കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഭരണത്തെ' കളിയാക്കിയാല്‍ നഖം വെട്ടുമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍! വീണ്ടും വിവാദം!

  • By Desk
Google Oneindia Malayalam News

അഗര്‍ത്തല: മാധ്യമങ്ങള്‍ക്ക് മുന്നില്‍ അനാവശ്യ പ്രസ്താവനകള്‍ നടത്തരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താക്കീതിനെ വകവെയ്ക്കാതെ വീണ്ടും വിവാദം സൃഷ്ടിച്ച് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍.മുന്‍ ലോകസുന്ദരി ഡയാന ഹെയ്നെതിരെ വിവാദ പ്രസ്താവന നടത്തി മാപ്പ് പറഞ്ഞതിന് പിന്നാലെയാണ് പുതിയ വിവാദത്തിന് ബിപ്ലവ് തിരികൊളിത്തിയിരിക്കുന്നത്. അഗര്‍ത്തലയില്‍ വെച്ച് നടന്ന സിവില്‍ സര്‍വ്വീസ് ദിനത്തോട് അനുബന്ധിച്ച് നടന്ന പരിപാടിക്കിടെയായിരുന്നു പ്രസംഗം.

biplav

തന്‍റെ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുകയോ പരിഹസിക്കുകയോ ചെയ്യരുത്. ബിപ്ലവ് ദേവ് അല്ല മറിച്ച് ഇവിടുത്തെ ജനങ്ങളാണ് നമ്മുടെ സര്‍ക്കാര്‍. രാവിലെ എട്ടിന് ചന്തയില്‍ എത്തുന്ന പാവയ്കക്കള്‍ വൈകീട്ട് ഒന്‍പതാകുമ്പോഴേയ്ക്കും വാടിപ്പോകും. എന്നാല്‍ എന്‍റെ സര്‍ക്കാര്‍ അങ്ങനെയല്ല. സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ഒരു പോറലും ഏല്‍ക്കാന്‍ ഞാന്‍ അനുവദിക്കില്ല. ആരെങ്കിലും പോറലേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ അവരുടെ നഖം താന്‍ വെട്ടിയെടുക്കും ബിപ്ലവ് പറഞ്ഞു.

അധികാരത്തിലേറി അന്‍പത് ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ വിവാദപരമായ പല പ്രസ്താവനകളും നടത്തി ബിജെപി സര്‍ക്കാരിനും പ്രധാനമന്ത്രി മോദിക്കും ഒരു പോലെ തലവേദന ആയിരിക്കുകയാണ് ബിപ്ലവ് ദേവ്. സിവില്‍ എന്‍ജിനിയര്‍മാരാണ് സിവില്‍ സര്‍വ്വീസില്‍ ചേരേണ്ടതെന്നും മഹാഭാരത കാലത്ത് തന്നെ ഇന്‍റര്‍നെറ്റ് ഉണ്ടായിരുന്നെന്നും ബിപ്ലവ് പറഞ്ഞിരുന്നു. ബിപ്ലവിന്‍റെ ' വിഡ്ഢി'ത്തങ്ങള്‍ അതിര് കടന്നതോടെ ബിപ്ലവിനെ പ്രധാനമന്ത്രി ദില്ലിയിലേക്ക് വിളിപ്പിച്ച് താക്കീത് ചെയ്തിരുന്നു.

English summary
fingernails-will-be-cut-tripura-chief-minister-biplab-deb-on-those-questioning-his-governance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X