കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒഡീഷയില്‍ ബിജെപി കരുത്താര്‍ജ്ജിക്കുന്നു; ബിജെഡി നേതാവ് ബിജെപിയിലേക്ക്, പ്രശ്‌നമില്ലെന്ന് ബിജെഡി

Google Oneindia Malayalam News

ഭുവനേശ്വര്‍: വര്‍ഷങ്ങളായി ബിജു ജനതാദള്‍ (ബിജെഡി) ഭരിക്കുന്ന ഒഡീഷയില്‍ ഇത്തവണ ബിജെപി മുന്നേറ്റമുണ്ടാകുമെന്ന് സൂചന. ബിജെഡിയുടെ ശക്തനായ നേതാവും മുന്‍ എംപിയുമായ ബയ്ജയന്ത് പാന്ത ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചുവെന്ന് റിപ്പോര്‍ട്ട്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ സസ്‌പെന്റ് ചെയ്യപ്പെട്ട ജയന്ത് പാന്ത പിന്നീട് ബിജെഡിയില്‍ നിന്ന് രാജിവെച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ ഇദ്ദേഹം ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചുവെന്നാണ് വിവരം.

Panda

കഴിഞ്ഞവര്‍ഷം ബിജെഡി പുറത്താക്കിയതിനെ തുടര്‍ന്ന് ജയന്ത്പാന്ത കേന്ദ്രപാറ ലോക്‌സഭാ എംപി സ്ഥാനം രാജിവെച്ചിരുന്നു. ഇദ്ദേഹം തിങ്കളാഴ്ച ദില്ലിയിലെത്തിയിട്ടുണ്ട്. ബിജെപിയുടെ പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തില്‍ പാര്‍ട്ടി അംഗത്വമെടുക്കുമെന്നാണ് വിവരം.

കഴിഞ്ഞ കുറച്ചാഴ്ചകളായി ജയന്ത് പാന്തയുമായി ബിജെപി നേതാക്കള്‍ ചര്‍ച്ച നടത്തിവരികയാണ്. ജയന്ത് പാന്ത ബിജെപിയില്‍ ചേര്‍ന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കരുത്ത് വര്‍ധിക്കും. ഒട്ടേറെ അനുയായികളുള്ള നേതാവാണ് ജയന്ത് പാന്ത. മുഖ്യമന്ത്രി നവീന്‍ പട്‌നായികിന്റെ നിലപാടുകളോട് പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ച വ്യക്തിയാണ് ജയന്ത് പാന്ത. അതുതന്നെയാണ് അദ്ദേഹത്തെ ബിജെഡിക്ക് പുറത്തെത്തിച്ചതും.

പാകിസ്താന്‍ എന്തിനാണ് കശ്മീരില്‍ പ്രശ്‌നമുണ്ടാക്കുന്നത്? ഇതാണ് കാര്യം... ജിഹാദിന് ശ്രമിക്കുന്നവരുംപാകിസ്താന്‍ എന്തിനാണ് കശ്മീരില്‍ പ്രശ്‌നമുണ്ടാക്കുന്നത്? ഇതാണ് കാര്യം... ജിഹാദിന് ശ്രമിക്കുന്നവരും

എന്നാല്‍ വിഷയത്തില്‍ ഇതുവരെ ജയന്ത് പാന്ത പ്രതികരിച്ചിട്ടില്ല. ജയന്ത് പാന്ത ഏത് പാര്‍ട്ടിയില്‍ ചേരണമെന്ന് തീരുമാനിക്കേണ്ടത് അദ്ദേഹം തന്നെയാണെന്ന് ബിജെഡി പറയുന്നു. ജയന്ത് പാന്ത ബിജെപിയില്‍ ചേര്‍ന്നാല്‍ ബിജെഡിക്ക് പ്രത്യേകിച്ച നഷ്ടമൊന്നും വരാനില്ലെന്ന ബിജെഡി നേതാവും എംപിയുമായ പ്രസന്ന ആചാര്യ പ്രതികരിച്ചു. അടുത്തിടെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒഡീഷയില്‍ ബിജെപി മികച്ച മുന്നേറ്റം നടത്തിയിരുന്നു.

English summary
Former BJD MP Jay Panda to join BJP after party throws him a lifeline
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X