കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗജേന്ദ്ര ചൗഹാനെ പുറത്താക്കില്ല; ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് സമരം തുടരും

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ മാസങ്ങളായി നടന്നുവരുന്ന വിദ്യാര്‍ഥി സമരം അവസാനിപ്പിക്കാന്‍ വിളിച്ചു ചേര്‍ത്ത ചര്‍ച്ച പരാജയപ്പെട്ടു. ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാന്‍ ബിജെപി മെമ്പര്‍ ഗജേന്ദ്ര ചൗഹാനെ പുറത്താക്കാന്‍ മടികാണിച്ചതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്. ചൗഹാനെ മാറ്റാന്‍ കഴിയില്ലെന്ന നിലപാടില്‍ ഉദ്യോഗസ്ഥര്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.

ചൗഹാനെ നിലനിര്‍ത്തിക്കൊണ്ട് ഏവര്‍ക്കും സ്വീകാര്യനായ ഒരു സഹ ചെയര്‍മാനെ നിയമിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികള്‍ നല്‍കി. കൂടാതെ ഗവേണിങ് കൗണ്‍സില്‍ അംഗങ്ങളെ മാറ്റാനും സര്‍ക്കാര്‍ തീരുമാനിച്ചു. വിദ്യാര്‍ഥികളുടെ ആവശ്യങ്ങളും ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ ആശയങ്ങളും കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കടെുത്ത വര്‍ത്താവിതരണ മന്ത്രാലയ ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ അറിയിക്കും.

gajendra-chauhan

ഒക്ടോബര്‍ ഒന്നിന് ഇതു സംബന്ധിച്ച് സര്‍ക്കാരുമായി കൂടിയാലോചന നടക്കും. ഇതിനുശേഷം തീരുമാനം അറിയിക്കാമെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ നിലപാട് അനുകൂലമാകുന്നതുവരെ വരെ സമരം തുടരാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം. ചര്‍ച്ച അടുത്തയാഴ്ചയും നടക്കും.

110 ദിവസമായി തുടരുന്ന പഠിപ്പുമുടക്ക് സമരവുമായി മുന്നോട്ട് പോവുകയാണ് വിദ്യാര്‍ത്ഥികള്‍. ചര്‍ച്ച നടത്താമെന്ന സര്‍ക്കാര്‍ വാഗ്ദാനത്തെ തുടര്‍ന്ന 400 മണിക്കൂറിലേറെ നടന്ന അനിശ്ചിതകാല നിഹാരസമരം കഴിഞ്ഞ ദിവസമായിരുന്നു അവസാനിപ്പിച്ചിരുന്നത്. ഇതിന് പിന്നാലെയായിരുന്നു ചര്‍ച്ച നടത്തിയത്. മഹാഭാരത് എന്ന് ടെലിവിഷന്‍ പരമ്പരയില്‍ യുധിഷ്ഠിര വേഷമിട്ട ഗജേന്ദ്ര ചൗഹാനെ മറ്റു യോഗ്യതകളൊന്നും ഇല്ലാതെ ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാന്‍ ആക്കിയതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.

English summary
Gajendra Chauhan to stay, Centre plans to appoint a co-chairperson
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X