ദില്ലിയിൽ പ്ലാസ്റ്റിക് ഫാക്ടറി ഗോഡൗണിന് തീപിടിച്ച് മരിച്ചവരുടെ എണ്ണം 17 ആയി...
ദില്ലി: തലസ്ഥാന നഗരമായ ദില്ലിയിൽ കെട്ടിടത്തിന് തീപ്പിടിച്ച് 17 പേർ കൊല്ലപ്പെട്ടു. ദില്ലിയിലെ ബാവന ഇൻഡസ്ട്രിയൽ ഏരിയയിലെ ഒരു പ്ലാസ്റ്റിക് ഗോഡൗണിനാണ് തീ പിടിച്ചത്. അഗ്നിശമന സേനയുടെ 10 യൂണിറ്റുകൾ സംഭവ സ്ഥലത്തെത്തിയാണ് രക്ഷാ പ്രവർത്തനം നടത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയാണ് കെട്ടിടത്തിൽ തീപ്പിടുത്തം ഉണ്ടായത്. ഏഴ് മണിയോടെ തീ നിയന്ത്രണ വിധേയമായതായി അഗ്നിശമന സേനാ വിഭാഗം അധികൃതർ അറിയിച്ചു.

ഗോഡൗണിനകത്ത് ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നതായിട്ടാണ് റിപ്പോർട്ടുകൾ. മരിച്ചവരിൽ സ്ത്രീകളും ഉൾപ്പെടുന്നു. തൊഴിലാളികളാണ് മരിച്ചവരിൽ അധികവും. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. ദില്ലിയിൽ അടുത്തിടെ ഉണ്ടാകുന്ന രണ്ടാമത്തെ വലിയ തീപ്പിടുത്തമാണ് ഇത്.
ഗോഡൗണിന്‍റെ ഒന്നാം നിലയിലാണ് ആദ്യം തീ പടർന്നത്. തീപ്പിടുത്തതിന്റെ കാരണം വ്യക്തമല്ല. മൂന്ന് നിലയുള്ള കെട്ടിടമാണിത്. തീപ്പിടിച്ച വിവരമറിഞ്ഞ് മൂന്നാം നിലയിൽ നിന്നും ആളുകൾ താഴേക്ക് ചാടി രക്ഷപ്പെടുകയും ഉണ്ടായി. രക്ഷാപ്രവര്‍ത്തനത്തിനായി സാധ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചു. തീപ്പിടുത്തം സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായി മന്ത്രി സത്യേന്ദർ ജെയിൻ പറഞ്ഞു.
#Delhi: Nine killed in a fire which broke out at a plastic godown in Bawana Industrial Area; 10 fire tenders present on the spot. More details awaited
— ANI (@ANI) January 20, 2018
The fire is under control now. The fire had broken out around 3.30 pm and was contained around 7. We have contained the fire on the second floor.: Fire Officer pic.twitter.com/A3FFUsxCeq
— ANI (@ANI) January 20, 2018












Click it and Unblock the Notifications