കേവല ഭൂരിപക്ഷമില്ലെങ്കില്‍ ഉടനടി നീക്കം നടത്തണം; ഗെലോട്ടും ഭാഗലുമായി തന്ത്രം മെനഞ്ഞ് രാഹുല്‍
ന്യൂദല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെണ്ണലിന് പത്ത് ദിവസം മാത്രം ശേഷിക്കെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തി രാഹുല്‍ ഗാന്ധി എം പി. രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ എന്നിവരുമായാണ് രാഹുല്‍ കൂടിക്കാഴ്ച നടത്തിയത്. ഞായറാഴ്ചയായിരുന്നു കൂടിക്കാഴ്ച. മൂവരും തെരഞ്ഞെടുപ്പിന് ശേഷമുള്ള തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്തതായാണ് പാര്‍ട്ടി നേതാക്കള്‍ പറയുന്നത്. ഉത്തര്‍പ്രദേശ്, മണിപ്പൂര്‍, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം മാര്‍ച്ച് 10 നാണ് പ്രഖ്യാപിക്കുന്നത്. ഇതില്‍ ഇനി ഉത്തര്‍പ്രദേശിലും മണിപ്പൂരിലും മാത്രമാണ് വോട്ടെടുപ്പ് അവശേഷിക്കുന്നത്.
ഉത്തരാഖണ്ഡ്, ഗോവ എന്നീ രണ്ട് സംസ്ഥാനങ്ങളിലെങ്കിലും കോണ്‍ഗ്രസ് മുന്നിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. പഞ്ചാബില്‍ നേരിയ പ്രതീക്ഷ മാത്രമാണ് കോണ്‍ഗ്രസിനുള്ളത്. ഏതെങ്കിലും തരത്തില്‍ പാര്‍ട്ടിയ്ക്ക് കേവല ഭൂരിപക്ഷം ലഭിക്കാതിരുന്നാല്‍ സര്‍ക്കാര്‍ രൂപീകരണ ശ്രമങ്ങള്‍ക്കായി രാജസ്ഥാന്, ഛത്തീസ്ഗഢ് മുഖ്യമന്ത്രിമാരെ സംസ്ഥാനങ്ങളിലേക്ക് എത്തിക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പഴയ പെന്ഷന് പദ്ധതി നടപ്പാക്കാനുള്ള ഗെലോട്ട് സര്‍ക്കാരിന്റെ തീരുമാനവും ചര്‍ച്ചയില്‍ വിഷയമായെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.

2004 ജനുവരി ഒന്നിന് ശേഷം നിയമിതരായ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പഴയ പെന്ഷന് പദ്ധതി പുനരാരംഭിക്കുന്നതിനായി സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തുമെന്ന് ഗെലോട്ട് കഴിഞ്ഞയാഴ്ച നടത്തിയ പ്രഖ്യാപനവും ഞായറാഴ്ചത്തെ യോഗത്തില്‍ ചര്‍ച്ചയ്ക്ക് വന്നതായി വൃത്തങ്ങള്‍ അറിയിച്ചു. ശമ്പളക്കാരായ മധ്യവര്‍ഗത്തെ തിരികെ കൊണ്ടുവരാന്‍ താല്‍പ്പര്യമുള്ള ഹൈക്കമാന്റിന് ഛത്തീസ്ഗഡും സംസ്ഥാന ബജറ്റില്‍ ഇത് പ്രഖ്യാപിക്കണമെന്നാണ് താല്‍പ്പര്യം. എന്നാല്‍ സാമ്പത്തിക പരിമിതിയുള്ളതിനാല്‍ ഛത്തീസ്ഗഢ് വിഷയത്തില്‍ ആലോചിച്ച് മാത്രമെ തീരുമാനമെടുക്കൂ.

