കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാഗി വീണ്ടും കുഴപ്പത്തില്‍; സുപ്രീംകോടതിയില്‍ പരാതി

  • By Anwar Sadath
Google Oneindia Malayalam News

മുംബൈ: ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് രാജ്യവ്യാപകമായി നിരോധിക്കുകയും പിന്നീട് വിപണിയിലേക്ക് തിരിച്ചുവരികയും ചെയ്ത മാഗി നൂഡില്‍സ് വീണ്ടും കുഴപ്പത്തില്‍. മാഗിയുടെ നിരോധനം നീക്കിയ മുംബൈ ഹൈക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ട് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ(FSSAI) സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി.

മുംബൈ ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം മാഗിയുടെ സാമ്പിളുകള്‍ അംഗീകൃത ലാബുകളില്‍ വീണ്ടും ടെസ്റ്റ് ചെയ്യുകയും അവയില്‍ ഹാനികരമായ വസ്തുക്കള്‍ ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നിരോധനം നീക്കുകയുമായിരുന്നു. എന്നാല്‍, ഹൈക്കോടതി നെസ്ലെ കമ്പനിയില്‍ നിന്നും നേരിട്ടാണ് സാമ്പിളുകള്‍ ശേഖരിക്കാന്‍ ഉത്തരവിട്ടതെന്നും അത്തരമൊരു നടപടി ശരിയല്ലെന്നുമാണ് ഹര്‍ജിക്കാര്‍ സുപ്രീംകോടതിയില്‍ ഉന്നയിച്ചിരിക്കുന്ന വാദം.

maggi

പരിശോധനയ്ക്ക് നല്‍കുന്നതുകൊണ്ടുതന്നെ മാഗി നേരിട്ട് നല്‍കിയ സാമ്പിളുകള്‍ ഗുണനിലവാരമുള്ളതായിരിക്കാമെന്നും, അതേസമയം പിടിച്ചെടുത്തവയല്ല പരിശോധിച്ചതെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. മാഗി നേരിട്ടുതന്നെയാണ് സാമ്പിളുകള്‍ പരിശോധിക്കാനായി ലാബുകള്‍ക്ക് നല്‍കിയതും. പഞ്ചാബ്, ഹൈദരാബാദ്, ജയ്പുര്‍ എന്നിവിടങ്ങളിലെ ലാബുകളിലാണ് പരിശോധന നടത്തിയത്.

നേരത്തെ അധികൃതര്‍ പിടിച്ചെടുത്ത സാമ്പിളുകളില്‍ നടത്തിയ പരിശോധനയില്‍ ലെഡ്ഡിന്റെ അംശം അനുവദനീയമായതിലും അധികമാണെന്നും ഇത് ആരോഗ്യത്തിന് ഹാനികരമാണെന്നുമായിരുന്നു കണ്ടെത്തല്‍. ഇത്തരമൊരു കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു രാജ്യത്ത് മാഗി നിരോധിച്ചതും. ഫുഡ് സേഫ്റ്റിയുടെ വാദം കോടതി അംഗീകരിക്കുകയാണെങ്കില്‍ വിപണിയില്‍ തിരിച്ചെത്തിയ ഉടനെ മാഗി വീണ്ടും പിന്‍വലിക്കേണ്ടിവന്നേക്കാം.

English summary
FSSAI moves SC against lifting ban on Maggi noodles
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X