കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരുവില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പടെ നാല് മരണം

Google Oneindia Malayalam News

ബെംഗളൂരു: ബെംഗളൂരൂവില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പടെ നാല് പേര്‍ മരിച്ചു. കോഴിക്കോട് സ്വദേശികളായ ആദര്‍ശ്, ഫാദില്‍, കൊച്ചി തമ്മനം ചന്ദ്രമതി ലെയിന്‍ ചോലയില്‍ വീട്ടില്‍ കെ ശില്‍പ എന്നിവരാണ് മരിച്ച മലയാളികള്‍. മരിച്ച ഒരു യുവതിയെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. സംഭവസ്ഥലത്ത് വെച്ച് നാല് പേരും മരിച്ചെന്നാണ് റിപ്പോര്‍ട്ട്.

ഇവര്‍ സഞ്ചരിച്ച കാറിന് പിറകില്‍ ലോറി ഇടിച്ചാണ് അപകടം. ഇലക്ട്രോണിക് സിറ്റിയ്ക്ക് സമീപം നൈസ് റോഡിലായിരുന്നു സംഭവം. വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് അപകടം നടന്നത്.

തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ളതാണ് ലോറി. ഇടിയുടെ ആഘാതത്തില്‍ തെറിച്ചു നീങ്ങിയ കാര്‍ മറ്റു വാഹനങ്ങളില്‍ ചെന്നിടിച്ചു. മൂന്നു ലോറികളും അഞ്ചു കാറുകളുമാണ് ആകെ അപകടത്തില്‍പ്പെട്ടത്.

accident

അപകടത്തില്‍പ്പെട്ടവര്‍ ബൊമ്മനഹള്ളിയിലാണ് താമസിക്കുന്നതെന്നും കെംഗേരിയിലേക്കുള്ള യാത്രമാധ്യേയാണ് അപകടമുണ്ടായതെന്നുമാണ് വിവരം. ഒറ്റപ്പാലം അനങ്ങനടി സ്വദേശിനി അപര്‍ണ അരവിന്ദിന്റെ പേരിലുള്ള കാറിലാണ് ഇവര്‍ സഞ്ചരിച്ചിരുന്നത്. പരുക്കേറ്റ മറ്റ് ആറുപേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Recommended Video

cmsvideo
Karnataka extended weekend curfew | Oneindia Malayalam

ട്രക്ക് ഡ്രൈവറുടെ അശ്രദ്ധയും അമിത വേഗതയും മൂലമാണ് അപകടമുണ്ടായതെന്ന് ട്രാഫിക് വിഭാഗം ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (ഡി സി പി) കുല്‍ദീപ് ജെയിന്‍ പറഞ്ഞു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അപകടത്തെ തുടര്‍ന്ന് മൂന്ന് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.

English summary
Four people, including three Malayalees, were killed in a road accident in Bengaluru. The deceased have been identified as Adarsh, Fadil from Kozhikode and K Shilpa from Kochi Thammanam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X