120 യാത്രക്കാരുമായി വന്ന എയര്‍ ഇന്ത്യ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി

  • Posted By:
Subscribe to Oneindia Malayalam

പൂനെ: ദില്ലിയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ വിമാനം പൂനെ വിമാനതാവളത്തിലെ റണ്‍വേയില്‍ നിന്ന് തെന്നിമാറി. എയര്‍ ഇന്ത്യ ദില്ലി- പൂനെ ഫ്‌ളൈറ്റ് എഐ 849 വിമാനമാണ് അപകടത്തില്‍പെട്ടത്.

ലാന്‍ഡിങിനിടെയായിരുന്നു അപകടം. വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. എമര്‍ജന്‍സി എക്‌സിറ്റ് വഴിയാണ് യാത്രക്കാര്‍ പുറത്തേക്ക് ഇറങ്ങിയത്.

flight

അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് എന്ന് എഎല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് റണ്‍വേ അടച്ചിട്ടിരിക്കുകയാണ്. പൂനയില്‍ നിന്നുള്ള വിമാനങ്ങള്‍ വൈകുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

English summary
Flight from Delhi overshoots runway while landing at Pune airport; all passengers safe
Please Wait while comments are loading...