രാഷ്ട്രപതി സ്ഥാനത്തേക്ക് മഹാത്മ ഗാന്ധിയുടെ കൊച്ചുമകന്‍!യെച്ചൂരിയുടെയും മമതയുടെയും പിന്തുണ...

  • By: Afeef
Subscribe to Oneindia Malayalam

ദില്ലി: രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാന്‍ മഹാത്മ ഗാന്ധിയുടെ കൊച്ചുമകനും മുന്‍ ബംഗാള്‍ ഗവര്‍ണറുമായ ഗോപാല്‍ കൃഷ്ണ ഗാന്ധിയെ പ്രതിപക്ഷം പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. ബിജെപിക്കെതിരെ ഒരു പൊതുസ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ തമ്മില്‍ ധാരണയായിരുന്നു.

ഈ സാഹചര്യത്തിലാണ് ആര്‍എസ്എസിനും നരേന്ദ്രമോദിക്കുമെതിരെ ശക്തമായ നിലപാടെടുത്ത രാഷ്ട്രപിതാവിന്റെ കൊച്ചുമകനെ പരിഗണിക്കാമെന്ന അഭിപ്രായം ഉയര്‍ന്നിരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ഗോപാല്‍ കൃഷ്ണ ഗാന്ധിയുമായി ആദ്യഘട്ട കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്നതിനെ സംബന്ധിച്ച് കൂടുതലൊന്നും പറയാന്‍ സമയമായിട്ടില്ലെന്നാണ് ഗോപാല്‍ കൃഷ്ണ ഗാന്ധി പ്രതികരിച്ചത്.

മഹാത്മഗാന്ധിയുടെ കൊച്ചുമകന്‍...

മഹാത്മഗാന്ധിയുടെ കൊച്ചുമകന്‍...

രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഒരു പൊതുസ്ഥാനാര്‍ത്ഥിയെ കണ്ടെത്തണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ നേരത്തെ ധാരണയായിരുന്നു. ഈ സാഹചര്യത്തിലാണ് മഹാത്മ ഗാന്ധിയുടെ കൊച്ചുമകനായ ഗോപാല്‍ കൃഷ്ണ ഗാന്ധിയുടെ പേര് പരിഗണനയ്ക്ക് വന്നത്.

മോദിയോട് എതിര്‍പ്പ് പ്രകടിപ്പിച്ചു...

മോദിയോട് എതിര്‍പ്പ് പ്രകടിപ്പിച്ചു...

മുന്‍ ബംഗാള്‍ ഗവര്‍ണറായ ഗോപാല്‍ കൃഷ്ണ ഗാന്ധി നയതന്ത്രജ്ഞനുമാണ്. ഗാന്ധിസത്തിന്റെ വക്തവായ ഗോപാല്‍ കൃഷ്ണ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പലപ്പോഴും പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചയാളുമാണ്.

ഒന്നും പറയാറായിട്ടില്ലെന്ന് ഗോപാല്‍ കൃഷ്ണ ഗാന്ധി...

ഒന്നും പറയാറായിട്ടില്ലെന്ന് ഗോപാല്‍ കൃഷ്ണ ഗാന്ധി...

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ഗോപാല്‍ കൃഷ്ണ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്നത് സംബന്ധിച്ച് കൂടുതലൊന്നും പറയാന്‍ സമയമായിട്ടില്ലെന്നാണ് ഗോപാല്‍ കൃഷ്ണ ഗാന്ധി പ്രതികരിച്ചത്.

കോണ്‍ഗ്രസ് നോമിനിയെ...

കോണ്‍ഗ്രസ് നോമിനിയെ...

മുന്‍ ലോക്‌സഭ സ്പീക്കര്‍ മീരാകുമാറിന്റെ പേരും രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നുണ്ട്. എന്നാല്‍ ഒരു കോണ്‍ഗ്രസ് നോമിനിയെ രാഷ്ട്രപതി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ പിന്തുണയ്ക്കുന്നതിന് സിപിഎം അടക്കമുള്ള മറ്റു പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് എതിര്‍പ്പുണ്ട്. ഇതാണ് മീരാ കുമാറിന്റെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ചിരിക്കുന്നത്.

സോണിയ-മായാവതി കൂടിക്കാഴ്ചയും...

സോണിയ-മായാവതി കൂടിക്കാഴ്ചയും...

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പിന്തുണയും ഗോപാല്‍ കൃഷ്ണ ഗാന്ധിക്കുണ്ട്. 2012ല്‍ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ഗോപാല്‍ കൃഷ്ണ ഗാന്ധിയുടെ പേര് നിര്‍ദേശിച്ചത് മമത ബാനര്‍ജിയായിരുന്നു. അതേസമയം, രാഷ്്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധി ബിഎസ്പി നേതാവ് മായാവതിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.

സാധ്യത മീരാ കുമാറിന്...

സാധ്യത മീരാ കുമാറിന്...

ബിജെപിയുടെ ദളിത് നേതാവും ജാര്‍ഖണ്ഡ് ഗവര്‍ണറുമായ ദ്രൗപതി മുര്‍മുവിനെ ബിജെപി നിര്‍ദേശിച്ചാല്‍, കോണ്‍ഗ്രസിന്റെ ദളിത് മുഖമായ മീരാ കുമാറിനെ നിര്‍ദേശിക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം.

English summary
Former Bengal governor Gopal Gandhi may be opposition’s choice as presidential candidate.
Please Wait while comments are loading...