്ട്.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം

ഫിറോസാപൂരിലേത് ഉള്‍പ്പടേയുള്ള സംസ്ഥാനത്തെ 13 സീറ്റുകളുലേയും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഉടന്‍ പൂര്‍ത്തിയാക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം അറിയിക്കുന്നത്. ആംആദ്മി പാര്‍ട്ടിയുമായി തുടക്കത്തില്‍ സഖ്യചര്‍ച്ചകള്‍ നടന്നിരുന്നുവെങ്കിലും തനിച്ച് തിരഞ്ഞെടുപ്പിനെ നേരിടാണ് നിലവില്‍ കോണ്‍ഗ്രസിന്‍റെ തീരുമാനം.

2014 ല്‍

2014 ല്‍

2014 ല്‍ 13 ല്‍ മൂന്ന് സീറ്റുകളില്‍ മാത്രമായിരുന്നു പഞ്ചാബില്‍ കോണ്‍ഗ്രസിന് വിജയിക്കാന്‍ കഴിഞ്ഞത്. എന്‍ഡിഎയില്‍ ശിരോമണി അകാലിദള്‍ നാല് സീറ്റ് നേടിയപ്പോള്‍ ബിജെപി രണ്ട് സീറ്റ് കരസ്ഥമാക്കി. ആദ്യമായി ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിട്ട ആംആദ്മി ഏവരേയും ഞെട്ടിച്ചുകൊണ്ട് കരസ്ഥമാക്കിയത് നാല് സീറ്റുകളായിരുന്നു

സാവിത്രിഭായ് ഫൂലെ

സാവിത്രിഭായ് ഫൂലെ

കഴിഞ്ഞ മൂന്നു ദിവസത്തിനിടെ എന്‍ഡിഎ മുന്നണി വിട്ട് കോണ്‍ഗ്രസില്‍ ചേരുന്ന രണ്ടാമത്തെ എംപിയാണ് ഷേര്‍സിംഗ്. ബിജെപി അംഗത്വം രാജിവെച്ച പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നുള്ള നേതാവായ സാവിത്രിഭായ് ഫൂലെ കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

ബിജെപിയില്‍ നിന്ന്

ബിജെപിയില്‍ നിന്ന്

ഉത്തര്‍പ്രദേശിലെ പ്രമുഖ പട്ടിക ജാതി-വര്‍ഗ നേതാവായിരുന്നു സാവിത്രി ഭായി ഫുലെ കഴിഞ്ഞ വര്‍‌ഷം ബിആര്‍ അംബോദ്കറുടെ ചരമ വാര്‍ഷിക ദിനത്തിലാണ് ബിജെപിയില്‍ നിന്ന് രാജിവെച്ചത്. ബിജെപി സമൂഹത്തില്‍ ഭിന്നത സൃഷ്ടിക്കുകയാണെന്നാരോപിച്ചായിരുന്നു ഫുലെ പാര്‍ട്ടി വിട്ടത്.

ആദിത്യനാഥിനെതിരെ

ആദിത്യനാഥിനെതിരെ

ഹനുമാന്‍റെ ജാതിയുമായി ബന്ധപ്പെട്ട് വിവാദപരമായ പരാമര്‍ശനം നടത്തിയ മുഖ്യന്ത്രി യോഗി ആദിത്യനാഥിനെതിരെ ഫുലെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അവര്‍ പാര്‍ട്ടി അംഗത്വം രാജിവെച്ചത്.

രാകേഷ് സച്ചനും

രാകേഷ് സച്ചനും

പാര്‍ട്ടി അംഗത്വം രാജിവെച്ചെങ്കിലും പാര്‍ലമെന്‍റ് അംഗത്വം ഫുലെ രാജിവെച്ചിരുന്നില്ല. ഉത്തര്‍പ്രദേശില്‍ നിന്ന് തന്നെയുള്ള എസ്പി നേതാവും മുന്‍ എംപിയുമായ രാകേഷ് സച്ചനും കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്നു. രാകേഷ് സച്ചനും കോണ്‍ഗ്രസ് ലോക്സഭയിലേക്ക് മത്സരിപ്പിച്ചേക്കും.

ട്വീറ്റ്

ഷേര്‍ സിങിന് സ്വീകരണം

English summary
ferozepur mp sher singh ghubaya joins congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X