ഡിവൈഎസ്പിയുടെ ആത്മഹത്യ: സിബിഐ എഫ്ഐആറില്‍ മന്ത്രി കെജി ജോര്‍ജും, ഉന്നത പോലീസ് ഉദ്യോഗസ്ഥരും

  • Written By:
Subscribe to Oneindia Malayalam

ബെംഗളൂരു: കര്‍ണ്ണാടക വികസന നഗരാസൂത്രണ വകുപ്പ് മന്ത്രി കെ ജെ ജോര്‍ജിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പോലീസ് ഉദ്യോഗസ്ഥന്‍ എംകെ ഗണപതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലാണ് സിബിഐ മന്ത്രിയ്ക്കെതിരെ കേസെടുത്തിട്ടുള്ളത്‌. ഗണപതിയുടെ മരണത്തെ തുടര്‍ന്ന് എഡിജിപി എഎം പ്രസാദ്, ഐജി പ്രണബ് മൊഹന്തി, എന്നിവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നേരത്തെ മടിക്കേരി കോടതി ഉത്തരവിട്ടിരുന്നു. കര്‍ണ്ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ കോണ്‍ണ്‍ഗ്രസിന് തിരിച്ചടിയാവുന്നതാണ് സിബിഐ നീക്കം.


ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ശിക്ഷ! സര്‍ക്കാര്‍ നീക്കങ്ങള്‍ ഉടനറിയാം

പശ്ചിമ കര്‍ണ്ണാടകയില്‍ ഡിവൈഎസ്പി ആയിരുന്ന എംകെ ഗണപതിയെ കഴിഞ്ഞ ജൂലൈ ഏഴിനാണ് മടിക്കേരിയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന് മുമ്പ് പ്രാദേശിക ചാനലിന് ഗണപതി നല്‍കിയ അഭിമുഖത്തിലാണ് മൂന്ന് പേരെ കുറിച്ചും ഡിവൈഎസ്പി പരാമര്‍ശിക്കുന്നത്. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഇവര്‍ മൂന്നുപേരുമായിരിക്കും കുറ്റക്കാരെന്ന് വ്യക്തമാക്കിയ ഗണപതി മേലുദ്യോഗസ്ഥനില്‍ കടുത്ത സമ്മര്‍ദ്ദമുണ്ടെന്നും കൂട്ടിച്ചേര്‍ത്തിരുന്നു.

എന്തുകൊണ്ട് ഹാക്കര്‍മാര്‍ ആധാര്‍ വിവരങ്ങള്‍ ലക്ഷ്യമിടുന്നു: സുരക്ഷ സംബന്ധിച്ച് നിങ്ങളറിയേണ്ടത്

 എല്ലാം തെളിയണം

എല്ലാം തെളിയണം

ഗണപതിയുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് തെളിയേണ്ടതുണ്ടെന്ന് ജസ്റ്റിസ് എകെ ഗോയല്‍ യുയു ലളിത് എന്നിവരുള്‍പ്പെട്ട സുപ്രീം കോടതി ബെഞ്ച് ചൂണ്ടിക്കാണിച്ചു. കേസില്‍ അന്വേഷണം നടത്തി മൂന്ന് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സുപ്രീം കോടതി ഉത്തരവിട്ടത്. മന്ത്രിയ്ക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ ഉയര്‍ന്ന ആരോപണങ്ങളിലും സിബിഐ വിശദമായ അന്വേഷണം നടത്തും.

 മകന്‍റെ ആരോപണം

മകന്‍റെ ആരോപണം


എഡിജിപി എഎം പ്രസാദ്, ഐജി പ്രണബ് മൊഹന്തിയും മന്ത്രി കെ ജെ ജോര്‍ജുമാണ് പിതാവിന്‍റെ മരണത്തിന് ഉത്തരവാദികള്‍ എന്ന് ചൂണ്ടിക്കാണിച്ച് ഗണപതിയുടെ മകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നേരത്തെ കര്‍ണ്ണാടക പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

 മടിക്കേരി കോടതി ഉത്തരവ്

മടിക്കേരി കോടതി ഉത്തരവ്ഗണപതിയുടെ മരണത്തെ തുടര്‍ന്ന് എഡിജിപി എഎം പ്രസാദ്, ഐജി പ്രണബ് മൊഹന്തി, എന്നിവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നേരത്തെ മടിക്കേരി കോടതി ഉത്തരവിട്ടിരുന്നു. കര്‍ണ്ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ കോണ്‍ണ്‍ഗ്രസിന് തിരിച്ചടിയാവുന്നതാണ് സിബിഐ നീക്കം.

 മന്ത്രിയ്ക്കും ഉദ്യോഗസ്ഥര്‍ക്കും എതിരെ

മന്ത്രിയ്ക്കും ഉദ്യോഗസ്ഥര്‍ക്കും എതിരെ

പശ്ചിമ കര്‍ണ്ണാടകയില്‍ ഡിവൈഎസ്പി ആയിരുന്ന എംകെ ഗണപതിയെ കഴിഞ്ഞ ജൂലൈ ഏഴിനാണ് മടിക്കേരിയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന് മുമ്പ് പ്രാദേശിക ചാനലിന് ഗണപതി നല്‍കിയ അഭിമുഖത്തിലാണ് മൂന്ന് പേരെ കുറിച്ചും ഡിവൈഎസ്പി പരാമര്‍ശിക്കുന്നത്. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഇവര്‍ മൂന്നുപേരുമായിരിക്കും കുറ്റക്കാരെന്ന് വ്യക്തമാക്കിയ ഗണപതി മേലുദ്യോഗസ്ഥനില്‍ കടുത്ത സമ്മര്‍ദ്ദമുണ്ടെന്നും കൂട്ടിച്ചേര്‍ത്തിരുന്നു.

English summary
The Central Bureau of Investigation on Thursday filed a case against the Karnataka Minister KJ George and two senior police officers for allegedly driving the officer to kill himself.On July 9th he found dead in lodge in Madikkeri.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്