കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജിവച്ച് ദിവസങ്ങള്‍ക്കകം മന്ത്രി ബിജെപിയില്‍!! ടിആര്‍എസിന് കനത്ത പ്രഹരം... നഷ്ടമായത് വലംകൈ

Google Oneindia Malayalam News

ഹൈദരാബാദ്: തെലങ്കാനയില്‍ വന്‍ മുന്നേറ്റത്തിന് ബിജെപിക്ക് വഴി തുറക്കുന്നു. അടുത്തിടെ നടന്ന കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പിലുമെല്ലാം തിളങ്ങിയ ബിജെപി, ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതി (ടിആര്‍എസ്) ക്ക് കനത്ത പ്രഹരമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ടിആര്‍എസിലെ പ്രമുഖ നേതാവ് ബിജെപിയില്‍ ചേര്‍ന്നു.

കഴിഞ്ഞ ദിവസം രാജിവച്ച ആരോഗ്യ മന്ത്രി ഈറ്റല രാജേന്ദര്‍ ആണ് ഇന്ന് ദില്ലിയിലെത്തി കേന്ദ്രമന്ത്രിമാരായ ധര്‍മേന്ദ്ര പ്രധാന്റെയും ജി കിഷണിന്റെയും സാന്നിധ്യത്തില്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. എന്താണ് രാജേന്ദര്‍ ടിആര്‍എസ് വിടാന്‍ കാരണം. വിശദാംശങ്ങള്‍ ഇങ്ങനെ....

തീപിടുത്തമുണ്ടായ ദില്ലിയിലെ റോഹിംഗ്യന്‍ ക്യാംപില്‍ അവശേഷിപ്പുകള്‍ തിരയുന്ന അഭയാര്‍ത്ഥി- ചിത്രങ്ങള്‍

പുറത്താക്കിയ പിന്നാലെ രാജി

പുറത്താക്കിയ പിന്നാലെ രാജി

ദിവസങ്ങള്‍ക്ക് മുമ്പാണ് ഈറ്റല രാജേന്ദറിനെ മന്ത്രിസഭയില്‍ നിന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു പുറത്താക്കിയത്. പിന്നാലെ അദ്ദേഹം ടിആര്‍എസ് അംഗത്വം രാജിവച്ചു. ഇന്നലെ എംഎല്‍എ പദവിയും രാജിവച്ചു. ടിആര്‍എസ് നേതൃത്വത്തിന്റെ നടപടി തന്നെ അപമാനിക്കുന്നതായിരുന്നു എന്നാണ് രാജേന്ദര്‍ പ്രതികരിച്ചത്.

ആരാണ് ഈറ്റല രാജേന്ദര്‍

ആരാണ് ഈറ്റല രാജേന്ദര്‍

ഹുസൂറാബാദ് മണ്ഡലത്തില്‍ നിന്ന് മികച്ച ഭൂരിപക്ഷത്തില്‍ ജയിച്ച വ്യക്തിയാണ് രാജേന്ദര്‍. ഭരണകക്ഷിയായ ടിആര്‍എസിലെ പ്രമുഖനാണ് ഇദ്ദേഹം. മുഖ്യമന്ത്രി കഴിഞ്ഞാല്‍ പാര്‍ട്ടി കാര്യങ്ങളില്‍ നിര്‍ണായക തീരുമാനമെടുക്കുന്നതില്‍ ഇദ്ദേഹത്തിന് മുഖ്യ പങ്കാണുണ്ടായിരുന്നത്. ഇദ്ദേഹത്തെ പുറത്താക്കിയത് എല്ലാവരെയും ഞെട്ടിപ്പിക്കുന്നതായിരുന്നു.

പുറത്താക്കാന്‍ കാരണമായ വിവാദം

പുറത്താക്കാന്‍ കാരണമായ വിവാദം

രാജേന്ദറിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കമ്പനി പിന്നാക്ക വിഭാഗങ്ങളുടെ ഭൂമി കൈയ്യേറിയെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവാദമാണ് രാജേന്ദറിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കുന്നതിലേക്ക് നയിച്ചത്. പട്ടിക ജാതി-വര്‍ഗ, മറ്റു പിന്നാക്കക്കാരുടെ ഭൂമിയാണ് നിയമവിരുദ്ധമായി കൈയ്യേറിയതത്രെ.

