കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫ്രീഡം ഫോണ്‍ പുതിയ കുഴപ്പത്തില്‍; എന്‍ഫോഴ്‌സ്‌മെന്റ് പണം തടഞ്ഞുവെച്ചു

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: 251 രൂപയുടെ സ്മാര്‍ട് ഫോണുമായി രംഗത്തെത്തിയ റിഗിംഗ് ബെല്‍സ് കമ്പനി പുതിയ കുഴപ്പത്തില്‍. കമ്പനിയുടെ അക്കൗണ്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തടഞ്ഞുവെച്ചു. ഉപഭോക്താക്കള്‍ക്ക് ഫോണ്‍ ലഭിക്കുന്നതുവരെ അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കരുതെന്ന് കമ്പനിക്ക് ഇഡി നോട്ടീസ് നല്‍കി.

കമ്പനിക്കെതിരെ പരാതികള്‍ വ്യാപകമായതോടെയാണ് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം ഏറ്റെടുക്കുകയും നടപടി ആരംഭിക്കുകയും ചെയ്തിരിക്കുന്നത്. ഒരു അക്കൗണ്ടില്‍ 1.66 കോടി രൂപയും ഒരു അക്കൗണ്ടില്‍ 75 ലക്ഷം രൂപയുമാണ് കമ്പനിയുടേതായി ഉള്ളത്. ഈഡി നോട്ടീസ് നല്‍കിയതോടെ ഈ തുക പിന്‍വലിക്കാന്‍ കമ്പനിക്ക് സാധിക്കുകയില്ല.

freedom251-mobile

കേവലം 251 രൂപയ്ക്ക് ഒരു കമ്പനിക്കും സ്മാര്‍ട് ഫോണ്‍ നല്‍കാന്‍ കഴിയില്ലെന്നും ഉപഭോക്താക്കളെ വഞ്ചിച്ചശേഷം പണം തട്ടുകയാണ് ലക്ഷ്യമെന്നും പരാതി വ്യാപകമായിരുന്നു. ബിജെപി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ കമ്പനിയുടെ വിശ്വാസ്യതയ്ക്കുവേണ്ടി രംഗത്തെത്തിയിട്ടുണ്ടെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ ഇത് തട്ടിപ്പാണെന്നാണ് ആരോപിക്കുന്നത്.

സോഷ്യല്‍ മീഡിയവഴിയും കമ്പനിക്കെതിരെ പ്രചരണം വ്യാപകമായതോടെ സര്‍ക്കാര്‍ ഇടപെടുകയും കമ്പനിയെ നിരീക്ഷണത്തിലാക്കുകയും ചെയ്തിട്ടുണ്ട്. ഏതെങ്കിലും തരത്തില്‍ ഉപഭോക്താക്കള്‍ക്ക് മൊബൈല്‍ ഫോണ്‍ ലഭിച്ചില്ലെങ്കിലും പണം നഷ്ടപ്പെടില്ലെന്ന് ഉറപ്പുവരുത്തകയാണ് സര്‍ക്കാര്‍. ഏതാണ്ട് 25 ലക്ഷംപേരാണ് മൊബൈല്‍ഫോണിനുവേണ്ടി കമ്പനിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

English summary
Fresh trouble for Ringing Bells, Freedom 251 comes under ED radar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X