മോദി സ്‌റ്റൈല്‍ ഐക്കണെന്ന് അമേരിക്ക
വാഷിങ്ടണ്‍: അടുത്ത കാലത്തുവരെ രാജ്യത്തിന്റെ അതിര്‍ത്തിയില്‍ പോലും അടുപ്പിക്കാതെ അകറ്റി നിര്‍ത്തിയിരുന്ന നരേന്ദ്ര മോദിയിപ്പോള്‍ അമേരിക്കയ്ക്ക് ഏറ്റവും പ്രിയപ്പെട്ട ഇന്ത്യന്‍ നേതാവാണ്. ലോകരാഷ്ട്രീയത്തില്‍ പുതിയ സ്റ്റൈല്‍ അവതാരമാണ് മോദിയെന്നാണ് അമേരിക്ക ഇപ്പോള്‍ പറയുന്നത്.
മോദി ഇന്ത്യന്‍ പ്രധാനമന്ത്രിയായല്‍ അദ്ദേഹത്തിന്റെ വിസയ്‌ക്കേര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കുമെന്ന് നേരത്തെ അമേരിക്ക വ്യക്തമാക്കിയതാണ്. വിജയം ഉറപ്പിച്ചതോടെ അമേരിക്ക വാക്കുപാലിച്ചു. മോദിയെ അമേരിക്കയിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഇപ്പോള്‍ മോദിയുടെ വരവും കാത്ത് ചുവപ്പ് പരവതാനി വിരിച്ച് കാത്തിരിക്കുകയാണ് ഒബാമയുള്‍പ്പടെയുള്ളവര്‍.

മോദിയുടെ വേഷവിധാനത്തെ കുറിച്ചൊക്കെയാണ് അമേരിക്കന്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. മോദിയുടെ വസ്ത്രധാരണരീതിയാണ് അദ്ദേഹത്തിന് തിരഞ്ഞെടുപ്പിന് മുന്‍തൂക്കം നല്‍കിയതെന്നുവരെ ന്യൂയോര്‍ക്ക് ടൈംസ്, ടൈം മാഗസിന്‍ തുടങ്ങിയ അമേരിക്കയില്‍ പ്രമുഖ മാഗസിനുകള്‍ വിലയിരുത്തുന്നു.
പല ഷെയ്ഡുകളിലായുള്ള മോദിയുടെ കുര്‍ത്ത, അദ്ദേഹത്തിന്റെ വെട്ടിയൊതുക്കിയ വെള്ള താടി, വാച്ച്, വെയ്സ്റ്റ് കോട്ട്, എന്നുവേണ്ട എല്ലാത്തിനെയും യു എസ് മാധ്യമങ്ങള്‍ വളരെ സസൂഷ്മം നിരീക്ഷിച്ച് വിലിയരുത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റായിരുന്ന നല്‍സണ്‍ മണ്ടേലയുടേതുള്‍പ്പടെയുള്ള ലോക നേതാക്കളുടെ വസ്ത്രധാരണയുമായി താരതമ്യം ചെയ്യുമ്പോള്‍ മോദിയുടെ വേഷവിധാനം പ്രത്യേകം പഠനമര്‍ഹിക്കുന്നുവെന്നും ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു.












Click it and Unblock the Notifications