കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര ബജറ്റ് പ്രതീക്ഷ കാക്കുമോ, എത് മേഖലയ്ക്കാവും ജെയ്റ്റ്‌ലി കൂടുതല്‍ പ്രാധാന്യം നല്‍കുക

ബജറ്റില്‍ ഏറ്റവും നിര്‍ണായകമാവുന്ന പ്രഖ്യാപനങ്ങളിലൊന്നാവും അടിസ്ഥാന സൗകര്യ നിര്‍മാണം

  • By Vaisakhan
Google Oneindia Malayalam News

ദില്ലി: കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കെ കേന്ദ്ര സര്‍ക്കാരിന് വിവിധ മേഖലകളില്‍ നിന്നുള്ള സമ്മര്‍ദമേറി വരികയാണ്. സാമ്പത്തിക സ്ഥിതിയും തൊഴിലില്ലായ്മയും ഏറ്റവും രൂക്ഷമായ സാഹചര്യവും അതോടൊപ്പം ജിഎസ്ടിക്ക് ശേഷമുള്ള ആദ്യ ബജറ്റ് എന്ന നിലയിലും അതീവ പ്രധാന്യമുള്ള ബജറ്റ് കൂടിയാണിത്. ഏത് മേഖലയ്ക്കാവും കൂടുതല്‍ ഊന്നല്‍ നല്‍കുക എന്നതും പ്രധാന ചോദ്യമാണ്.

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ചെങ്കിലും യുവാക്കളെ വേണ്ടത്ര ആകര്‍ഷിക്കാന്‍ സാധിച്ചോ എന്ന കാര്യത്തില്‍ സര്‍ക്കാരിനും ബിജെപിക്കും ഇപ്പോഴും സംശയമാണ്. ഇത് സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ തുടര്‍ന്നാണെന്ന് ആരോപണവും നിലനില്‍ക്കുന്നുണ്ട്. ഈ പ്രശ്‌നം ബജറ്റില്‍ പരിഹരിക്കപ്പെടുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അതോടൊപ്പം ജിഎസ്ടിയെ തുടര്‍ന്ന് പ്രതിസന്ധിയിലായ വ്യാപാരികളെയും ഉള്‍പ്പെടുത്തിയുള്ള ജനപ്രിയ ബജറ്റാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രഖ്യാപിക്കുക എന്ന് സൂചനയുണ്ട്.

ആരോഗ്യമേഖലയ്ക്ക് പ്രാമുഖ്യം നല്‍കുമോ?

ആരോഗ്യമേഖലയ്ക്ക് പ്രാമുഖ്യം നല്‍കുമോ?

ആരോഗ്യമേഖലയില്‍ കാര്യമായ പ്രാമുഖ്യം നല്‍കുമോ എന്നാണ് സാധാരണക്കാര്‍ ഉറ്റുനോക്കുന്ന കാര്യം. നിലവിലെ റിപ്പോര്‍ട്ട് പ്രകാരം ആരോഗ്യ ഇന്‍ഷൂറന്‍സ് പരിധി അഞ്ച് ലക്ഷമാക്കി ഉയര്‍ത്താനാണ് ബജറ്റിലൂടെ ലക്ഷ്യമിടുന്നത്. ഇതുവഴി ഏറ്റവുമധികം സാധാരണക്കാരെ ആരോഗ്യ ഇന്‍ഷൂറന്‍സിന്റെ ഭാഗമാക്കാനും സര്‍ക്കാരിന് സാധിക്കും.

സെന്‍ട്രലി സ്‌പോണ്‍സേര്‍ഡ് സ്‌കീം(സിഎസ്എസ്) വഴി 5000 കോടി ആരോഗ്യ മേഖലയ്ക്കായി ബജറ്റില്‍ വകയിരുത്തുമെന്നാണ് റിപ്പോര്‍ട്ട്. സിഎസ്എസ് പദ്ധതികള്‍ പ്രകാരമുള്ള സ്‌കീമുകളില്‍ 60 ശതമാനം തുക കേന്ദ്ര സര്‍ക്കാരും 40 ശതമാനം സംസ്ഥാന സര്‍ക്കാരും നല്‍കും.

അടിസ്ഥാന സൗകര്യ നിര്‍മാണം

അടിസ്ഥാന സൗകര്യ നിര്‍മാണം

ബജറ്റില്‍ ഏറ്റവും നിര്‍ണായകമാവുന്ന പ്രഖ്യാപനങ്ങളിലൊന്നാവും അടിസ്ഥാന സൗകര്യ നിര്‍മാണം. ജിഎസ്ടിയും വിലക്കയറ്റവും ഈ മേഖലയെ തകര്‍ച്ചയിലേക്ക് നയിച്ചെന്നാണ് വിലയിരുത്തല്‍. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള പ്രഖ്യാപനങ്ങള്‍ ഇവയ്ക്ക് പുത്തനുണര്‍വാകുമെന്നാണ് പ്രതീക്ഷ. നിര്‍മാണ മേഖലയ്ക്കാണ് ഇതില്‍ പ്രധാനം. കുറഞ്ഞ ചെലവില്‍ വീടുകള്‍ നിര്‍മിക്കുന്നവരെ ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേകം പദ്ധതികള്‍ തയ്യാറാക്കുന്നുവെന്നും സൂചനയുണ്ട്.

