മന്‍മോഹന്‍ സിംഗിന്റെ വിദേശയാത്ര ചെലവ് 6,76,74,33,477 രൂപ!!!
ദില്ലി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ വിദേശയാത്രാ ചെലവ് കേട്ടാല്‍ ഞെട്ടും. 6,76,74,33,477 രൂപ. ഡോ. മന്‍മോഹന്‍ സിംഗ് 10 വര്‍ഷം ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന കാലത്ത് വിദേശത്ത് പോയതിന്റെ കണക്കാണ് ഇത്. വിവരാവകാശ നിയമപ്രകാരം പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടത്.
2004 മെയ് 22 ന് സ്ഥാനമേറ്റ മന്‍മോഹന്‍ സിംഗ് 2014 മെയ് 17 വരെ പ്രധാനമന്ത്രിയായിരുന്നു. ഈ പത്ത് വര്‍ഷത്തിനിടയില്‍ മന്‍മോഹന്‍ സിംഗ് നടത്തിയത് 73 വിദേശ യാത്രകളാണ്. രണ്ടാം യു പി എ സര്‍ക്കാരിന്റെ കാലത്ത് സിംഗ് 35 തവണ വിദേശയാത്ര നടത്തി. ഇതില്‍ 15 എണ്ണം പാര്‍ലമെന്റ് സമ്മേളനത്തിനിടെയായിരുന്നു.
മന്‍മോഹന്‍ സിംഗിന്റെ വിദേശയാത്രയെക്കുറിച്ച് ഇനിയും അറിയാനുണ്ട് ഒരുപാട്, കാണൂ.

കഴിഞ്ഞില്ല, ഇനിയും കണക്ക് കൂട്ടാനുണ്ട്
സിംഗിന്റെ 65 യാത്രകളുടെ ചെലവ് മാത്രമാണ് ഈ 6,76,74,33,477 രൂപ. ബാക്കി എട്ട് യാത്രകളുടെ കണക്ക് ഇനിയും കൂട്ടിയെടുക്കാനിരിക്കുന്നതേയുള്ളൂ. അത് കൂടി കൂട്ടിയാല്‍ സിംഗിന്റെ യാത്രച്ചെലവ് 1000 കോടിക്കടുത്തെത്തിയേക്കും.

ചട്ടം തെറ്റിച്ച യാത്ര
പാര്‍ലമെന്റ് സമ്മേളനം നടക്കുമ്പോള്‍ വിദേശയാത്ര പോയ ആദ്യത്തെ പ്രധാനമന്ത്രിയാണ് മന്‍മോഹന്‍ സിംഗ് എന്ന് ബി ജെ പി കളിയാക്കുന്നു. 15 തവണയാണ് പാര്‍ലമെന്റ് സമ്മേളനത്തിനിടെ സിംഗ് വിദേശത്ത് പോയത്.

അമേരിക്കയാണ് ഇഷ്ടകേന്ദ്രം
പ്രധാനമന്ത്രിയായിരിക്കേ മന്‍മോഹന്‍ സിംഗ് ഏറ്റവും കൂടുതല്‍ യാത്ര നടത്തിയിരിക്കുന്നത് അമേരിക്കയിലേക്കാണ്. പത്ത് വര്‍ഷത്തിനിടെ സിംഗ് അമേരിക്ക സന്ദര്‍ശിച്ചത് ആറ് തവണ

അയല്‍ക്കാരെ വേണ്ടേ വേണ്ട
വിദേശം എന്ന് വെച്ചാല്‍ ശരിക്കും വിദേശയാത്രയാണ് സിംഗിന്. പാകിസ്താന്‍, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, ചൈന തുടങ്ങിയ അതിര്‍ത്തിരാജ്യങ്ങളിലേക്ക് സിംഗ് നാമമാത്രമായ യാത്രകളേ നടത്തിയിട്ടുള്ളൂ

പണം പൊടിച്ചത് ബ്രസീലില്‍
7 ദിവസത്തെ മെക്‌സിക്കോ - ബ്രസീല്‍ യാത്രയാണ് സിംഗിന്റെ ഏറ്റവും ചെലവേറിയ യാത്ര. 2.9 കോടി രൂപയാണ് ഈ ഒരൊറ്റ യാത്രയില്‍ പൊടിച്ചത്. 2010 ലെ ബ്രസീല്‍ - അമേരിക്ക യാത്രയുടെ ചെലവ് 22 കോടിയില്‍പ്പരം.

വാജ്‌പേയ് എത്ര ഭേദം
അഞ്ച് വര്‍ഷം പ്രധാനമന്ത്രിയായിരുന്ന വാജ്‌പേയ് 35 വിദേശയാത്രകള്‍ നടത്തി. പക്ഷേ ചെലവ് വെറും 185 കോടി രൂപ മാത്രം. പാകിസ്താനിലെ ലാഹോറിലേക്ക് വാജ്‌പേയ് ബസില്‍ യാത്ര നടത്തിയത് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.












Click it and Unblock the Notifications