ദളിത് കലാപത്തിൽ ഉത്തർപ്രദേശിൽ ഫയൽ ചെയ്തത് 192 എഫ്ഐആർ; പോലീസ് അതിക്രമം, അനുഭവിക്കുന്നത് യാതനകൾ!

  • Written By: Desk
Subscribe to Oneindia Malayalam

ഗാസിയാബാദ്: മഹാരാഷ്ട്രയിൽ ദളിതർക്ക് നേരെയുണ്ടായ അക്രമവും തുടർന്നുണ്ടായ പ്രതിഷേധങ്ങളും സംസ്ഥാനത്തെ കലാപ ഭൂമിയാക്കി മാറ്റുകയായിരുന്നു. ഭീമ - കൊറേഗാവ് യുദ്ധത്തിന്റെ വാര്‍ഷികത്തില്‍ പങ്കെടുക്കാനെത്തിയ ദളിതര്‍ക്ക് നേരെയാണ് മറാത്താ വിഭാഗം ആക്രമണം നടത്തിയത്. തുർന്ന് നടന്ന ദളിത് ബന്ദിലും നിരവധി ആക്രമണനങ്ങളാണ് നടന്നത്. ഏപ്രിൽ രണ്ടിന് നടന്ന കലാപത്തിൽ ഗാസിയാബാദ് പോലീസ് എഫ്ഐആറിൽ പേര് ചേർക്കപ്പെട്ട വ്യക്തിയാണ് 85 കാരനായ ദളിത് സോഷ്യൽ ആക്റ്റിവിസ്റ്റ് ശ്രീറാം ഹിടേഷി. ഹിടേഷി പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു.

എന്നാൽ അത് സമാധാനപരമായ പ്രതിഷേധമായിരുന്നു. സ്കൂട്ടറിലായിരുന്നു അദ്ദേഹം യാത്ര ചെയ്തത്. തുടർന്ന് ജില്ലാ മജിസ്ട്രേറ്റ് ഓഫീസിനുമുന്നിൽ സമാധാനപരമായ പ്രതിഷേധം നടത്തുകയായിരുന്നു ശ്രീറാം ഹിടേഷി. എന്നാൽ അദ്ദേഹവും പോലീസിന്റെ എഫ്ഐആറിൽ ഉൾപ്പെട്ടിട്ടുണ്ട്. മൂന്ന് ആഴ്ച മുന്നേ ഹാർട്ട് അറ്റാക്ക് വന്ന വ്യക്തിയാണ് ഗാസിയാബാദിൽ സ്കൂൾ നടത്തുന്ന ഹിടേഷി. നടുവേദനകൊണ്ട് ജീവിതം തള്ളി നീക്കുന്ന വ്യക്തി. ഇദ്ദേഹത്തിനെതിരെയും കലാപമുണ്ടാക്കിയതിനും രണ്ട് പേരെ കൊലപ്പെടുത്തിയതിനുമുള്ള കേസിൽ പോലീസ് ഉൾപ്പെടുത്തുകയായിരുന്നു.

