ജര്‍മന്‍ യുവതിക്കും രക്ഷയില്ല; വീട്ടുടമ പീഡിപ്പിച്ചതായി ദില്ലി പോലീസില്‍ പരാതി

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ഗവേഷണ പഠനാര്‍ഥം ഇന്ത്യയിലെത്തിയ ജര്‍മന്‍ യുവതിയെ പീഡിപ്പിച്ചതായി പരാതി. ദില്ലി വനിതാ കമ്മീഷനിലാണ് ദിവസങ്ങള്‍ക്കു മുന്‍പ് പരാതിയെത്തിയത്. പരാതി പോലീസിന് കൈമാറിയതിനെ തുടര്‍ന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സൗത്ത് ദില്ലി ഹൗസ് ഖാസ് പ്രദേശത്താണ് സംഭവം.

വീട്ടിലെ താമസത്തിനുശേഷം ബില്ലുകള്‍ സെറ്റില്‍ ചെയ്യാനായിട്ടായിരുന്നു യുവതി വീട്ടുടമയ്ക്കടുത്തെത്തിയത്. ബില്ലുകള്‍ സെറ്റില്‍ ചെയ്തശേഷം വീട്ടിലെ വാഷ്‌റൂം ഉപയോഗിക്കാമോ എന്നു ചോദിച്ചു. വാഷ്‌റൂമില്‍ നിന്നും പുറത്തുവരുമ്പോള്‍ വീട്ടുടമ കയറിപ്പിടിക്കാന്‍ ശ്രമിച്ചെന്ന് യുവതി വനിതാ കമ്മീഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

08 rape

കയറിപ്പിടിക്കുന്നത് വിസമ്മതിച്ചതോടെ വലിച്ചടുപ്പിക്കാനും ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്താനും ശ്രമിച്ചു. വീട്ടുടമ മാത്രമേ അപ്പോള്‍ അവിടെയുണ്ടായിരുന്നുള്ളൂ. അവിടെനിന്നും രക്ഷപ്പെട്ട താന്‍ സുഹൃത്തിന്റെ നിര്‍ദ്ദേശപ്പകാരമാണ് വനിതാ കമ്മീഷനില്‍ പരാതി നല്‍കുന്നതെന്നും യുവതി വ്യക്തമാക്കി.

പരാതി കമ്മീഷന്‍ പിന്നീട് പോലീസിന് കൈമാറുകയായിരുന്നു. പരാതിയിലുള്ള മറുപടി പിന്നീട് ജര്‍മനിയിലേക്ക് പോയ യുവതിക്ക് ഇമെയിലിലൂടെ നല്‍കുകയും ചെയ്തു. യുവതിയില്‍ നിന്നും മൊഴി ആവശ്യപ്പെട്ടിട്ടുണ്ട്. ചോദ്യം ചെയ്യാനായി വീട്ടുടമയ്ക്കടുത്തേക്ക് പോയെങ്കിലും വീട് അടച്ചുപൂട്ടിയിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

English summary
German woman accuses landlord of molestation, Delhi Police lodge FIR
Please Wait while comments are loading...