നാലുവയസുകാരന് മുന്നില്‍ അമ്മയെ കുത്തിക്കൊലപ്പെടുത്തി; ദൃശ്യം സിസിടിവിയില്‍

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: മാര്‍ക്കറ്റില്‍ പോയി മടങ്ങുകയായിരുന്ന യുവതിയെ അജ്ഞാതന്‍ കുത്തിക്കൊലപ്പെടുത്തി. സൗത്ത് ദില്ലി ത്യാഗരാജ സ്റ്റേഡിയത്തിന് പുറത്തായിരുന്നു ഞെട്ടിക്കുന്ന സംഭവം. നാലുവയസുകാരനായ മകന്‍ നോക്കി നില്‍ക്കെയാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയത്. സംഭവത്തില്‍ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

പ്രേം നഗര്‍ കോളനിയില്‍ താമസിക്കുന്ന സന്തോഷി ആണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. നാല്‍പതുകാരിയായ ഇവര്‍ക്ക് അഞ്ച് മക്കളുണ്ട്. നാലുവയസുള്ള ഇളയമകനുമൊത്ത് ആഴ്ചചന്തയില്‍ പോയി മടങ്ങവെയാണ് പൊതുസ്ഥലത്തുവെച്ച് രാത്രി എട്ടുമണിയോടെ ആക്രമണമുണ്ടായത്. മുപ്പതുകാരനാണ് അക്രമത്തിന് പിന്നിലെന്ന് ദൃക്‌സാക്ഷികള്‍ പോലീസിനോട് പറഞ്ഞു.

blood

സന്തോഷിയുടെ അലര്‍ച്ചകേട്ട് സ്‌റ്റേഡിയത്തിലെ മൂന്ന് സെക്യൂരിറ്റി ജീവനക്കാര്‍ ഓടിയെത്തുമ്പോഴേക്കും അക്രമി രക്ഷപ്പെട്ടിരുന്നു. സ്ഥലത്തെത്തിയ പോലീസാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു. അഞ്ചു കുത്തുകളെങ്കിലും യുവതിയുടെ ശരീരത്തിലുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

സ്റ്റേഡിയത്തിലെ സിസിടിവിയിലെ ദൃശ്യം പോലീസ് കണ്ടെടുത്തു. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിയുകയാണ് സ്ത്രീ. ഇവരുടെ ഭര്‍ത്താവ് രാജസ്ഥാനിലാണുള്ളത്. പണവുമായി ബന്ധപ്പെട്ട പ്രശ്‌നമോ പ്രണയ നൈരാശ്യമോ ആയിരിക്കാം കൊലയ്ക്ക് കാരണമായതെന്നാണ് പോലീസ് വിലയിരുത്തല്‍.

English summary
Four-yr-old watches as mother stabbed to death outside Thyagraj Stadium in Delhi
Please Wait while comments are loading...