നാല് സംസ്ഥാന അധ്യക്ഷന്മാരെ ബിജെപി മാറ്റുന്നു; വന്‍ അഴിച്ചുപണിക്ക് സാധ്യത, ഒരു വ്യക്തി ഒരു പദവി
ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ ബിജെപി പാര്‍ട്ടി തലത്തില്‍ അഴിച്ചുപണികള്‍ക്ക് ഒരുങ്ങുന്നു. നാല് സംസ്ഥാന അധ്യക്ഷന്മാരെ മാറ്റാന്‍ തീരുമാനമായി എന്ന് റിപ്പോര്‍ട്ടുകള്‍. ദേശീയ അധ്യക്ഷന്‍ അമിത് ഷായും മാറും. അമിത് ഷായ്ക്ക് പകരം ആര് എന്ന ചര്‍ച്ചകള്‍ സജീവമായിരിക്കെയാണ് സംസ്ഥാന അധ്യക്ഷന്‍മാര്‍ക്കും ചലനമുണ്ടാകുമെന്ന വിവരം വന്നിരിക്കുന്നത്.
നാല് സംസ്ഥാന അധ്യക്ഷന്‍മാര്‍ കേന്ദ്രസര്‍ക്കാരില്‍ മന്ത്രിമാരായതിനെ തുടര്‍ന്നാണ് മാറ്റുന്നത്. മന്ത്രിപദവിയും പാര്‍ട്ടി ചുമതലയും ഒരു വ്യക്തി വഹിക്കരുത് എന്ന നിബന്ധനയുടെ അടിസ്ഥാനത്തിലാണ് പുതിയ മാറ്റം വരുന്നത്. ഇതേ നിബന്ധന തന്നെയാണ് അമിത് ഷായെയും മാറ്റാന്‍ തീരുമാനിച്ചതിന് പിന്നില്‍ എന്നറിയുന്നു. ബിജെപി കേന്ദ്ര നേതൃത്വം നല്‍കുന്ന വിശദാംശങ്ങള്‍ ഇങ്ങനെ....

ജെപി നദ്ദയുടെ പേര്
അമിത് ഷായ്ക്ക് പകരം ജെപി നദ്ദയുടെ പേരാണ് ബിജെപി ദേശീയ അധ്യക്ഷ പദവിയിലേക്ക് പ്രധാനമായും പരിഗണിക്കുന്നത്. ഒന്നാം മോദി സര്‍ക്കാരില്‍ ആരോഗ്യ മന്ത്രിയായിരുന്നു നദ്ദ. അമിത് ഷാ ആഭ്യന്തര മന്ത്രിയായതിനെ തുടര്‍ന്നാണ് ദേശീയ അധ്യക്ഷ പദവിയില്‍ നിന്ന് മാറുന്നത്.

ഈ നാല് സംസ്ഥാനങ്ങള്‍
ഉത്തര്‍ പ്രദേശ്, ബിഹാര്‍, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ ബിജെപി അധ്യക്ഷന്മാരാണ് മാറുന്നത്. ഇവര്‍ മോദിയുടെ പുതിയ മന്ത്രിസഭയില്‍ അംഗങ്ങളാണ്. ഇതേ തുടര്‍ന്നാണ് നാല് സംസ്ഥാനങ്ങളിലും പുതിയ അധ്യക്ഷന്‍മാരെ നിയമിക്കുന്നത്. പകരം എംപിമാരോ എംഎല്‍എമാരോ അധ്യക്ഷമാരാകും എന്നാണ് വിവരം.

ഒരു വ്യക്തി ഒരു പദവി
ഒരു വ്യക്തി ഒരു പദവി എന്ന ബിജെപി നയം അടിസ്ഥാനമാക്കിയാണ് പുതിയ തീരുമാനം. എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും സംസ്ഥാന അധ്യക്ഷ പദവി അലങ്കരിക്കുന്നതില്‍ കുഴപ്പമില്ല. എന്നാല്‍ മന്ത്രിമാര്‍ക്ക് സംസ്ഥാന അധ്യക്ഷ പദവി അലങ്കരിക്കാന്‍ പാടില്ല.

അമിത് ഷാ അധ്യക്ഷനും എംപിയും
രാജ്യസഭാംഗമായിരുന്ന വേളയില്‍ തന്നെയാണ് അമിത് ഷാ ബിജെപി ദേശീയ അധ്യക്ഷനായിരുന്നത്. ചിലരുടെ കാര്യത്തില്‍ ബിജെപി ഈ നിബന്ധന മാറ്റിവെക്കാറുണ്ട്. രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്തായിരിക്കും ഇത്തരം തീരുമാനങ്ങള്‍. എന്നാല്‍ പുതിയ സാഹചര്യത്തില്‍ നാല് സംസ്ഥാന അധ്യക്ഷന്‍മാര്‍ മാറുമെന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചന.
ചര്‍ച്ച വാഗ്ദാനം ചെയ്ത അമേരിക്കയെ പൊളിച്ചടുക്കി ഇറാന്; ആദ്യം നല്ല രാജ്യമാകൂ, എന്നിട്ട് നോക്കാം...