കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ ബാധിച്ച് യുഎസില്‍ നാല് മലയാളികള്‍ കൂടി മരിച്ചു; മരണപ്പെട്ട മലയാളികള്‍ ഒന്‍പത്

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ കൊറോണ വൈറസ് വ്യാപിക്കുകയാണ്. 12 ലക്ഷം പേര്‍ക്കാണ് ഇതുവരേയും കൊറോണ ബാധിച്ചിട്ടുള്ളത്. അമേരിക്കയില്‍ അതീവ ഗുരുതരമായ സാഹചര്യമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1200 പേരാണ് കൊറോണ ബാധിച്ച് മരണപ്പെട്ടത്. ലോകത്താകമാനം കൊറോണ ബാധിച്ച് 69451 പേരാണ് മരണപ്പെട്ടത്. അതേസമയം 262351 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.

അതിനിടെ ന്യൂയോര്‍ക്കില്‍ കൊറോണ ബാധിച്ച് നാല് മലയാളികള്‍ കൂടി മരണപ്പെട്ടിരിക്കുകയാണ്. കൊട്ടരക്കര കരിക്കം സ്വദേശി ഉമ്മന്‍ കുര്യന്‍(70). പിറവം പാലച്ചുവട് പാറശേരില്‍ കുര്യാക്കോസിന്റെ ഭാര്യ ഏലിയാമ്മ കുര്യാക്കോസ്( 61) ജോസഫ് തോമസ്, ശില്‍പ നായര്‍ എന്നിവരാണ് മരിച്ചത്. ഇതോടെ അമേരിക്കയില്‍ മരിച്ച മലയാളികളുടെ എണ്ണം ഒന്‍പതായി.

corona

കഴിഞ്ഞ ദിവസങ്ങളില്‍ ന്യൂയോര്‍ക്ക് മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥനായിരുന്ന തൊടുപുഴ മുട്ടം ഇഞ്ചനാട്ട് തങ്കച്ചന്‍, ന്യൂയോര്‍ക്കില്‍ നഴ്‌സായിരുന്ന തിരുവല്ല കിഴക്കുംമുറി ഗ്രേഡ് വില്ലയില്‍ ഏലിയാമ്മ, എല്‍മണ്ടില്‍ ബിസിനസ്സ് നടത്തുന്ന തിരുവല്ല വളഞ്ഞവട്ടം വലിയ പറമ്പില്‍ തൈക്കടവില്‍ സജി എബ്രഹാമിന്റെ മകന്‍ ഷോണ്‍ എസ് എബ്രഹാം, പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി തോമസ് ഡേവിഡ്, പത്തനംതിട്ട സ്വദേശി കുഞ്ഞമ്മ എന്നിവരാണ് യുഎസില്‍ മരണപ്പെട്ടത്.

അമേരിക്കയില്‍ ഇതുവരേയും കൊറോണ ബാധിച്ച് 9616 പേരാണ് മരണപ്പെട്ടത്. അതിനിടെ ന്യൂയോര്‍ക്കില്‍ കടുവയ്ക്ക് കൊറോണ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. 4 വയസ്സ് പ്രായമുളള പെണ്‍കടുവയ്ക്കാണ് കൊറോണ കണ്ടെത്തിയിരിക്കുന്നത്. ന്യൂയോര്‍ക്കിലെ ബ്രോങ്സ് മൃഗശാലയിലെ ജീവനക്കാരില്‍ നിന്നാണ് കടുവയ്ക്ക് കൊവിഡ് പകര്‍ന്നിരിക്കുന്നത്. അതേസമയം പ്രതീക്ഷയുടെ വെളിച്ചം ദൂരെ കണ്ട് തുടങ്ങി എന്നാണ് കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണം.

ദിനംപ്രതി കൂറ്റന്‍ മരണനിരക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഇറ്റലിയില്‍ ഞായറാഴ്ച ഏറ്റവും കുറഞ്ഞ മരണനിരക്കാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിനിടെ ഇറ്റലിയില്‍ 525 പേരാണ് മരിച്ചത്. ഇറ്റലിയില്‍ ഇതുവരെ 128,948 പേര്‍ക്കാണ് കൊറോണ് സ്ഥിരീകരിച്ചിരിക്കുന്നത്. 15,887 കൊറോണ ബാധിച്ച് മരിച്ചു. സ്പെയിനില്‍ 131,646 പേര്‍ക്ക് കൊറോണ ഉണ്ട്.

Recommended Video

cmsvideo
ലോകം കേരളത്തെ കണ്ടു പഠിക്കണമെന്ന് ബ്രയാന്‍ നീല്‍ | Oneindia Malayalam

അതിനിടെ കൊറോണ ബാധിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ ആശുപത്രിയിലേക്ക് മാറ്റി. പത്ത് ദിവസങ്ങള്‍ക്ക് മുന്‍പാണ് ബോറിസ് ജോണ്‍സണ് കൊവിഡ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് അദ്ദേഹം വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയായിരുന്നു. എന്നാല്‍ രോഗലക്ഷണങ്ങളില്‍ മാറ്റമൊന്നും കാണാത്തതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നത്. ജോണ്‍സണിന്റെ ഗര്‍ഭിണിയായ ഭാര്യക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

English summary
Four More Keralities Died In US Due To Coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X