ജെയ്റ്റ്‌ലിയെ കുടുക്കുമെന്ന് ബിജെപി എംപി സോണിയയ്ക്ക് ഉറപ്പ് നല്‍കി, അതും മുതിര്‍ന്ന നേതാവ് തന്നെ..
ദില്ലി: അരവിന്ദ് കെജ്രിവാള്‍ അരുണ്‍ ജെയ്റ്റിലിക്കെതിരെ ഉന്നയിച്ച അഴിമതി ആരോപണത്തിന് പുതിയ പോര്. സ്വന്തം പാര്‍ട്ടിയില്‍ നിന്നു തന്നെയാണ് ജെയ്റ്റലിക്കെതിരെ ആരോപണമുയര്‍ന്നിരിക്കുന്നത്. ബിജെപി എംപിയായ കീര്‍ത്തി ആസാദ് ആണ് ധനമന്ത്രിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഇദ്ദേഹം തന്നെ കുടുക്കുമെന്ന് സോണിയ ഗാന്ധിക്ക് ഉറപ്പു നല്‍കിയിരുന്നുവെന്ന് ധനമന്ത്രി പറഞ്ഞു.
ഇതിനായി സോണിയയ്ക്ക് എം പി കത്തയക്കുകയും സോണിയാ ഗാന്ധിയെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ഇതേസമയം തന്റെ കുടുംബാംഗങ്ങള്‍ക്ക് അഴിമതിയില്‍ പങ്കുണ്ടെന്ന എ എപി എം പിയുടെ ആരോപണം ജയ്റ്റ്‌ലി നിഷേധിച്ചു.

അഴിമതി
ഡല്‍ഹി ആന്റ് ഡിസ്റ്റ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതിയാണ് ബിജെപിയില്‍ പുതിയ യുദ്ധത്തിന് തുടക്കമിട്ടിരിക്കുന്നത്.

സോണിയാ ഗാന്ധിക്ക് നല്‍കിയ ഉറപ്പ്
ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയെ കുടുക്കാന്‍ ബിജെപി എംപി സോണിയാ ഗാന്ധിക്ക് ഉറപ്പു നല്‍കിയിരുന്നുവെന്ന് മന്ത്രി ആരോപിച്ചു. സ്വന്തം പാര്‍ട്ടിയില്‍ നിന്നു തന്നെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

കത്ത് അയച്ചത്
ധനമന്ത്രിയെ കുടുക്കാന്‍ ബിജെപി എംപി കീര്‍ത്തി ആസാദ് സോണിയാ ഗാന്ധിക്ക് കത്ത് അയച്ചിരുന്നു. ഇതിന് വേണ്ടി അവരെ സന്ദര്‍ശിക്കുകയും ചെയ്തു.

അഴിമതിയില്‍ കുടുംബാംഗങ്ങള്‍ക്ക് പങ്ക്
അഴിമതിയുമായി ബന്ധപ്പെട്ട് തന്റെ കുടുംബാംഗങ്ങള്‍ക്ക് ബന്ധമുണ്ടെന്ന കാര്യം അരുണ്‍ജെയ്റ്റ്‌ലി നിഷേധിച്ചു. കുടുംബാംഗങ്ങള്‍ ഒരാള്‍ പോലും ബിനിനസ്സില്‍ ഒരു രൂപപോലും നേടുന്നില്ലെന്ന് ജെയ്റ്റിലി പറഞ്ഞു.

കീര്‍ത്തി ആസാദിന്റെ വെളിപ്പെടുത്തല്‍
അരുണ്‍ ജെയ്റ്റി ഉല്‍പ്പെട്ട് അഴിമതി ആരോപണത്തില്‍ ബി ഉറച്ചു നില്‍ക്കുന്നതായി മുന്‍ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ കീര്‍ത്തി ആസാദ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ആരെയും ഭയക്കുന്നില്ല
അഴിമതിയുമായി ബന്ധപ്പെട്ട് അരുണ്‍ ജെയ്റ്റ്‌ലിയുടെ പേര് വെളിപ്പെടുത്തിയതില്‍ താന്‍ ആരെയും ഭയക്കുന്നില്ലെന്ന് കീര്‍ത്തി സിംഗ് പറഞ്ഞു. ഇതിനായി താന്‍ ഞായറാഴ്ച പത്രസമ്മേളനം വിളിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

ശാസന
ബിജെപി മുതിര്‍ന്ന നേതാവിനെതിരെ പ്രസ്താവന നടത്തിയതിന് കീര്‍ത്തി ആസാദിനെ ദേശീയ അധ്യക്ഷന്‍ അമിത് ഷാ വിളിച്ചു വരുത്തി ശാസിച്ചു

ജെയ്റ്റിലിയെ പ്രിതികൂട്ടില്‍ നിര്‍ത്തിയത്
ദില്ലി അരവിന്ദ് കെജ്രിവാളിന്റെ ഓഫീസിലെ റെയ്ഡുമായി ബന്ധപ്പെട്ടാണ് അരുണ്‍ ജെയ്റ്റിലിയെ പ്രതികൂട്ടിലാക്കിയിരിക്കുന്നത്.












Click it and Unblock the Notifications