കര്‍ഷക കുടുംബത്തില്‍ നിന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയിലേക്ക്; ജസ്റ്റിസ് രമണയെ അറിയാം
ദില്ലി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയില്‍ തന്‍റെ പിന്‍ഗാമിയായി ജസ്റ്റിസ് രമണയെ ശുപാര്‍ശ ചെയ്തിരിക്കുകയാണ് എസ് എ ബോബ്ഡെ. ഏപ്രില്‍ 23 ന് ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്നും എസ് എ ബോബ്ഡെ വിരമിക്കുന്ന പശ്ചാത്തലത്തിലാണ് എന്‍വി രമണയെ പിന്‍ഗാമിയായി ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഏപ്രില്‍ 24 ന് സുപ്രീംകോടതിയുടെ നാല്‍പ്പത്തിയെട്ടാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് രമണ ചുമതലയേല്‍ക്കും. 2022 ഓഗസ്റ്റ് 26 വരെയായിരിക്കും ഇദ്ദേഹത്തിന്‍റെ കാലാവധി.
1957 ഓഗസ്റ്റ് 27 ന് ആന്ധ്രാപ്രദേശിലെ പൊന്നാവരം ഗ്രാമത്തിലെ ഒരു കാർഷിക കുടുംബത്തിലാണ് നതാലപതി വെങ്കട രമണൻ എന്ന എന്‍വി രമണ ജനിക്കുന്നത്. 1983 ഫെബ്രുവരി 10 നാണ് ഇദ്ദേഹം അഭിഭാഷക വൃത്തിയിലേക്ക് പ്രവേശിക്കുന്നത്. 2000 ജൂൺ 27 ന് ആന്ധ്ര ഹൈക്കോടതിയുടെ സ്ഥിരം ജഡ്ജിയായി നിയമിതനായി. മാർച്ച് 10, 2013 മുതൽ മെയ് 20 വരെ ആന്ധ്രാപ്രദേശ് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസായും പ്രവർത്തിച്ചിട്ടുണ്ട്.
2013 സെപ്റ്റംബർ 2 മുതൽ ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസായി പ്രവര്‍ത്തിച്ച് ജസ്റ്റിസ് രമണം 2104 ഫെബ്രുവരി 17 മുതൽ സുപ്രീം കോടതി ജഡ്ജിയായി തുടരുന്നു. നിയമത്തിനുപുറമെ തത്ത്വചിന്തയിലും സാഹിത്യത്തിലും അതിയായ താല്‍പര്യമുള്ള വ്യക്തി കൂടിയാണ് ജസ്റ്റിസ് എന്‍ രമണ. ഇതിനോടകം തന്നെ നിരവധി ശ്രദ്ധേയമായ വിധികള്‍ രമണയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്.

ജസ്റ്റിസ് രമണ ഭാഗമായ പ്രധാന കോടതി വിധികള്‍ ഇങ്ങനെ..
വീട്ടിൽ ഒരു സ്ത്രീ ചെയ്യുന്ന ജോലിയുടെ മൂല്യം അവളുടെ ഓഫീസില്‍ പോകുന്ന ഭർത്താവിനേക്കാൾ കുറവല്ല എന്ന ഒരു വിധി ഈ വര്‍ഷം ജനുവരിയില്‍ ജസ്റ്റിസ് രമണയും സുരകാന്തും അടങ്ങിയ ബെഞ്ച് പുറപ്പെടുവിച്ചിരുന്നു.
കോവിഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷം, കാണാം കഴിഞ്ഞു പോയ ചിത്രങ്ങള്‍
അനുരാധ ഭാസിൻ വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ, 2020 കേസില്‍ ടെലികോം, ഇൻറർനെറ്റ് സേവനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്ന എല്ലാ ഉത്തരവുകളും ഒരാഴ്ചയ്ക്കുള്ളിൽ പുനഃപരിശോധിക്കണമെന്ന് എൻവി രമണ, ആർ സുഭാഷ് റെഡ്ഡി, ബി ആർ ഗവായി എന്നിവരുടെ നേതൃത്തിലുള്ള ബെഞ്ച് ജമ്മു കശ്മീർ ഭരണകൂടത്തോട് ആവശ്യപ്പെട്ടു.
കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിൽ 4 ജി മൊബൈൽ ഇന്റർനെറ്റ് അനുവദിക്കണമെന്ന ആവശ്യം അന്വേഷിക്കുന്നതിനായി എൻവി രമണ, ആർ. സുഭാഷ് റെഡ്ഡി, ബി ആർ ഗവായി എന്നിവരടങ്ങിയ ബെഞ്ചാണ് മൂന്നംഗ സമിതി രൂപീകരിക്കാന്‍ നിര്‍ദേശിച്ചത്.
Recommended Video
ഇന്ത്യൻ ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശത്തിന്റെ പരിധിയിൽ വരുന്നതായുള്ള വിധി പുറപ്പെടുവിച്ചത് രഞ്ജൻ ഗോഗോയ്, എൻവി രമണ, ഡി വൈ ചന്ദ്രചൂഡ്, ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരടങ്ങുന്ന ജഡ്ജിമാരുടെ ഭരണഘടനാ ബെഞ്ചായിരുന്നു..
രാകുൽ പ്രീതിന്റെ സ്റ്റൈലിഷ് ലുക്ക്, വൈറലായി പുതിയ ഫോട്ടോകൾ












Click it and Unblock the Notifications