192 എഫ്ഐആർ

192 എഫ്ഐആർ


192 എഫ്ഐആർ ആണ് ഭാരത് ബന്ദിനോടനുബന്ധിച്ച് ഉത്തർപ്രദേശിൽ നടന്ന കലാപത്തിൽ പോലീസ് ഫയൽ ചെയ്തിരിക്കുന്നത്. കലാപത്തിൽ രണ്ട് പേർ മരണപ്പെട്ടെന്നും ഇരുപതോളം ജനങ്ങൾക്ക് പരിക്കുപറ്റിയെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ രണ്ടിലെ കലാപത്തിൽ 672 അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്. കൂടാതെ 114 പോലീസുകാർക്കും പരിക്കുപറ്റിയെന്ന് റിപ്പോർട്ടിൽ പറയുന്നു. ഗാസിയാബാദ് പോലീസ് 13 എഫ്ഐആർ ആണ് ഫയൽ ചെയ്തത്. 295 പേരാണ് എഫ്ഐആരിലുള്ളത്. കുടുതലും ഉൾപ്പെട്ടിരിക്കുന്നത് ദളിത് പ്രവർത്തകരാണ്. ഹിടേഷിയുടെ അതേ ചാർജ്ജ് തന്നെ ഉൾപ്പെടുത്തിയ വ്യക്തിയാണ് 32 കാരനായ സഞ്ജയ് സിങ്. ടൂബർകുലോസിസിന് ട്രീറ്റ്മെന്റിലാണ് കഴിഞ്ഞ മൂന്ന് വർഷമായി സഞ്ജയ് സിങ്. ഓന്നോ രണ്ടോ മിനുട്ടല്ലാതെ അതിൽ കൂടുതൽ അദ്ദേഹത്തിന് നടക്കാൻ പോലും സാധിക്കില്ല. എന്നിട്ടും എങ്ങിനെ കാലാപം നടത്തിയെന്ന പേരിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തെന്ന് അറിയില്ലെന്ന് അദ്ദേഹത്തിന്റെ പിതാവ് കമൽ സിങ് ചോദിക്കുന്നു.

വീട്ടിലിരുന്നവരും കൊലപാതകികൾ...

വീട്ടിലിരുന്നവരും കൊലപാതകികൾ...

കൊലപാതക കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്ത ദളിത് യുവാക്കളാണ് ഗാസിയബാദിലെ നൈഫാലും ജയ്ചന്ദും. എന്നാൽ ഏപ്രിൽ രണ്ടിന് കാലിന് അസുഖമായി കഴിയുകയായിരുന്നു ജയ്ചന്ദ്. ഒരടിപോലും നടക്കാൻ പറ്റാത്ത അവസ്ഥ. എന്നിട്ടും അദ്ദേഹത്തിനെതിരെ കൊലക്കുറ്റത്തിന് പോലീസ് കേസെടുത്തു. എപ്പോൾ വേണമെങ്കിലും പോലീസ് എന്നെ കൊണ്ടുപോകുമെന്ന പേടിയാലാണ് ജീവിക്കുന്നതെന്ന് ജയ്ചന്ദ് പറയുന്നു. ഞങ്ങൾ മാർച്ചിൽ പങ്കെടുത്തിരുന്നു. എന്നാൽ കലാപത്തിൽ ഞങ്ങൾക്ക് റോളില്ലെന്ന് മറ്റൊരു ദളിത് യുവാവ് പറയുന്നു. അവർ വ്യവസായിയായ ചേതൻ ആനന്ദിനെയും അഭിഭാഷകൻ മഹേഷ് വർമ്മയെയും ഫോട്ടോഗ്രാഫർ മനോജ് റാജൗറ തുടങ്ങി രവി, സഞ്ജയ്, വിജയ് എന്നിവരെയും ഇതിൽ ഉൾപ്പെടുത്തി. എല്ലാവരേയും ഓരേ കേസിൽ എഫ്ഐആറിൽ പേര് ചേർക്കപ്പെട്ടു. ഇത് കാൽനടയായ മാർച്ച് ആയിരുന്നു. പോരാട്ടമോ, അക്രമമോ, വാഹനങ്ങൾ കത്തിക്കലോ ഒന്നും തന്നെ ഞങ്ങൾ ചെയ്തിരുന്നില്ലെന്ന് ആനന്ദ് പറയുന്നു.

ദളിത് കോളനികളിൽ നിന്നും പാലായനം

ദളിത് കോളനികളിൽ നിന്നും പാലായനം


5000 അജ്‍ഞാത വ്യക്തികൾക്കെതിരെയും എഫ്ഐആറിൽ പരമാർശമുണ്ട്. ബഹുജനപ്രക്ഷോഭങ്ങൾ നടക്കുമ്പോൾ പോലീസ് ഉപയോഗിക്കുന്ന ഒരു സാധാരണ രീതിയാണിത്. അതുകൊണ്ട് തന്നെ കൂടുതൽ അറസ്റ്റ് ഉണ്ടാകാനും സാധ്യതയുണ്ട്. ഇത് ജട്വ, ഗാസിയാബാദ് സ്ഥലങ്ങളിലെ ദളിത് കോളനികളിൽ നിന്നും കുടുംബങ്ങൾ പാലായനം ചെയ്യാൻ ഇടയാക്കിയിട്ടുണ്ട്. ഫോട്ടോയുടെയും വീഡിയോയുടെയും അടിസ്ഥാനത്തിൽ 295 പേരുകളാണ് ഗാസിയാബാദ് പോലീസ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് പരിശോധിച്ച സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം ഇതിൽ കുഴപ്പങ്ങളൊന്നും ഇല്ലെന്നും കണ്ടെത്തുകയായിരുന്നു. ഉത്തർപ്രദേശിലെ ഹാപൂർ ടൗണിൽ നിന്ന് 35 കിലോമീറ്റർ അകലെയുള്ള പ്രദേശത്ത് ദളിത് യുവതികൾ പ്രതിഷേധിക്കുകയാണ്. അപ്രതീക്ഷിതമായ അറസ്റ്റിനെ പേടിച്ച് പോലീസിന് പ്രവേശിക്കാൻ ആകാത്ത വിധം പ്രവേശന കവാടം എല്ലാ വൈകുന്നേരവും അവർ അടയ്ക്കുകയാണ്. പോലീസ് വന്ന് തന്റെ മകനെ അറസ്റ്റ് ചെയ്യാതിരിക്കാൻ പ്രവേശന കവാടത്തിന് മുന്നിൽ ഇരുന്ന് പോലീസ് വരുന്നത് തടയുമെന്ന് എഫ്ഐആറിൽ പേര് ചേർക്കപ്പെട്ട മനീഷിന്റെ അമ്മ ബീന പറയുന്നു. എല്ലാവരും കവാടത്തിന് മുന്നിൽ ഇരുന്ന് പാട്ട് കേൾക്കും. പോലീസിനെ കോളനിക്കകത്തേക്ക് പ്രവേശിക്കാൻ അനുവദിക്കില്ല. ഇതാണ് സ്ത്രീകൾ ഇപ്പോൾ ചെയ്യുന്നത്.

ഹപ്പൂരിൽ മാത്രം 42 എഫ്ഐആർ

ഹപ്പൂരിൽ മാത്രം 42 എഫ്ഐആർ

ഹപ്പൂരിൽ നിടന്ന കലാപത്തിൽ 42 എഫ്ഐആറാണ് രേഖപ്പെടുത്തിയത്. മൂപ്പത് പേരുടെ പേരുകളാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയത്. ഇതിൽ മനീഷിന്റെ പേരില്ല. എന്നിട്ടും ഏഫ്രിൽ 2ന് മനീഷിനെ പോലീസ് പിടിച്ചുകൊണ്ടുപോകുകയായിരുന്നു. മറ്റ് ദളിത് കുടുംബത്തിലെ കുട്ടികളെയും പോലീസ് പിടിച്ചുകൊണ്ടുപോയിരുന്നു. എന്നാൽ പിന്നീട് മജിസ്ട്രേറ്റിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പെട്ടെന്ന് തന്നെ വിട്ടടയക്കുകയായിരുന്നു. നോയിഡയിൽ എല്ലാ ദിവസവും 9.30 മുതൽ 6.30 വരെ ജോലി ചെയ്യുന്ന വ്യക്തിയാണ് രാജ് കുമാർ. പുലർച്ചെ രണ്ട് മണിക്ക് വീട്ടിലെത്തി അദ്ദേഹത്തെ പോലീസ് പിടിച്ചുകൊണ്ടുപോകുകയായിരുന്നു. പോലീസ് മർദ്ദിച്ചെന്നും അശ്ലീല വാക്കുകൾ പ്രയോഗിച്ചെന്നും രാജ് കുമാറിന്റെ പിതാവ് നരേഷ് ചന്ദ് പറയുന്നു. തന്റെ മകൻ അമിതിനെ ഏപ്രിൽ രണ്ടിന് അർദ്ധരാത്രി പോലീസ് പിടിച്ചുകൊണ്ടുപോയെന്ന് 65 കാരനായ പിതാവ് ഭോലേറാം പറയുന്നു. 90 പേരെ പോലീസ് ആ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. എല്ലാ അറസ്റ്റും വീഡിയോയുടെയും ഫോട്ടോയുടെയും അടിസ്ഥാനത്തിലായിരുന്നു.

