കൂട്ടബലാത്സംഗം; മുതിര്‍ന്ന ബിജെപി നേതാവിന്റെ മകന്‍ അറസ്റ്റില്‍
പ്രതിയെ പിടികൂടാന്‍ സോഷ്യല്‍ മീഡിയ വ്യാപകമായ പ്രചരണം നടന്നിരുന്നു. പ്രിന്‍സിന്റെ പല പോസുകളിലുള്ള ചിത്രങ്ങളും പ്രചരിപ്പിച്ചു.
റായ്പൂര്‍: ഓടുന്ന കാറിനുള്ളില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയും ഇതിന്റെ വീഡിയോ പകര്‍ത്തുകയും ചെയ്ത സംഭവത്തില്‍ മുതിര്‍ന്ന ബിജെപി നേതാവിന്റെ മകനുള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റിലായി. ഛത്തീസ്ഗഡിലെ ബിജെപി നേതാവ് ജെ.എസ്.ജാസിയുടെ മകന്‍ പ്രിന്‍സ് സലൂജ ഇയാളുടെ സുഹൃത്തുക്കളായ ദേവേന്ദ്ര, ഫാരിദ് അലി എന്നിവരാണ് പിടിയിലായത്.
മഹസാമുണ്ഡ് സ്വദേശിയായ മുപ്പത്താറുകാരിയുടെ പരാതി പ്രകാരമാണ് അറസ്റ്റ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. യുവതിയും സഹോദരിയും മാത്രം വീട്ടിലുള്ളപ്പോള്‍ പ്രതികളായ മൂന്നുപേരും ചേര്‍ന്ന് യുവതിയെ ബലമായി വീട്ടില്‍നിന്നും കാറില്‍ കയറ്റുകയും പിന്നീട് ആള്‍പ്പാര്‍പ്പില്ലാത്തിടത്തുവെച്ച് ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.

സംഭവത്തിന്റെ വീഡിയോ പകര്‍ത്തി യുവതിയെ ഭീഷണിപ്പെടുത്തുകുയം ചെയ്തു. പോലീസില്‍ പരാതി നല്‍കിയാല്‍ വീഡിയോ സോഷ്യല്‍ മീഡിയവഴി പുറത്തുവിടുമെന്നായിരുന്നു ഭീഷണി. എന്നാല്‍ ഭീഷണി വകവയ്ക്കാതെ തൊട്ടടുത്ത ദിവസം യുവതി പരാതിപ്പെടുകയായിരുന്നു. ഇതിനു പിന്നാലെ പ്രതികള്‍ ഒളിവില്‍ പോവുകയും ചെയ്തു.
പ്രതിയെ പിടികൂടാന്‍ സോഷ്യല്‍ മീഡിയ വ്യാപകമായ പ്രചരണം നടന്നിരുന്നു. പ്രിന്‍സിന്റെ പല പോസുകളിലുള്ള ചിത്രങ്ങളും പ്രചരിപ്പിച്ചു. പ്രതികള്‍ക്ക് അര്‍ഹമായ കനത്ത ശിക്ഷ തന്നെ വാങ്ങിക്കൊടുക്കുമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍സിങ് പ്രതികരിച്ചു












Click it and Unblock the Notifications