ഇന്ത്യക്കെതിരെ വിഷം തുപ്പി അഫ്രീദി, ചുട്ടമറുപടി, ജോക്കറെന്ന് ഗംഭീര്‍, ഇനി സഹായമില്ലെന്ന് ഹര്ഭജന്!!
ദില്ലി: ഇന്ത്യക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി മുന്‍ പാകിസ്താന് താരം ഷാഹിദ് അഫ്രീദി. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ തന്നെ അഫ്രീദിക്ക് ചുട്ടമറുപടിയുമായി രംഗത്തെത്തിയിട്ടുണ്ട്. പാക് അധീന കശ്മീരില്‍ സഹായവുമായി എത്തിയ ശേഷമാണ് അഫ്രീദിയുടെ വിവാദ പരാമര്‍ശം. ഞാന്‍ നിങ്ങളുടെ മനോഹരമായ ഗ്രാമത്തിലാണ്. അതില്‍ സന്തോഷിക്കുന്നു. ദീര്‍ഘകാലമായി നിങ്ങളെ കാണണമെന്ന് ആഗ്രഹിക്കുന്നു. ഇന്ന് ലോകത്ത് വലിയൊരു മഹാമാരി ബാധിച്ചിരിക്കുകയാണ്. എന്നാല്‍ അതിനേക്കാള്‍ വലിയ രോഗം നരേന്ദ്ര മോദിയുടെ മനസ്സിലാണ്. കശ്മീരില്‍ ഏഴ് ലക്ഷം സൈനികരെയാണ് മോദി വിന്യസിച്ചിരിക്കുന്നത്. പാകിസ്താന് സൈന്യത്തിന്റെ അത്രയും വരുമിത്. ഇന്ത്യയില്‍ നിന്നുള്ള കശ്മീരികള്‍ പാക് സൈന്യത്തെ പിന്തുണയ്ക്കുന്നുണ്ടെന്ന് അഫ്രീദി പറഞ്ഞു.

അഫ്രീദിക്കെതിരെ തുറന്നടിച്ച് ബിജെപി എംപിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍ രംഗത്ത് വന്നിട്ടുണ്ട്. പാകിസ്താന് വെറും ഏഴ് ലക്ഷം സൈനികരും 20 കോടി ജനങ്ങളുമാണ്. 16 വയസ്സുള്ള ഒരു ജോക്കറാണ് ഇത് പറയുന്നത്. എന്നിട്ടും 70 വര്‍ഷമായി കശ്മീരിന് വേണ്ടി യാചിക്കുകയാണ്. അഫ്രീദി, ഇമ്രാന് ഖാന്, ബജ്വ തുടങ്ങിയ ജോക്കര്മാര് എപ്പോഴും ഇന്ത്യക്കെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും വിഷയം ചീറ്റി കൊണ്ടിരിക്കും, പാകിസ്താന് ജനതയെ വഞ്ചിക്കാന്‍ വേണ്ടിയാണിത്. വിധി ദിനം വരെ അവര്‍ ഇത് തുടരും. ബംഗ്ലാദേശ് ഓര്മയുണ്ടാവട്ടെയെന്നും ഗംഭീര്‍ ട്വീറ്റ് ചെയ്തു.
ഗംഭീര്‍ മാത്രല്ല യുവരാജും ഹര്ഭജന് സിംഗും അഫ്രീദിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. നേരത്തെ അഫ്രീദി ഫൗണ്ടേഷന് വേണ്ടി സഹായം നല്‍കാമെന്ന് ഹര്ഭജന് പറഞ്ഞിരുന്നു. കൊറോണവൈറസിലെ പ്രവര്‍ത്തനമായിരുന്നു ഹര്‍ഭജനും യുവരാജും നല്‍കാമെന്ന് ഏറ്റത്. താനും അഫ്രീദിയുമായുള്ള ചെറിയ ബന്ധം പോലും ഇതോടെ ഇല്ലാതായെന്ന് ഹര്ഭജന് പറഞ്ഞു. എന്റെ രാജ്യത്തെ കുറിച്ചും പ്രധാനമന്ത്രിയെയും കുറിച്ച് മോശം പറയുന്നത് അംഗീകരിക്കാനാവില്ല. മനുഷ്യരോടുള്ള സ്നേഹം കാരണമാണ് സഹായിക്കാമെന്നേറ്റത്. എന്നാല്‍ അഫ്രീദി എല്ലാ നിയന്ത്രണങ്ങളും കടന്നാണ് ഇത്തരമൊരു പരാമര്‍ശം നടത്തിയിരിക്കുന്നതെന്നും ഹര്ഭജന് ആരോപിച്ചു.
അഫ്രീദിയുടെ പരാമര്‍ശത്തില്‍ ശരിക്കും നിരാശയുണ്ട്. ഉത്തരവാദിത്തമുള്ള ഇന്ത്യക്കാരനെന്ന നിലയില്‍ അത്തരം വാക്കുകളെ ഒരിക്കലും പിന്തുണയ്ക്കില്ല, മാനവികതയുടെ പേരിലാണ് അഫ്രീദിയെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ അതില്‍ ഖേദിക്കുന്നു. ഇനി ഒരിക്കലും അത്തരമൊരു പിന്തുണയുണ്ടാവില്ലെന്നും യുവരാജ് സിംഗ് പറഞ്ഞു. അതേസമയം യുവരാജിനെതിരെയും ഹര്ഭജനെതിരെയും സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണം നടക്കുന്നുണ്ട്. ഇവര്‍ അഫ്രീദി ഫൗണ്ടേഷനെ സഹായിക്കാന്‍ തീരുമാനിച്ചതാണ് കാരണം. എന്നാല്‍ തന്റെ രാജ്യ സ്നേഹം സോഷ്യല്‍ മീഡിയയില്‍ തെളിയിക്കേണ്ടതില്ലെന്ന് ഹര്ഭജന് പറഞ്ഞു. ഈ രാജ്യത്താണ് താന്‍ ജനിച്ചത് ഈ രാജ്യത്ത് തന്നെ മരിക്കുമെന്നും ഹര്ഭജന് പറഞ്ഞു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications