യുവനടിമാരെ ഉപയോഗിച്ച് സെക്സ് റാക്കറ്റ്! യുവ നിര്‍മ്മാതാവും ഭാര്യയും പിടിയില്‍!
തെലുങ്ക് സിനിമയ്ക്ക് കളങ്കമായി വീണ്ടും പെണ്‍വാണിഭ കേസ്. പുതുമുഖ നടിമാരെ ഉപയോഗിച്ച് സെക്സ് റാക്കറ്റ് നടത്തുന്ന യുവ തെലുങ്ക് നിര്‍മ്മാതാവും ഭാര്യയമാണ് പോലീസ് പിടിയിലായത്.
അമേരിക്കന്‍ പോലീസാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. തെലുങ്ക് വ്യവസായിയും സിനിമാ നിര്‍മ്മാതാവുമായ ടിഎ കിഷന്‍ (34), ഭാര്യ ചന്ദ്ര (31) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരേയും ഏപ്രിലില്‍ തന്നെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും കഴിഞ്ഞ ദിവസമാണ് വാര്‍ത്ത പോലീസ് പുറത്തുവിട്ടത്.

നടിമാരെ
യുവ നടിമാരെ വിദേശത്ത് നടത്തുന്ന കലാ സാംസ്കാരിക പരിപാടികളിലേക്ക് ക്ഷണിച്ചാണ് കിഷനും ഭാര്യയും സെക്സ് റാക്കറ്റ് നടത്തിയിരുന്നത്. വിദേശത്ത് പലതും വാഗ്ദാനം ചെയ്ത് എത്തിക്കുന്നതോടെ തന്ത്രപരമായി ചതിയില്‍പ്പെടുത്തുകയാണ് ഇരുവരുടേയും രീതി. ചിക്കാഗോ കേന്ദ്രീകരിച്ചായിരുന്നു സെക്സ് റാക്കറ്റ് പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്.

ഹോട്ടലില്‍
ചിക്കാഗോയിലെ ബെല്‍മെന്‍റ് ക്രാജിനിലെ ഒരു ചെറിയ അപ്പാര്‍ട്ട്മെന്‍റില്‍ നടിമാരെ താമസിപ്പിച്ചാണ് ഇവിടേയ്ക്ക് പ്രമുഖര്‍ ഉള്‍പ്പെടെയുള്ളവരെ എത്തിച്ചിരുന്നത്. ആവശ്യമുള്ളവര്‍ക്ക് ന്യൂ ജഴ്സി, വാഷിങ്ടണ്‍, ഡള്ളാസ് എന്നിവിടങ്ങളിലേക്ക് വമ്പന്‍ തുകയ്ക്ക് എത്തിച്ചുകൊടുക്കാറുണ്ട്.

രണ്ട് ലക്ഷം രൂപ വരെ
രണ്ട് ലക്ഷം രൂപയ്ക്ക് വരെയാണ് ഇവര്‍ നടിമാരെ എത്തിച്ചുകൊടുക്കുന്നത്. എന്നാല്‍ ഇവരുടെ ചതിയില്‍പ്പെട്ട നടി പോലീസില്‍ വിവരങ്ങള്‍ അറിയച്ചതോടെയാണ് ഇരുവരും കുടുങ്ങിയത്. അതേസമയം പരാതി കൊടുക്കരുതെന്ന് ആവശ്യപ്പെട്ട് ഇരുവരും പരാതി കൊടുത്ത നടിയേയും കുടുംബത്തേയും ഭീഷണിപ്പെടുത്തിയിരുന്നു.

ഡയറി
പരാതിയുടെ അടിസ്ഥാനത്തില്‍ കിഷന്‍റേയും ചന്ദ്രയുടേയും വീട്ടില്‍ പോലീസ് തിരച്ചില്‍ നടത്തി. തിരച്ചലില്‍ നടികളെ ഇടപാടിന് എത്തിക്കുന്ന ഇടവും മറ്റ് വിവരങ്ങളും എഴുതി സൂക്ഷിച്ചിരിക്കുന്ന ചന്ദ്രയുടെ ഡയറി പോലീസ് കണ്ടെത്തി. ചന്ദ്രയുടെ മൊബൈലില്‍ പെണ്‍കുട്ടികളുടെ വിലയും ഇടപാട് സംബന്ധിച്ച വിവരങ്ങളും സൂക്ഷിച്ചിരിക്കുന്നതായും പോലീസ് കണ്ടെത്തി.

അറസ്റ്റ്
പിന്നാലെയാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതിനിടെ ചിക്കാഗോയിലേക്ക് പോകാന്‍ വിമാനത്താവളത്തില്‍ എത്തിച്ച മൂന്ന് പേരെ പോലീസ് കണ്ടെത്തി. ഇവരെ തടഞ്ഞതായും അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കിഷന്‍റെ ഫോണില്‍ സേവ് ചെയ്ത നടിമാരുടെ നമ്പര്‍ ട്രാക്ക് ചെയ്താണ് ഇവരെ പോലീസ് തടഞ്ഞത്.












Click it and Unblock the Notifications