ടിആര്‍എസ് വിഭജിക്കപ്പെട്ടേക്കും

ടിആര്‍എസ് വിഭജിക്കപ്പെട്ടേക്കും

ആന്ധ്ര പ്രദേശ് വിഭജനത്തിനും തെലങ്കാന സംസ്ഥാന രൂപീകരണത്തിനും ഇടയാക്കിയ സമരത്തിന് മുന്നില്‍ നിന്നവരില്‍ ഒരാളായിരുന്നു ഈറ്റല രാജേന്ദര്‍. ടിആര്‍എസ് സ്ഥാപക അംഗമാണ്. ഇദ്ദേഹം പാര്‍ട്ടി വിടുന്നത് ടിആര്‍എസിനെ വിഭജനത്തിലേക്ക് നയിക്കുമെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒട്ടേറെ അനുയായികളുള്ള നേതാവാണ് ഇദ്ദേഹം.

ഇനി ബിജെപിയില്‍

ഇനി ബിജെപിയില്‍

ഭൂമി കൈയ്യേറിയെന്ന ആരോപണം ഈറ്റല രാജേന്ദര്‍ നിഷേധിച്ചു. തന്റെ പ്രതിഛായ തകര്‍ത്ത് രാഷ്ട്രീയ നേട്ടം ലക്ഷ്യമിടുന്നവരാണ് ഇതിന് പിന്നിലെന്ന് അദ്ദേഹം പറയുന്നു. പൊതുജനങ്ങളെ സേവിക്കുന്നതിന് ഇനിയും മുന്നിലുണ്ടാകുമെന്നും രാജേ്ന്ദര്‍ പറഞ്ഞിരുന്നു. തുടര്‍ന്നാണ് അദ്ദേഹം ബിജെപിയുമായി അടുക്കുന്നു എന്ന വാര്‍ത്ത വന്നത്. ഇന്ന് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നു.

കാത്തിരുന്ന സമയം

കാത്തിരുന്ന സമയം

തെലങ്കാനയില്‍ വന്‍ ജനപിന്തുണയുള്ള രാഷ്ട്രീയ നേതാവാണ് ഈറ്റല രാജേന്ദര്‍. ഇദ്ദേഹം ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ നിരവധി നേതാക്കള്‍ ബിജെപിയിലെത്തുമെന്നാണ് വിവരം. തെലങ്കാനയില്‍ ശക്തമായ മുന്നേറ്റം നടത്താനുള്ള ഒരുക്കത്തിലാണ് ബിജെപി. ഈ വേളയില്‍ രാജേന്ദര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത് ബിജെപിക്ക് നേട്ടമാകുമെന്നതില്‍ സംശയമില്ല.

ഇനി ഇടിച്ചുകയറാം

ഇനി ഇടിച്ചുകയറാം

ടിആര്‍എസിന് മൃഗീയ ഭൂരിപക്ഷമുള്ള സംസ്ഥാനമാണ് തെലങ്കാന. സംസ്ഥാനത്ത മറ്റൊരു പ്രധാന രാഷ്ട്രീയ ശക്തി ഉവൈസിയുടെ മജ്‌ലിസ് പാര്‍ട്ടിയാണ്. കോണ്‍ഗ്രസിന്റെ ശക്തി ഇവിടെ ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്. ഈ വേളയിലാണ് ബിജെപി ഇടിച്ചുകയറാന്‍ കരുനീക്കം നടത്തിയത്. ഈറ്റല രാജേന്ദറിന്റെ വരവ് ബിജെപിക്ക് നേട്ടമാകും. ദക്ഷിണേന്ത്യയില്‍ കൂടുതല്‍ അവസരം തേടുന്ന ബിജെപിക്ക് ഇത് സുവര്‍ണാവസരമാകും.

ദിക്ഷ ജെ സിങ് അടിപൊളി ലുക്കില്‍; നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Praful Patel criticize Kerala for standing with Lakshadweep

English summary
Former Telangana minister Eatala Rajender joins BJP days after resigned TRS
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X