ഗഗന്‍യാന്‍ ദൗത്യത്തിന് ഐഎസ്ആര്‍ഒ: ആളില്ലാ പേടകം ഒക്ടോബര്‍ 25ന് വിക്ഷേപിച്ചേക്കും
ന്യൂഡല്‍ഹി: ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കാനുള്ള ദൗത്യങ്ങളുടെ ആദ്യ പടിയായുള്ള ഗഗന്‍യാന്‍ ദൗത്യത്തിന് ഈ മാസം തുടക്കമായേക്കും. ഐഎസ്ആര്‍ഒ പുതിയ ക്രൂ മൊഡ്യൂളിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്. ഈ ക്രൂ മൊഡ്യൂളിലാണ് ബഹിരാകാശ യാത്രികരെ പ്രഷറൈസ്ഡ് അറ്റമോസ്ഫിയറിക് വെച്ചാണ് ദൗത്യത്തിനായി അടക്കം. ഇതിന്റെ ഭാഗമായുള്ള ഇന്‍ഫ്‌ളൈറ്റ് അബോര്‍ട്ട് ടെസ്റ്റിന് ഒക്ടോബര്‍ 25ന് തുടക്കമിടും.
ക്രൂ എസ്‌കേപ്പ് സിസ്റ്റമാണിത്. ഈ ദൗത്യത്തിന്റെ സാധ്യതകള്‍ എത്രത്തോളമുണ്ടെന്ന് പ്രദര്‍ശിപ്പിക്കുക കൂടിയാണ് ഇതിലൂടെ ഇസ്രൊ ലക്ഷ്യമിടുന്നത്. ഇതിന്റെ മുന്നൊരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായതായി മുതിര്‍ന്ന ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥര്‍ പറഞ്ഞു.അതേസമയം അബോര്‍ട്ട് ടെസ്റ്റ് പ്രദര്‍ശനത്തിന് ശേഷം ആളില്ലാ മിഷന്റെ മുന്നൊരുക്കംനടത്തുമെന്ന് ഇസ്രൊ ഉദ്യോഗസ്ഥര്‍ പറയുന്നു. വ്യത്യസ്ത സാഹചര്യത്തില്‍ ഈ പേടകം ഏതൊക്കെതരത്തില്‍ അതിനെ അതിജീവിക്കുമെന്നാണ് പരിശോധിക്കുന്നത്.

ഹൈ ഡൈനാമിക് പ്രഷകര്‍, ട്രാന്‍സോണിക് സാഹചര്യങ്ങള്‍ എന്നിവയാണ് പരിശോധിക്കുന്നതെന്ന് വിക്രം സാരാഭയ് സ്‌പേസ് സെന്റര്‍ ഉണ്ണികൃഷ്ണന്‍ നായര്‍ പറഞ്ഞു. ഗഗന്‍യാന്‍ പദ്ധതിയില്‍ നാല് അബോര്‍ട്ട് മിഷനുകളുണ്ട്. അതില്‍ ആദ്യത്തേതാണ് ഇത്. ആളില്ലാ പേടകങ്ങളുടെ മികവ് ഈ സമയം പരിശോധിക്കും.ഈ മിഷനില്‍ രണ്ടോ മൂന്നോ അംഗങ്ങളെ ബഹിരാകാശത്തേക്ക് കൊണ്ടുപോകാന്‍ സാധിക്കുമെന്ന് ഐഎസ്ആര്‍ഒ പറയുന്നു.
ടെസ്റ്റ് വെഹിക്കിളായ ടിവി-ഡി1 സിംഗിള്‍ സ്റ്റേജ് ലിക്വിഡ് റോക്കറ്റാണ്. ഇതാണ് അബോര്‍ട്ട് മിഷനായി ഉപയോഗിക്കുന്നത്. പേലോഡുകളില്‍ ക്രൂ മൊഡ്യുളൂം, ക്രൂ എസ്‌കേപ്പ് സിസ്റ്റംസും അടങ്ങും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് ഇത് ലോഞ്ച് ചെയ്യുക. ക്രൂ മൊഡ്യൂള്‍ 17 കിലോമീറ്റര്‍ ദൂരം താണ്ടിയാല്‍ വേര്‍പെടും. തുടര്‍ന്ന് അബോര്‍ട്ട് നടപടികള്‍ ഇവ തനിയെ ആരംഭിക്കും.
പാരച്യൂട്ടുകള്‍ പിന്നാലെ വിന്യസിക്കും. തുടര്‍ന്ന് മൊഡ്യൂളുകള്‍ കടലില്‍ പതിക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് ക്രൂ മൊഡ്യൂള്‍ റിക്കവര്‍ ചെയ്യും. ഇതിനായി ഇന്ത്യന്‍ നാവികസേനയില്‍ നിന്ന് ഡൈവിംഗ് ടീമിനെയും, പ്രത്യേക കപ്പലുകളെയും ഉപയോഗിക്കും. ഈ ഫ്‌ളൈറ്റ് ടെസ്റ്റ് ഗഗന്‍യാന്‍ ദൗത്യത്തിനായി ഏറെ നിര്‍ണായകമാണ്. ഈ മിഷനിലെ ഏറ്റവും സുപ്രധാനമായ സുരക്ഷാ ഫീച്ചറാണിത്.
ഇത് വിജയിച്ചാല്‍ മാത്രമേ ബാക്കിയുള്ള ടെസ്റ്റുകള്‍ കൂടി നടത്താനാവൂ. ബഹിരാകാശത്തേക്ക് ആളില്ലാ പേടകം അയക്കുന്നതുമെല്ലാം ഈ ദൗത്യ വിജയത്തെ ആശ്രയിച്ചത്. എല്ലാം കൃത്യമായി വന്നാല്‍ മാത്രമേ ഇന്ത്യന്‍ ബഹിരാകാശ യാത്രികരുമായി ഗഗന്‍യാന്‍ മിഷന്‍ ലോഞ്ച് ചെയ്യാനാവൂ എന്നും ഇസ്രൊ വ്യക്തമാക്കി. അതേസമയം ക്രൂ മൊഡ്യൂള്‍ ലോഞ്ച് കോംപ്ലക്‌സിലേക്ക് വൈകാതെ എത്തിക്കും. ഇത് പ്രഷറൈസ്ഡ് വേര്‍ഷനിലാണ് ഉള്ളത്.












Click it and Unblock the Notifications