ശുദ്ധജലം, സൗരോര്‍ജ പദ്ധതികള്‍, എന്നിവയ്ക്ക് പ്രോത്സാഹനം നല്‍കാനും കമ്പനികള്‍ക്കുള്ള നികുതിയിനത്തില്‍ ഇളവ് എന്നീ ആവശ്യങ്ങള്‍ വ്യാപാരികള്‍ ജെയ്റ്റ്‌ലിയെ അറിയിച്ചിട്ടുണ്ട്. ഇത്തരം പ്രഖ്യാപനങ്ങള്‍ ഉണ്ടായാല്‍ തൊഴില്‍ സാധ്യത വര്‍ധിപ്പിക്കുമെന്ന് വ്യാപാരികള്‍ പറഞ്ഞു.

ബജറ്റ് രീതി മാറും

ബജറ്റ് രീതി മാറും

ചരക്കുസേവന നികുതിക്ക് ശേഷമുള്ള ആദ്യ കേന്ദ്ര ബജറ്റാണ് ഇത്തവണതേത്. നേരത്തെ രണ്ടു ഭാഗങ്ങളായിട്ടായിരുന്നു ബജറ്റ് അവതരിപ്പിച്ചിരുന്നത്. വ്യത്യസ്ത മേഖലകള്‍ക്ക് തുക അനുവദിക്കുന്നത്, പദ്ധതികള്‍ എന്നിവയായിരുന്നു ആദ്യ ഭാഗത്തില്‍. രണ്ടാം ഭാഗത്തില്‍ പ്രത്യക്ഷ-പരോക്ഷ നികുതി നിര്‍ദേശങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. ജിഎസ്ടി അവതരിപ്പിച്ചതിനാല്‍ എല്ലാ നികുതിയും ഒന്നായി. അതുകൊണ്ട് ബജറ്റിന്റെ രീതികളും മാറും.

മോഡി സര്‍ക്കാരിന്റെ അവസാന ബജറ്റ്

മോഡി സര്‍ക്കാരിന്റെ അവസാന ബജറ്റ്

നരേന്ദ്ര മോഡി സര്‍ക്കാരിന്റെ അവസാന ബജറ്റായിരിക്കും ഇത്. അടുത്ത ബജറ്റിന് മുന്‍പ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കും. അതിനാല്‍ ജനപ്രിയ പദ്ധതികള്‍ക്ക് തന്നെയായിരിക്കും ഊന്നല്‍ നല്‍കുക. പ്രത്യക്ഷ നികുതി നിര്‍ദേശങ്ങള്‍ ഇത്തവണ അവതരിപ്പിക്കാനാണ് സാധ്യത. ആദായനികുതി പിരിക്കുന്നതും അതിന്റെ വെട്ടിപ്പും തടയാനുള്ള പരിഷ്‌കാരങ്ങളും ഉണ്ടാവും. അതിന് പുറമെ വ്യാപാരികള്‍ക്കായി നികുതി നിരക്കുകള്‍ കാര്യമായ കുറവും വരുത്തുമെന്നാണ് സൂചന.

പ്രതിരോധ മേഖലയെ മെച്ചപ്പെടുത്തുമോ

പ്രതിരോധ മേഖലയെ മെച്ചപ്പെടുത്തുമോ

അടുത്തിടെ നടന്ന സര്‍വേകളെല്ലാം ഇന്ത്യയുടെ പ്രതിരോധ മേഖലയുടെ സ്ഥിതി മോശമാണെന്ന് പറഞ്ഞിരുന്നു. ബജറ്റില്‍ നീക്കി വയ്ക്കുന്ന പണം കുറവാണെന്ന് നേരത്തെ തന്നെ ആക്ഷേപവുമുണ്ട്. സൈന്യത്തിലെ വിമാനങ്ങള്‍, അന്തര്‍വാഹിനികള്‍, ഹെല്‍മെറ്റ്, ബോഡി ആര്‍മര്‍ എന്നിവയെല്ലാം നിലവാരം കുറഞ്ഞവയാണെന്നാണ് മറ്റൊരു ആരോപണം.

പ്രതിരോധ മേഖലയ്ക്കായി നീക്കിവയ്ക്കുന്നത് ഈ സര്‍ക്കാരിന്റെ കാലത്ത് കുറഞ്ഞുവെന്നാണ് വിലയിരുത്തല്‍. നേരത്തെ ജിഡിപിയുടെ മൂന്ന് ശതമാനമായിരുന്നു വകയിരുത്തിയിരുന്നത്. ഇപ്പോള്‍ അത് 1.5 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. സുരക്ഷാമേഖലയില്‍ ഇന്ത്യയുടെ ദൗര്‍ബല്യം കാണിക്കുന്നതാണ് ഇതെന്ന് സൈന്യം തന്നെ ആക്ഷേപിക്കുന്നുണ്ട്.

English summary
first union budget after gst will be different
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X