പശുവിന്റെ പേരില്‍ അതിക്രമം കാട്ടിയാല്‍ എഫ്‌ഐആര്‍ നിര്‍ബന്ധം..അക്രമം അനുവദിക്കില്ല!!
സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം
ദില്ലി: ഗോസംരക്ഷണമെന്ന പേരില്‍ അതിക്രമം നടത്തുന്നവര്‍ക്കെതിരെ നിര്‍ബന്ധമായും എഫ്ആര്‍ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്രം ആവശ്യപ്പെട്ടു. പശുവിനെ സംരക്ഷിക്കാനെന്ന പേരില്‍ നടക്കുന്ന അക്രമ സംഭവങ്ങള്‍ അനുവദിക്കാനാവില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ്‌രാജ് അഹീര്‍ അറിയിച്ചു.
കന്നുകാലി വ്യാപാരികള്‍ക്കും പശുമാംസം കഴിക്കുന്നവര്‍ക്കും മുസ്ലീമുകള്‍ക്കപം ദളിതര്‍ക്കും ക്ഷീരകര്‍ഷകര്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അതിനുള്ള ഉത്തരവാദിത്വം ഉണ്ടെന്നും ഹന്‍സ്‌രാജ് അഹീര്‍ പറഞ്ഞു. ഇവര്‍ക്കെതിരെ നിര്‍ബന്ധമായും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും പാര്‍ലമെന്റംഗത്തിന്റെ ചോദ്യത്തിനു മറുപടി നല്‍കിക്കൊണ്ട് ഹന്‍സ്‌രാജ് അഹീര്‍ അറിയിച്ചു.

ഗോസംരക്ഷണമെന്ന പേരില്‍ അതിക്രമം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനുള്ള ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച അറിയിച്ചിരുന്നു. ഏറെ നാളത്തെ മൗനത്തിനു ശേഷമാണ് ബീഫ് വിഷയത്തില്‍ മോദി തന്റെ നിലപാട് വ്യക്തമാക്കിയത്. ഗോസംരക്ഷണത്തിന്റെ പേരിലുള്ള അതിക്രമം രാജ്യത്ത് ഒരു കാരണവശാലും അനുവദിക്കില്ലെന്നാണ് മോദി പറഞ്ഞത്. മോദിയുടെ പരാമര്‍ശത്തിനു ശേഷവും രാജ്യത്ത് ബീഫിന്റെ പേരിലുള്ള അതിക്രമങ്ങള്‍ തുടരുകയാണ്.












Click it and Unblock the Notifications