കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇഷ്ടമുള്ള ഭക്ഷണം കഴിയ്ക്കുന്നത് മൗലികാവകാശമാണ്.., ബീഫ് നിരോധിയ്ക്കാൻ ഇറങ്ങിയ യോഗിയ്ക്ക് തിരിച്ചടി!!

അറവ് ശാലകള്‍ക്ക് ഉത്തര്‍ പ്രദേശിയില്‍ നിരോധനം വ്യാപിയ്ക്കുന്നതിന് ഇടേയാണ് അലഹബാദ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം.

  • By മരിയ
Google Oneindia Malayalam News

ദില്ലി: എന്ത് ഭക്ഷണം കഴിയ്ക്കണം എന്നത് വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന് അലഹബാദ് ഹൈക്കോടതി. അറവ് ശാലകള്‍ക്ക് ഉത്തര്‍ പ്രദേശിയില്‍ നിരോധനം വ്യാപിയ്ക്കുന്നതിന് ഇടേയാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം.അനുച്ഛേദം 21 പ്രകാരം ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കിയിരിയ്ക്കുന്ന മനുഷ്യാവകാശങ്ങളുടെ ലംഘനമാണ് ഇപ്പോള്‍ നടക്കുന്നതെന്നും കോടതി വിലയിരുത്തി.

Beef

എന്ത് ഭക്ഷണം കഴിയ്ക്കണം, ഏത് മതത്തില്‍ വിശ്വസിക്കണം എന്നതെല്ലാം ഒരു വ്യക്തിയ്ക്ക് സ്വയമേ ചിന്തിച്ച് ചെയ്യാവുന്ന കാര്യങ്ങളാണ്. ഇത്തരം അവകാശങ്ങളുടെ മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ശരിയല്ലെന്ന് കോടതി വിലയിരുത്തി.

Beef Stall
അറവ്ശാലയുടെ ലൈസന്‍സ് പുതിക്കി നല്‍കണം എന്ന് ആവശ്യപ്പെട്ട് ഒരു വ്യക്തി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ഈ നിരീക്ഷണം നടത്തിയിരിയ്ക്കുന്നത്. അറവ് ശാലയുടെ ലൈസന്‍സ് മാര്‍ച്ച് 31ന് അവസാനിച്ചിരുന്നു. ഇത് പുതുക്കി നല്‍കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് ഉടമ ഹൈക്കോടതിയെ സമീപിച്ചത്.

ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിയ്ക്കുന്ന അറവ്ശാലകള്‍ അടച്ച് പൂട്ടുന്ന യുപി സര്‍ക്കാരിന്റെ നടപടി ശരിവെച്ച കോടതി, ഇഷ്ടമുള്ള ഭക്ഷണം കഴിയ്ക്കാനുള്ള മൗലികാവശാം നിഷേധിയ്ക്കരുതെന്നും ഓര്‍മ്മപ്പെടുത്തി.

English summary
The bench also said that just because the state wishes to crackdown on illegal slaughterhouses, it cannot forego facilities for the legal ones as it directly affects “private choice” of food.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X