കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് ഷഹീന്‍ബാഗും ശാന്തി ബാഗും തമ്മിലുള്ള പോരാട്ടം...ദില്ലി ബിജെപി അധ്യക്ഷന്റെ പ്രസ്താവന ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയില്‍ വീണ്ടും ഷഹീന്‍ബാഗ് സമരം അവതരിപ്പിച്ച് ബിജെപി ദില്ലി അധ്യക്ഷന്‍ മനോജ് തിവാരി. ഇത് ഷഹീന്‍ബാഗും ശാന്തി ബാഗും തമ്മിലുള്ള പോരാട്ടമാണ് ഫെബ്രുവരി എട്ടിന് നടക്കുന്നതെന്ന് തിവാരി പറഞ്ഞു. ദില്ലിയെ വലിയ പ്രക്ഷോഭ വേദിയായി മാറ്റാന്‍ ആഗ്രഹിക്കുന്നവരും സമാധാനത്തിന്റെ തോട്ടമായി മാറ്റാന്‍ ആഗ്രഹിക്കുന്നവരും തമ്മിലുള്ള തിരഞ്ഞെടുപ്പ് പോരാട്ടമാണ് ഇതെന്നും തിവാരി പറഞ്ഞു.

1

ഒരുവശത്ത് ആളുകള്‍ പാകിസ്താന്റെ ഭാഷയില്‍ സംസാരിക്കുന്നു. മറുവശത്ത് മറ്റൊരു കൂട്ടം ആളുകള്‍ അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യക്ക് അഭിമാനം നല്‍കുന്നു. ഇത് ഞാന്‍ മോദിജിയുടെ മുന്നില്‍ വെച്ചാണ് പറയുന്നത്. ദില്ലിയെ ഷഹീന്‍ബാഗാക്കാന്‍ ഒരു വശത്ത് ആളുകള്‍ ശ്രമിക്കുന്നുണ്ട്. മറുവശം ദില്ലിയിലെ ശാന്തി ബാഗാക്കാനാണ് ശ്രമിക്കുന്നതെന്നും തിവാരി പറഞ്ഞു. നേരത്തെ മോദിയുടെ പ്രസംഗത്തിലും ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു. ഷഹീന്‍ബാഗ് സമരം അരാജകത്വമാണെന്ന് മോദി പറഞ്ഞിരുന്നു.

അരാജകത്വ ശക്തികള്‍ ഭരണഘടനയുടെയും ദേശീയ പതാകയുടെയും ഇടയില്‍ ഒളിച്ചിരിക്കുകയാണ്. അവരാണ് ജനങ്ങള്‍ക്ക് ക്ലാസെടുക്കുന്നതെന്നും മോദി പറഞ്ഞു. പലയിടത്തും പൗരത്വ നിയമത്തിനെതിരെ പ്രക്ഷോഭം നടക്കുന്നുണ്ട്. ഈ പ്രക്ഷോഭങ്ങള്‍ യാദൃശ്ചികമായി വരുന്നതാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ. എന്നാല്‍ അങ്ങനെയല്ല. ഇതെല്ലാം രാഷ്ട്രീയവുമായി ബന്ധപ്പെട്ടാണ്. ഇത് ഒരു നിയമത്തെ കുറിച്ചുള്ള പ്രക്ഷോഭമായിരുന്നെങ്കില്‍ ഇപ്പോള്‍ അവസാനിക്കുമായിരുന്നുവെന്നും മോദി പറഞ്ഞു.

നേരത്തെ ഷഹീന്‍ബാഗിലെ സമരക്കാര്‍ ദേശദ്രോഹികളാണെന്നായിരുന്നു ബിജെപി നേതാക്കള്‍ പറഞ്ഞത്. ഇവരെ എഎപിയും കോണ്‍ഗ്രസുമാണ് സഹായിക്കുന്നതെന്നും ബിജെപി ആരോപിച്ചിരുന്നു. അരവിന്ദ് കെജ്‌രിവാളാണ് സമരത്തിന്റെ സ്‌പോണ്‍സറെന്ന് നേരത്തെ യോഗി ആദിത്യനാഥും ആരോപിച്ചിരുന്നു. ബിജെപി പ്രചാരണത്തിന്റെ ഭാഗമായി കെജ്‌രിവാളിനെ തീവ്രവാദിയെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. എന്നാല്‍ താന്‍ തീവ്രവാദിയാണോ എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നാണ് കെജ്‌രിവാള്‍ പറഞ്ഞത്.

ദില്ലിയില്‍ ആര്‍ക്ക് വോട്ടുചെയ്യും, മുസ്ലീങ്ങള്‍ പറയുന്നത് ഇങ്ങനെ, കെജ്‌രിവാളിന്റെ മൗനത്തിലും മറുപടിദില്ലിയില്‍ ആര്‍ക്ക് വോട്ടുചെയ്യും, മുസ്ലീങ്ങള്‍ പറയുന്നത് ഇങ്ങനെ, കെജ്‌രിവാളിന്റെ മൗനത്തിലും മറുപടി

English summary
fight between shaheen bagh and shanthi bagh says manoj tiwari
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X