സംസ്ഥാനത്തെ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ പരിശോധിക്കാന്‍ ബാഗേലിനോട് ആവശ്യപ്പെട്ടതായി വൃത്തങ്ങള്‍ അറിയിച്ചു. രാജസ്ഥാനിലേക്ക് ഛത്തീസ്ഗഢ് കല്‍ക്കരി വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള തര്‍ക്കവും ചര്‍ച്ചയായി. പവര്‍ പ്ലാന്റുകള്‍ക്കുള്ള കല്‍ക്കരി ഖനനത്തിനുള്ള അനുമതി വേഗത്തിലാക്കാന്‍ ഛത്തീസ്ഗഢിനെ പ്രേരിപ്പിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഗെലോട്ട് ഇതിനകം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് രണ്ട് കത്തുകള്‍ എഴുതിയിട്ടുണ്ട്. കുടിയിറക്കം നേരിടേണ്ടി വന്നേക്കാവുന്ന ആദിവാസി വിഭാഗങ്ങളില്‍ നിന്നുള്ള ആളുകളുടെ പ്രതിഷേധത്തെക്കുറിച്ചും പാരിസ്ഥിതിക ആഘാതത്തെക്കുറിച്ചുള്ള ആശങ്കകളെക്കുറിച്ചും ബാഗേല്‍ രാഹുലിനെ അറിയിച്ചതായാണ് സൂചന.

2015 ല്‍ രാജസ്ഥാന് രാജ്യ വിദ്യുത് ഉത്പാദന്‍ നിഗം ലിമിറ്റഡിന് (ആര് ആര് വി യു എന്‍ എല്‍) ഛത്തീസ്ഗഡിലെ സര്‍ഗുജ ജില്ലയില്‍ മൂന്ന് കല്‍ക്കരി ബ്ലോക്കുകള്‍ കേന്ദ്രം അനുവദിച്ചിരുന്നു. ഛത്തീസ്ഗഡിലെ പി ഇ കെ ബി കല്‍ക്കരി ബ്ലോക്കുകളില്‍ ഖനനത്തിന്റെ ആദ്യ ഘട്ടത്തില്‍ ഏകദേശം 55 ദശലക്ഷം ടണ്‍ കല്‍ക്കരി ഉപേക്ഷിച്ചുവെന്നാണ് ഗെലോട്ട് കേന്ദ്ര നേതൃത്വത്തിന് അയച്ച കത്തില്‍ വ്യക്തമാക്കുന്നത്. ഛത്തീസ്ഗഡിലെ ഒരു ബ്ലോക്കില്‍ നിന്ന് കല്‍ക്കരി ലഭ്യമല്ലാത്തതിനാല്‍ 4,340 മെഗാവാട്ട് ഉല്പാദിപ്പിക്കുന്ന വൈദ്യുത നിലയം തകരാറിലായതിനാല്‍ രാജസ്ഥാന് വൈദ്യുതി പ്രതിസന്ധി നേരിടേണ്ടിവരുമെന്ന് ഈ മാസം ആദ്യം സോണിയയ്ക്ക് അയച്ച കത്തില്‍ ഗെലോട്ട് വാദിച്ചിരുന്നു.

ഇത് തന്റെ സര്‍ക്കാരിന്റെ പ്രകടനത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഇരു സംസ്ഥാനങ്ങളും ഭരിക്കുന്നത് കോണ്‍ഗ്രസാണ് എന്നതിനാല്‍ അപകടകരമായ സാഹചര്യം സൃഷ്ടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. രാജസ്ഥാനെ ഖനന പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം ആരംഭിക്കാന്‍ പ്രാപ്തമാക്കുന്നതിന് ഹസ്ദിയോ ആരണ്യ വനങ്ങളിലെ കല്‍ക്കരി ബ്ലോക്കുകള്‍ക്ക് ആവശ്യമായ അനുമതികള്‍ വേഗത്തിലാക്കാന്‍ സോണിയ ബാഗേലിനെ ഉപദേശിക്കണമെന്നാണ് ഗെലോട്ട് പറയുന്നത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications