Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് പാര്‍ട്ടി പിളര്‍ന്നു; മുന്‍മന്ത്രിയുടെ പാര്‍ട്ടി ഉടന്‍!

ചെന്നൈ: വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന അത്ഭുത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അത് പക്ഷേ കേരളത്തിലെ കോണ്‍ഗ്രസിനെ പറ്റി പറയാറുള്ളതാണ്. മറ്റിടങ്ങളില്‍ കോണ്‍ഗ്രസ് പിളര്‍ന്നപ്പോഴൊക്കെ പാര്‍ട്ടിക്ക് കനത്ത നഷ്ടം ഉണ്ടായിട്ടുണ്ട്. ശരദ് പവാറിന്റെ എന്‍ സി പിയും മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസും ഉദാഹരണള്‍.

മുന്‍ കേന്ദ്രമന്ത്രി ജി കെ വാസന്റെ നേതൃത്വത്തില്‍ തമിഴ്‌നാട്ടിലാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഒടുവിലത്തെ പിളര്‍പ്പ്. മൂന്ന് മാസത്തിനകം പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നും വാസന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ചയാണ് ജി കെ വാസന്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിടാനുളള തീരുമാനം പ്രഖ്യാപിച്ചത്. ഏറെക്കുറെ അപ്രതീക്ഷിതമായിരുന്നു പ്രഖ്യാപനം. യു പി എ സര്‍ക്കാരിലെ ഷിപ്പിംഗ് മന്ത്രിയായിരുന്നു വാസന്‍.

gkvasan

തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തില്‍ പ്രതീക്ഷ കെട്ടാണ് വാസനും കൂട്ടരും പാര്‍ട്ടി വിടുന്നത്. 47 വര്‍ഷമായി തമിഴ്‌നാട്ടില്‍ അധികാരത്തിലെത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. പുതിയ പാര്‍ട്ടി ഉണ്ടാക്കി താന്‍ ഒരു പുതിയ യാത്ര തുടങ്ങുകയാണ്. കെ കാമരാജും ജി കെ മൂപ്പനാരെയും പോലെ - വാസന്‍ പറഞ്ഞു.

തിരുച്ചിറപ്പള്ളിയില്‍ ഉടന്‍ തന്നെ റാലി സംഘടിപ്പിക്കുമെന്നും അവിടെ വെച്ച് പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം നടത്തുമെന്നും വാസന്‍ പറഞ്ഞു. പുതിയ പാര്‍ട്ടി വേണം എന്നാണ് അണികളുടെ ആഗ്രഹം. കോണ്‍ഗ്രസുമായി ആശയങ്ങളില്‍ സാമ്യത ഉണ്ടാകുമെങ്കിലും പ്രവര്‍ത്തന രീതി തികച്ചും വ്യത്യസ്തമായിരിക്കും - വാസന്‍ പറഞ്ഞു. സംസ്ഥാന തിരഞ്ഞെടുപ്പുകളിലും ഇക്കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിലും തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പച്ചതൊടാന്‍ കഴിഞ്ഞിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+