നിങ്ങളുടെ ഇടപാടുകള്‍ ആദായ നികുതി വകുപ്പ് എങ്ങനെ നിരീക്ഷിക്കുന്നു; അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍...
ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും നിശ്ചിത സംഖ്യക്ക് മുകളിലുള്ള ഇടപാടുകള്‍ ആദായ നികുതി വകുപ്പില്‍ റിപോര്‍ട്ട് ചെയ്യുന്നുണ്ട്.
ദില്ലി: ബാങ്ക് നിക്ഷേപം മുതല്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് നടത്തുന്ന ബില്ലടക്കല്‍ വരെ ആദായ നികുതി വകുപ്പ് നിരീക്ഷിക്കുന്നുണ്ട്. പ്രത്യേകിച്ചും നോട്ട് നിരോധന ശേഷമുള്ള സാഹചര്യത്തിലെ സ്വത്ത് ഇടപാടുകളെ കുറിച്ച്.
ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും നിശ്ചിത സംഖ്യക്ക് മുകളിലുള്ള ഇടപാടുകള്‍ ആദായ നികുതി വകുപ്പില്‍ റിപോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതുസംബന്ധിച്ച് കഴിഞ്ഞാഴ്ച ആദായ നികുതി വകുപ്പ് വിജ്ഞാപനം ഇറക്കിയിരുന്നു.

ആദായ നികുതി വകുപ്പ് ഒരു ഇ-പ്ലാറ്റ്്ഫോം ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. ഇതുവഴിയാണ് ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും ഉപഭോക്താക്കളുടെ ഇടപാടുകള്‍ സംബന്ധിച്ച് ആദായ നികുതി വകുപ്പിനെ അറിയിക്കുന്നത്.

ഒരു സാമ്പത്തിക വര്‍ഷത്തില്‍ 10 ലക്ഷമോ അതില്‍ കൂടുതലോ സംഖ്യയുടെ പണമിടപാട് നടത്തുന്നവരെയാണ് ബാങ്കുകള്‍ റിപോര്‍ട്ട് ചെയ്യുക. ഇത് ഒന്നില്‍ കൂടുതല്‍ ബാങ്ക് അക്കൗണ്ട് വഴി ഒരാള്‍ നടത്തുന്ന ഇടപാടുകള്‍ പിടിക്കാനും സഹായിക്കും. എന്നാല്‍ കറന്റ്, ഫിക്സഡ് അക്കൗണ്ടുകള്‍ക്ക് ഇക്കാര്യത്തില്‍ ഇളവുണ്ട്.

ഒരു ലക്ഷമോ അതിലധികമോ വരുന്ന കാര്‍ഡ് വഴിയുള്ള ഇടപാടുകളും ബാങ്കുകള്‍ ആദായ നികുതി വകുപ്പിനെ അറിയിക്കും. ചെക്ക് മുഖേനയുള്ള 10 ലക്ഷത്തിന് മുകളിലെ ഇടപാടുകളും നിരീക്ഷിക്കും. ഇക്കാര്യം റിപോര്‍ട്ട് ചെയ്യാത്ത ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കുമെതിരേ നടപടിയുണ്ടാവും.

രണ്ടര ലക്ഷം വരെയുള്ള എല്ലാ പണ നിക്ഷേപങ്ങളും അറിയിക്കണമെന്നും ആദായ നികുതി വകുപ്പ് ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടണ്ട്. ഇക്കാര്യം നവംബറിലും ആവശ്യപ്പെട്ടിരുന്നു. അന്ന് ഡിസംബര്‍ 30 വരെയുള്ള ഇടപാടുകളുടെ കാര്യമായിരുന്നു പറഞ്ഞിരുന്നത്.

കറന്റ് അക്കൗണ്ട് വഴി 12.5 ലക്ഷം രൂപയുടെ ഇടപാട് നടത്തുന്നവരെയാണ് നിരീക്ഷിക്കുക. ഇവരുടെ വിവരങ്ങളും ഇടപാടും സംബന്ധിച്ച് ബാങ്കുകള്‍ ആദായ നികുതി വകുപ്പിനെ റിപോര്‍ട്ട് ചെയ്യും. 2016 ഏപ്രില്‍ ഒന്ന് മുതല്‍ നവംബര്‍ 9 വരെയുള്ള എല്ലാ അക്കൗണ്ടുകളിലെയും പണ നിക്ഷേപത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഈ മാസം 31ന് മുമ്പ് റിപോര്‍ട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ആദായ നികുതി വകുപ്പ്.

ഏതെങ്കിലും വ്യക്തി 10 ലക്ഷമോ കൂടുതലോ ഉള്ള തുകയുടെ ഇടപാട് നടത്തുമ്പോള്‍ അറിയിക്കാന്‍ കമ്പനികളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ബോണ്ടുകളുടെയും ഡിബഞ്ചറുകളുടെയും കാര്യത്തിലും ഇത് ബാധകമാണ്. മ്യച്ചല്‍ ഫണ്ട് യൂനിറ്റുകള്‍ക്കും ഈ പരിധി നിശ്ചയിച്ചിട്ടുണ്ട്. വിദേശ നാണയങ്ങളുടെ കൈമാറ്റത്തിലും ഈ പരിധി ബാധകമാണ്. ചെക്ക് ഇടപാട് വഴി പരിധി ലംഘിക്കുന്നുണ്ടോ എന്ന് പരിശോധിക്കും.

സ്വത്തുക്കളുടെ കാര്യത്തില്‍ തുക അല്‍പ്പം വര്‍ധിപ്പിച്ചിട്ടുണ്ട്. 30 ലക്ഷമോ അതില്‍ കൂടുതലോ ഉള്ള സംഖ്യയുടെ ഇടപാട് നടത്തുന്ന രജിസ്ട്രേഷനുകളാണ് റിപോര്‍ട്ട് ചെയ്യേണ്ടത്. രജിസ്ട്രാര്‍ ഓഫിസുകള്‍ക്ക് ആദായ നികുതി വകുപ്പ് ഇതുസംബന്ധിച്ച നിര്‍ദേശം നല്കി കഴിഞ്ഞു. 30 ലക്ഷം രൂപയുടെ സ്വത്ത് വാങ്ങുകയോ വില്ക്കുകയോ ചെയ്യുമ്പോള്‍ രജിസ്ട്രാര്‍ ഓഫിസില്‍ നിന്ന് നികുതി വകുപ്പിന് വിവരം കൈമാറും.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications