Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിമാലയന്‍ യോഗിയെ കണ്ടെത്താനാകുമോ? ചിത്ര രാമകൃഷ്ണന്‍ അറസ്റ്റില്‍

ന്യൂദല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ ഓഹരി വിപണിയില്‍ ഗുരുതരമായ വീഴ്ച വരുത്തിയതിന് നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (എന്‍ എസ് ഇ) മുന്‍ ചീഫ് എക്‌സിക്യൂട്ടീവ് ചിത്ര രാമകൃഷ്ണയെ സി ബി ഐ അറസ്റ്റ് ചെയ്തു. 'ഹിമാലയന്‍ യോഗി' എന്ന് വിളിക്കുന്ന വ്യക്തിയുമായി രഹസ്യവിവരങ്ങള്‍ പങ്കുവെച്ചതുള്‍പ്പെടെയുള്ള വീഴ്ചകളിലാണ് അറസ്റ്റ്. നേരത്തെ ചിത്രയുടെ ജാമ്യാപേക്ഷ ദല്‍ഹി കോടതി തള്ളിയിരുന്നു. സി ബി ഐ പ്രത്യേക അന്വേഷണ സംഘമാണ് ചിത്രയെ അറസ്റ്റ് ചെയ്തത്. 2013 മുതല്‍ 2016 വരെ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് എംഡി ആയിരുന്നു ചിത്ര രാമകൃഷ്ണന്‍.

ഈ കാലയളവിനിടെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ പല തിരിമറികളും നടന്നെന്നാണ് കണ്ടെത്തല്‍. ചോദ്യം ചെയ്യലില്‍ ഹിമാലയത്തിലെ ഒരു സന്യാസിയുടെ താല്‍പര്യപ്രകാരമാണ് താന്‍ പല കാര്യങ്ങളും ചെയ്തതെന്നായിരുന്നു ചിത്രയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ ഇയാള്‍ ആരെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് എം ഡിയായിരുന്ന കാലത്ത് ഓഹരി വിപണിയുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങളാണ് ചിത്ര അജ്ഞാതന് കൈമാറിയതെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ക്രമക്കേടുകളുടെ പേരില്‍ ചിത്രയ്ക്ക് സെബി 3 കോടി രൂപ പിഴ ചുമത്തിയിരുന്നു.

1

ഇതിനു പിന്നാലെ സി ബി ഐ ചിത്ര രാമകൃഷ്ണനെ ചോദ്യം ചെയ്തിരുന്നു. ഹിമാലയന്‍ യോഗി എന്ന് വിളിക്കപ്പെടുന്ന ചിത്രയുടെ ആശയവിനിമയം ദുരൂഹമാണെന്നാണ് സെബിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്റ്റോക്ക് എക്സ്സ്‌ചേഞ്ചിലെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുടെ നിയമനവും ശമ്പളവും വരെ ഹിമാലയന്‍ യോഗിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ചിത്ര രാമകൃഷ്ണന്‍ തീരുമാനിച്ചതെന്നാണ് സെബിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ഒരിക്കല്‍ പോലും ചിത്ര രാമകൃഷ്ണന്‍ ഇയാളെ നേരില്‍ കണ്ടിട്ടില്ല. സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി ആനന്ദ് സുബ്രഹ്മണ്യനെ നിയമിച്ചതും ഉയര്‍ന്ന ശമ്പളം നിശ്ചയിച്ചതും ഈ അഞ്ജാതന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു.

2

ഇതുമായി ബന്ധപ്പെട്ട ആശയ വിനിമയത്തിന്റെ രേഖകളും സെബിയുടെ അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. ഡയറക്ടര്‍ ബോര്‍ഡുമായുള്ള അഭിപ്രായ ഭിന്നത മൂലം 2016 ല്‍ ചിത്ര രാമകൃഷ്ണന്‍ എന്‍ എസ് ഇ മാനേജിംഗ് ഡയറക്ടര്‍ പദവിയില്‍ നിന്നും രാജിവെച്ചിരുന്നു. ഇതിനെ തുടര്‍ന്ന് സെബി നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ കണ്ടെത്തിയത്. അടുത്ത മൂന്നു വര്‍ഷത്തേക്ക് വിപണിയില്‍ ഇടപെടുന്നതില്‍ നിന്നും ചിത്രയെ വിലക്കിയിട്ടുണ്ട്. അതേസമയം, മാര്‍ക്കറ്റ് എക്സ്ചേഞ്ചുകളിലെ കംപ്യൂട്ടര്‍ സെര്‍വറുകളില്‍ നിന്ന് സ്റ്റോക്ക് ബ്രോക്കര്‍മാരിലേക്ക് വിവരങ്ങള്‍ തെറ്റായി പ്രചരിപ്പിച്ചെന്ന ആരോപണത്തെ കുറിച്ചും സി ബി ഐ അന്വേഷിക്കുന്നുണ്ട്. ആനന്ദ് സുബ്രഹ്മണ്യനൊപ്പം ചിത്ര രാമകൃഷ്ണനേയും തിങ്കളാഴ്ച സിബിഐ കോടതിയില്‍ ഹാജരാക്കും.

3

ഇരുവരെയും ഒരുമിച്ച് ചോദ്യം ചെയ്യാനാണ് സി ബി ഐനീക്കം. അന്വേഷണത്തെ തെറ്റിദ്ധരിപ്പിക്കാന്‍ അവര്‍ നിലവിലില്ലാത്ത 'യോഗിയെ' അവതരിപ്പിച്ചതായും സി ബി ഐയ്ക്ക് സംശയമുണ്ട്. ആനന്ദ് സുബ്രഹ്മണ്യനെ ഫെബ്രുവരി 24 നാണ് സി ബി ഐ അറസ്റ്റ് ചെയ്തത്. ആനന്ദ് സുബ്രഹ്മണ്യന്‍ തന്നെയാണ് ഹിമാലയന്‍ യോഗിയെന്നും സി ബി ഐ സംശയിക്കുന്നുണ്ട്. ഏണസ്റ്റ് ആന്‍ഡ് യങ്ങിന്റെ ഫോറന്‍സിക് റിപ്പോര്‍ട്ടിലാണ് സുബ്രഹ്മണ്യനാണ് യോഗിയെന്ന തരത്തില്‍ വിവരങ്ങള്‍ പുറത്തുവന്നത്. എന്നാല്‍ സെബി ഇത് നിഷേധിക്കുകയും ചെയ്തു.

4

2018 മെയ് മുതല്‍ കേസില്‍ അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഹിമാലയന്‍ യോഗിയെ തിരിച്ചറിയാന്‍ തക്ക തെളിവുകളൊന്നും കണ്ടെത്താന്‍ സി ബി ഐക്ക് സാധിച്ചിട്ടില്ല. നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ ആദ്യ വനിത മേധാവിയെന്ന് പേരെടുത്തയാളാണ് ചിത്ര രാമകൃഷ്ണന്‍. 2013 ല്‍ രവി നാരായണന്‍ എ എസ് ഇയുടെ തലപ്പത്ത് നിന്ന് വിരമിച്ചതിന് ശേഷമാണ് ചിത്ര രാമകൃഷ്ണന്‍ അമരത്തെത്തുന്നത്. 2016 വരെയാണ് ചിത്ര രാമകൃഷ്ണന്‍ എന്‍ എസ് ഇയില്‍ പ്രവര്‍ത്തിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+