ബുലന്ദ്ഷെഹർ കലാപം; അഞ്ച് പേർ കൂടി അറസ്റ്റിൽ, പശുക്കളെ അറുത്തത് മൂന്ന് പേർ
ലക്നൗ: ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ ഉണ്ടായ കലാപത്തിൽ പങ്കെടുത്ത അഞ്ച് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. രണ്ടാഴ്ച മുമ്പ് ഗ്രാമത്തിൽ പശുവിന്റെ ജഡം അറുത്ത നിലയിൽ കണ്ടെത്തിയതിതെ തുടർന്ന് ഗ്രാമത്തിൽ കലാപം പൊട്ടിപ്പുറപ്പെടുകായായിരുന്നു. ഗോവധവുമായി ബന്ധപ്പെട്ടാണ് മൂന്ന് പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കലാപത്തിന് ആഹ്വാനം ചെയ്തതിന്റെ പേരിലാണ് മറ്റ് രണ്ടു പേരുടെ അറസ്റ്റ്.
കലാപത്തിൽ പോലീസ് ഉദ്യോഗസ്ഥൻ സുബോധ് കുമാറും പ്രദേശവാസിയായ യുവാവും കൊല്ലപ്പെട്ടിരുന്നു. ഇടത് കണ്ണിന് വെടിയേറ്റ നിലയില്‍ കാറിനുള്ളിലാണ് പോലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തിയത്. ദാദ്രി വധക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായ സുബോധ് കുമാറിനെ ലക്ഷ്യംവെച്ച് ആസൂത്രിതമായി നടന്ന കലാപമാണ് ബുലന്ദ്ഷഹറിലേതെന്ന് സംശയമുണ്ട്. സുബോധ് കുമാറിനെ വധിച്ച പ്രധാന പ്രതി ഇനിയും പിടിയിലായിട്ടില്ല.

നദീം , റയീസ്, കാല എന്നിവരാണ് ഗോവധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്നത്. പശുക്കളെ വെടിവെച്ച് കൊന്നശേഷം മാംസം മൂവരും വീതിച്ചെടുക്കുകയായിരുന്നുവെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥനായ അതുൽ ശ്രീവാസ്തവ പറഞ്ഞു. സച്ചിൻ സിംഗ്, ജോനി ചൗധരി എന്നിവരാണ് കലാപത്തിന് ആഹ്വാനം ചെയ്തതിന്റെ പേരിൽ അറസ്റ്റിലായിരിക്കുന്നത്. ഇതോടെ ബുലന്ദ്ഷഹർ കലാപത്തിൽ അറസ്റ്റിലായവരുടെ എണ്ണം 19 ആയി.
ബജ്റംഗദൾ നേതാവ് യോഗേഷ് രാജാണ് കേസിലെ പ്രധാന പ്രതി . ഇയാൾ ഇപ്പോഴും ഒളിവിലാണ്. അതേസമയം കലാപത്തിൽ പങ്കെടുത്ത സൈനികൻ ജിതേന്ദ്ര മാലികിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications