Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാക്ക് ദ റിപ്പറും റിപ്പര്‍ ചന്ദ്രനും ഇപ്പോളിതാ ഗോസ്റ്റ് ബാര്‍ബറും!!പ്രേതമോ മന്ത്രമോ അതോ മനുഷ്യരോ..?

ഭീതി വിട്ടൊഴിയുന്നില്ല

ദില്ലി: അസാധാരണ സംഭവങ്ങള്‍ക്കാണ് ഇന്ത്യയിലെ പല പ്രദേശങ്ങളും സാക്ഷ്യം വഹിക്കുന്നത്. ഉറങ്ങിയെഴുന്നേല്‍ക്കുമ്പോള്‍ സ്ത്രീകളുടെ മുടി മുറിച്ച രീതിയില്‍ കാണപ്പെടുക എന്ന അത്ഭുത സംഭവം. ദില്ലിയിലെ 14 വയസ്സുകാരിയുടെ മുടി മുറിച്ചത് സഹോദരന്‍മാരാണെന്ന് പോലീസ് കണ്ടെത്തി. പക്ഷേ അടുത്ത 12 മണിക്കൂറുകള്‍ക്കുള്ളില്‍ സമാനമായ 4 സംഭവങ്ങളാണ് ദില്ലിയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സംഭവത്തിനു പിന്നില്‍ യുക്തിപരമായ കാരണം നല്‍കാന്‍ ഇതുവരെ സാധിച്ചില്ലെങ്കിലും പ്രേതത്തിന്റെയും ഭൂതത്തിന്റെയും പേരു പറഞ്ഞ് ജനങ്ങളെ ഭയപ്പെടുത്തരുതെന്നാണ് പോലീസ് പറയുന്നത്.

കഴിഞ്ഞയാഴ്ചയാണ് ചിക്കാഗോയില്‍ എയര്‍ ഇന്ത്യയിലെ ജീവനക്കാര്‍ താമസിക്കുന്ന ഹോട്ടലില്‍ അസാധാരണ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഹോട്ടലില്‍ പ്രേതസാന്നിധ്യമുണ്ടെന്ന രീതിയിലുള്ള കഥകളും പുറത്തു വന്നു. സംഭവത്തിനു പിന്നിലെ ദുരൂഹത ഇതുവരെ ചുരുളഴിഞ്ഞിട്ടുമില്ല.

മുന്‍പും സമാനമായ പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. പലതിന്റെയും പിന്നില്‍ ഭൂതവും പ്രേതവുമാണെന്നൊക്കെ പറഞ്ഞവരുണ്ടെങ്കിലും ചില സംഭവങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തി ശിക്ഷിച്ചിട്ടുണ്ട്. റിപ്പര്‍ ചന്ദ്രന്‍ അവരില്‍ ഒരാളാണ്. എന്നാല്‍ ദില്ലിയില്‍ പ്രത്യക്ഷപ്പെട്ട അക്രമകാരിയായ കുരങ്ങനും ഉത്തര്‍പ്രദേശില്‍ ജനങ്ങളുടെ മുഖത്ത് പാടുകള്‍ വീഴ്ത്തിയ പ്രാണിക്കും ഗണേശ വിഗ്രഹം പാല്‍ കുടിച്ചതിനു പിന്നിലെയും ദുരൂഹത ഇന്നും അജ്ഞാതമായി തുടരുകയാണ്.

ഗോസ്റ്റ് ബാര്‍ബര്‍

ഗോസ്റ്റ് ബാര്‍ബര്‍

ഏറ്റവുമൊടുവില്‍ ഇന്ത്യക്കാരുടെ ഉറക്കം കെടുത്തിയിരിക്കുന്നത് മുടി മുറിക്കുന്ന പ്രേതമാണ്. ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെ മുടി പിറ്റേന്ന് ഉറങ്ങിയെഴുന്നേല്‍ക്കുമ്പോള്‍ മുറിക്കപ്പെട്ട രീതിയില്‍ കാണപ്പെടുന്ന അസാധാരണ സംഭവം ഇന്ത്യയിലെ പല സ്ഥലങ്ങളിലും ദുരൂഹതയായിത്തന്നെ തുടരുകയാണ്. ദില്ലിയിലെ സംഭവത്തിനു പിന്നിലെ കാരണം വെളിപ്പെട്ടെങ്കിലും മറ്റു കേസുകളില്‍ ഇതു വരെ അന്വേഷണത്തെ സഹായിക്കുന്ന യാതൊരു തുമ്പും ലഭിച്ചിട്ടില്ല. ഇത് ജനങ്ങളെ കൂടുതല്‍ പരിഭ്രാന്തരാക്കുകയാണ്.

എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് സംഭവിച്ചത്...

എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് സംഭവിച്ചത്...

വാതിലുകള്‍ കൊട്ടിയടക്കുക, ബള്‍ബുകള്‍ മിന്നുകയും കെടുകയും ചെയ്യുക, അസാധാരണമായ ശബ്ദങ്ങള്‍ കേള്‍ക്കുക പരിചിതമല്ലാത്ത ഗന്ധങ്ങള്‍ അനുഭവപ്പെടുക, തുടങ്ങിയ വിചിത്ര ലക്ഷണങ്ങള്‍ ഹോട്ടല്‍ മുറിയില്‍ കണ്ടുവരുന്നതായാണ് ജീവനക്കാര്‍ പറയുന്നത്. പറഞ്ഞറിയിക്കാനാകാത്ത സംഭവങ്ങളാണ് നടക്കുന്നതെന്ന് ജീവനക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഹോട്ടല്‍ മുറിയില്‍ ജീവനക്കാര്‍ക്കുണ്ടായ അനുഭവം ചൂണ്ടിക്കാട്ടി എയര്‍ ഇന്ത്യയുടെ ക്യാബിന്‍ ക്രൂ മേധാവി അധികൃതര്‍ക്ക് കത്തെഴുതിയിട്ടുണ്ട്. ഒറ്റക്ക് കിടക്കാനുള്ള ഭയം മൂലം ജീവനക്കാരില്‍ പലരും ഒന്നിച്ചാണ് കിടക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പലര്‍ക്കും കൃത്യമായ ഉറക്കം ലഭിക്കുന്നില്ല. മാനസിക സംഘര്‍ഷം മൂലം ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്നില്ല. എയര്‍ ഇന്ത്യയുമായുള്ള കരാര്‍ നിലനില്‍ക്കുന്നതിനാല്‍ ഹോട്ടലില്‍ നിന്ന് താമസം മാറാനും കഴിയില്ല. വിഷയത്തില്‍ അന്വേഷണം ആരംഭിച്ചതായി എയര്‍ ഇന്ത്യ വക്താവ് ധനഞ്ജയ് കുമാര്‍ അറിയിച്ചു.

അഭിസാരികകളെ കൊലപ്പെടുത്തിയ ജാക്ക് ദ റിപ്പര്‍

അഭിസാരികകളെ കൊലപ്പെടുത്തിയ ജാക്ക് ദ റിപ്പര്‍

കൂടുതലായും വേശ്യകളെ കണ്ടെത്തി അവരെ കഴുത്തു മുതല്‍ അടിഭാഗം വരെ മുറിച്ച് കൊലപ്പെടുത്തിയിരുന്ന അജ്ഞാത മനുഷ്യനെ വിശേഷിപ്പിക്കാന്‍ മാധ്യമങ്ങള്‍ ഉപയോഗിച്ചു തുടങ്ങിയ പേരാണ് ജാക്ക് ദ റിപ്പര്‍. ലണ്ടനില്‍ പാവപ്പെട്ടവര്‍ താമസിച്ചിരുന്ന പ്രദേശങ്ങളിലും വൈറ്റ് ചാപ്പലിനു സമീപവും കൊല കൂടുതലായി കൊല നടത്തിയിരുന്ന ജാക്ക് ദ റിപ്പര്‍ ആരാണെന്നത് ഇന്നും അജ്ഞാതമാണ്. നിരവധി കഥകളില്‍ ജാക്ക് ദ റിപ്പര്‍ കഥാപാത്രമായിട്ടുമുണ്ട്. ജാക്ക് ദ റിപ്പര്‍ ഒരു സ്ത്രീയാണെന്ന രീതിയിലും പില്‍ക്കാലത്ത് കഥകള്‍ പ്രചരിച്ചിരുന്നു.

റിപ്പര്‍ ചന്ദ്രന്‍

റിപ്പര്‍ ചന്ദ്രന്‍

കേരളത്തിലെ കുപ്രസിദ്ധനായ ഒരു കൊലയാളിയാണ് റിപ്പര്‍ ചന്ദ്രന്‍. ആളുകളെ തലക്കടിച്ച് കൊലപ്പെടുത്തിയിരുന്ന റിപ്പര്‍ ചന്ദ്രന്‍ ഒരു കാലത്ത് കേരളത്തിലെ ജനങ്ങളുടെ പേടിസ്വപ്‌നമായിരുന്നു. 1991 ല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ചാണ് റിപ്പര്‍ ചന്ദ്രനെ തൂക്കിലേറ്റുന്നത്.

അക്രമകാരിയായ കുരങ്ങന്‍

അക്രമകാരിയായ കുരങ്ങന്‍

2001 ലാണ് ദില്ലിയില്‍ ജനങ്ങളെ ആക്രമിക്കുന്ന, കാഴ്ചയില്‍ കുരങ്ങനു സമാനമായ അത്ഭുത ജീവിയെ കണ്ടുതുടങ്ങിയത്. രാത്രികാലങ്ങളില്‍ മാത്രമായിരുന്നു ഈ അത്ഭുതജീവി പ്രത്യക്ഷപ്പെട്ടിരുന്നത്.

മുഖത്ത് പാടുകള്‍ വീഴ്ത്തുന്ന പ്രാണി

മുഖത്ത് പാടുകള്‍ വീഴ്ത്തുന്ന പ്രാണി

ദില്ലിയില്‍ രാത്രിയില്‍ ആളുകളെ ആക്രമിക്കാനെത്തുന്ന കുരങ്ങനെ കണ്ടുതുടങ്ങി ഒരു വര്‍ഷത്തിനു ശേഷമാണ് ഉത്തര്‍ പ്രദേശില്‍ പ്രകാശം പുറപ്പെടുവിച്ച് ആളുകളുടെ മുഖത്ത് പാടുകള്‍ വീഴ്ത്തുന്ന പ്രാണി പ്രത്യക്ഷപ്പെട്ടത്.

പാലു കുടിക്കുന്ന ഗണേശ വിഗ്രഹം

പാലു കുടിക്കുന്ന ഗണേശ വിഗ്രഹം

1995 ലാണ് സംഭവം. ഇന്ത്യയുടെ പല സ്ഥലങ്ങളിലും പാലു കുടിക്കുന്ന ഗണേശ വിഗ്രഹത്തെ ജനങ്ങള്‍ കണ്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. പക്ഷേ ഇത് ഉപദ്രവകാരി ആയിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+