കര്‍ണാടക മുന്‍ ഡിജിപി കൊല്ലപ്പെട്ട നിലയില്‍; ഭാര്യ കസ്റ്റഡിയില്‍: രക്തത്തില്‍ കുളിച്ച് മൃതദേഹം
ബെംഗളൂരു: കര്‍ണാടകയില്‍ മുന്‍ ഡിജിപി കുത്തേറ്റു മരിച്ചു. 1981 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ഓം പ്രകാശ് (68) ആണ് കുത്തേറ്റു മരിച്ചത്. സംഭവത്തില്‍ ഭാര്യ പല്ലവി അറസ്റ്റിലായി. കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യ തന്നെയാണ് ഓം പ്രകാശിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ അനുമാനം. ദമ്പതികള്‍ തമ്മില്‍ തര്‍ക്കം പതിവായിരുന്നു. സാമ്പത്തിക പ്രശ്നങ്ങളാണ് തര്‍ക്കത്തിന് കാരണം
ബെംഗളൂരുവിലെ വസതിയിലാണ് ഡിജിപിയെ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച്ച വൈകുന്നേരം അഞ്ചു മണിയോടെ ഓം പ്രകാശിന്റെ ഭാര്യ പല്ലവി തന്നെയാണ് കുടുംബ സുഹൃത്തായ ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ വീഡിയോ കോളില്‍ വിളിച്ചു താന്‍ ഓംപ്രകാശിനെ കൊലപ്പെടുത്തിയതെന്ന് വെളിപ്പെടുത്തിയത്. ഇതോടെയാണ് മരണ വിവരം പുറംലോകം അറിഞ്ഞത്. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എച്ച്എസ്ആര്‍ ലേഔട്ടിലെ വീട്ടിലെത്തി പരിശോധന നടത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

മൂന്ന് നിലയുള്ള വീട്ടില്‍ താഴത്തെ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തില്‍ നിരവധി തവണ കുത്തേറ്റിട്ടുണ്ട്. തറയില്‍ മുഴുവനും രക്തം തളം കെട്ടിക്കിടക്കുകയാണ്. മൂര്‍ച്ചയുള്ള ആയുധമാണ് കൊലപാതകത്തിന് ഉപയോഗിച്ചത്. വീട്ടില്‍ നിന്ന് ചോര പുരണ്ട രണ്ട് കത്തികളും ഒരു കുപ്പിയും പൊലീസ് കണ്ടെടുത്തു. കൊലപാതക സമയത്ത് ഓം പ്രകാശിന്റെ മകളും ഒപ്പമുണ്ടായിരുന്നു. പല്ലവിയും മകളും പൊലീസ് കസ്റ്റഡിയിലാണ്.
പ്രകാശ് തന്നെ മാനസികമായി പീഡിപ്പിക്കുന്നതായി പല്ലവി ഐപിഎസ് ഉദ്യോഗസ്ഥരുടെ വാട്സ്ആപ് ഗ്രൂപ്പില്‍ അടക്കം മെസേജ് അയച്ചിരുന്നു.
ഓംപ്രകാശ് തന്നെ വിഷം നല്കി കൊല്ലാന്‍ ശ്രമിച്ചെന്ന് ദിവസങ്ങള്‍ക്കു മുന്‍പ് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരുടെ ഭാര്യമാരുടെ വാട്സ്ആപ് ഗ്രൂപ്പില്‍ പല്ലവി ആരോപിച്ചിരുന്നു. ബാങ്കു വായ്പകളുമായി ബന്ധപ്പെട്ട് കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണു പൊലീസ് സംശയിക്കുന്നത്. അതേസമയം പല്ലവി നേരിട്ടാണോ കൊലപാതകം നടത്തിയതെന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. ഇതില്‍ സ്ഥിരീകരണം ലഭിക്കാനായി പല്ലവിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.
ബിഹാര്‍ ചംപാരണ്‍ സ്വദേശിയാണ് ഓംപ്രകാശ്. ജിയോളജിയില്‍ എംഎസ്സി ബിരുദധാരിയാണ് ഓം പ്രകാശ്. ബെളളാരി ഹാരപ്പനഹള്ളിയില്‍ എഎസ്പിയായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തുടര്‍ന്ന് ശിവമൊഗ്ഗ, ഉത്തര കന്നഡ, ചിക്കമംഗളൂരു ജില്ലകളില്‍ എസ്പിയായി. അഗ്നിശമന സേന ഡിഐജി, സിഐഡി വിഭാഗം ഐജി, കുറ്റാന്വേഷണ വിഭാഗം എഡിജിപി തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചു. 1993 ലെ ഭട്കല് വര്‍ഗീയ ലഹള അടിച്ചമര്‍ത്തുന്നതില്‍ വലിയ പങ്കുവഹിച്ചു. 2015 ഫെബ്രുവരി 28 ന് സംസ്ഥാന പൊലീസ് മേധാവിയായ അദ്ദേഹം 2017ല്‍ വിരമിച്ചു.
ഓം പ്രകാശിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ഉള്‍പ്പടെയുള്ള നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. അസാധാരണമായ മരണത്തിനാണു പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
-
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ












Click it and Unblock the Notifications