കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മത്സ്യത്തൊഴിലാളികളുടെ വധശിക്ഷ; തമിഴ്‌നാട്ടില്‍ റെയില്‍പ്പാളം തകര്‍ത്തു

Google Oneindia Malayalam News

ചെന്നൈ: ഇന്ത്യക്കാരായ അഞ്ച് മത്സ്യത്തൊഴിലാളികള്‍ക്ക് ശ്രീലങ്കയില്‍ വധശിക്ഷ വിധിച്ചതില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടില്‍ അക്രമം. രാമനാഥ പുരത്ത് മത്സ്യത്തൊഴിലാളികള്‍ റെയില്‍ പാളം തകര്‍ക്കുകയും വീടുകള്‍ക്ക് തീവെക്കുകയും ചെയ്തു. പ്രതിഷേധക്കാര്‍ ഒരു ബസ് കത്തിക്കുകയും ചെയ്തു. ബസ്സില്‍ നിന്നും യാത്രക്കാരെ ഭീഷണിപ്പെടുത്തി പുറത്തിറക്കിയ ശേഷം ബസ്സിന് തീ കൊടുക്കുകയായിരുന്നു.

ചെന്നൈ അടക്കമുള്ള നഗരങ്ങളിലും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രതിഷേധക്കാര്‍ പോലീസിന് നേരെ കല്ലെറിയുകയും ഹൈവേയില്‍ ഗതാഗതം സ്തംഭിപ്പിക്കുകയും ചെയ്തു. അക്രമങ്ങളെ തുടര്‍ന്ന് പ്രധാന നഗരങ്ങളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. ശ്രീലങ്കന്‍ ഹൈ കമ്മീഷനിലും സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തമിഴ്‌നാട് സ്വദേശികളാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മത്സ്യത്തൊഴിലാളികള്‍.

പാളം തകര്‍ത്ത് പ്രതിഷേധം

പാളം തകര്‍ത്ത് പ്രതിഷേധം

ശ്രീലങ്കയില്‍ 5 മത്സ്യത്തൊഴിലാളികള്‍ക്ക് വധശിക്ഷ വിധിച്ചതില്‍ പ്രതിഷേധിച്ച് രാമനാഥ പുരത്ത് മത്സ്യത്തൊഴിലാളികള്‍ റെയില്‍ പാളം തകര്‍ത്തപ്പോള്‍.

അനിഷ്ടസംഭവങ്ങള്‍ ഏറെ

അനിഷ്ടസംഭവങ്ങള്‍ ഏറെ

തമിഴ്‌നാട്ടില്‍ വ്യാപകമായി അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഗതാഗതം തടസ്സപെടുത്തിയും പോലീസിന് നേരെ കല്ലെറിഞ്ഞുമാണ് പ്രതിഷേധം.

വില്‍സണ്‍

വില്‍സണ്‍

മയക്കുമരുന്ന് കടത്തിയ കുറ്റത്തിന് ശ്രീലങ്കന്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ച 5 പേരില്‍ ഒരാളായ വില്‍സണ്‍.

പ്രസാദ്

പ്രസാദ്

പ്രതികളില്‍ ഒരാളായ പ്രസാദ്. വടക്കന്‍ ജാഫ്‌നയിലെ ഡെല്‍ഫ്റ്റ് ദ്വീപിനു സമീപം ബോട്ടില്‍നിന്നാണ് 2011ല്‍ ലങ്കന്‍ നേവി ഇവരെ അറസ്റ്റ് ചെയ്തത്.

അഗസ്റ്റസ്

അഗസ്റ്റസ്

വധശിക്ഷയ്ക്ക് വിധിച്ച 5 പേരില്‍ ഒരാളായ അഗസ്റ്റസ്. ഇന്ത്യ-ശ്രീലങ്ക വഴി ഹെറോയിന്‍ കടത്തിയ കുറ്റത്തിനാണു കൊളംബോ ഹൈക്കോടതി ഇവരെ വധശിക്ഷയ്ക്ക് വിധിച്ചത്.

എമേഴ്‌സണ്‍

എമേഴ്‌സണ്‍

പ്രതികളില്‍ ഒരാളായ എമേഴ്‌സണ്‍. തമിഴ്‌നാട് സ്വദേശികളായ ഈ പ്രതികള്‍ നിരപരാധികളാണെന്നു ചൂണ്ടിക്കാട്ടി ഇന്ത്യ കേസ് നീട്ടിവയ്പിക്കുകയായിരുന്നു.

ലാംഗ്ലെറ്റ്

ലാംഗ്ലെറ്റ്

പ്രതികളില്‍ ഒരാളായ ലാംഗ്ലെറ്റ്. ഹൈക്കമ്മീഷണര്‍ വഴി സുപ്രീം കോടതിയെ സമീപിക്കാനാണ് ഇന്ത്യയുടെ നീക്കം. ഇന്ത്യന്‍ വിദേശകാര്യ വക്താവ് സയീദ് അക്ബറുദീന്‍ അറിയിച്ചതാണ് ഇക്കാര്യം.

English summary
A day after the Sri Lankan government announced capital punishment for 5 Tamil fishermen on charges of smuggling drugs, fishermen in Ramananthapuram went on a rampage burning houses and damaging railway tracks.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X