പെൺകുട്ടികളോടും പോലീസിന്റെ ക്രൂരത

പെൺകുട്ടികളോടും പോലീസിന്റെ ക്രൂരത

ബുലാന്ദ്ഷഹറിൽ നടന്ന കലാപത്തിൽ മൂന്ന് എഫ്ഐആറാണ് പോലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. 86 പേരെ പെട്ടെന്ന് തന്നെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഒരു എഫ്ഐആറിൽ 21 പേരുകൾ മാത്രമേയുള്ള ബാക്കി 150 പേരും പേരറിയാത്ത് ആൾക്കാരാണ്. കലാപത്തിൽ അഞ്ചോ പത്തോ ആൾക്കാർ കല്ലേറ് നടത്തിയിട്ടുണ്ടെന്ന് ഗ്രാമ വാസികൾ സമ്മതിക്കുന്നുണ്ട്. എന്നാൽ പോലീസ് അക്രമം ക്രുരമായിരുന്നെന്നാണ് അവർ ആരോപിക്കുന്നത്. എല്ലാ വീടുകളും പോലീസുകാർ തകർത്തു. പല സ്ത്രീകൾക്കും പരിക്ക് പറ്റി, പോലീസ് ക്രൂരമായാണ് തങ്ങളെ ആക്രമിച്ചതെന്ന് ഗ്രാമ വാസികൾ പറയുന്നു. തന്റെ പുസ്തകങ്ങൾ വലിച്ചെറിഞ്ഞ് നിനക്ക് ഒന്നും പഠിക്കാനുള്ള അവകാശമില്ലെന്ന് പോലീസ് ആക്രോശിച്ചെന്ന് പതിനെട്ട് വയസ്സുള്ള ജഡോൾ എന്ന വിദ്യാർത്ഥിനി പറയുന്നു. പോലീസ് അശ്ലീല പദങ്ങളും പ്രയോഗിച്ചെന്നും പെൺകുട്ടി പറയുന്നു.

ബന്ദിനെ സർക്കാർ നേരിട്ടത് ജനാധിപത്യ വിരുദ്ധം

ബന്ദിനെ സർക്കാർ നേരിട്ടത് ജനാധിപത്യ വിരുദ്ധം


രാജ്യവ്യാപകമായി ദളിത് സംഘടനകൾ നടത്തിയ ബന്ദിനോട് സർക്കാരും കോടതിയും തികച്ചും ജനാധിപത്യ വിരുദ്ധമായിട്ടാണ് പ്രതികരിച്ചതെന്നതിന്റെ തെളിവാമിത്. സമരക്കാർ നടത്തിയ അക്രമത്തിൽ അല്ല പകരം സമരക്കാരെ മറ്റുള്ളവർ (ദളിത് വിരുദ്ധർ) സമരത്തിന്റെ പേരിൽ കൊല്ലുകയാണ് ഉണ്ടായത്. അക്രമത്തിന് നേതൃത്വം കൊടുത്തവരുടെ പ്രധാനലക്ഷ്യം ഈ സമരത്തെ ആക്രമിക്കുക മാത്രമല്ലായിരുന്നു, പകരം സർക്കാരിനും പൊതുജനത്തിനും മുന്‍പില്‍ സമരക്കാരെ അക്രമികളായി ചിത്രീകരിക്കുക എന്ന ലക്ഷ്യവും ഉണ്ടായിരുന്നു എന്നത് വ്യക്തം. ദളിത്-ആദിവാസി വിഭാഗം നേരിടുന്ന അരക്ഷിതാവസ്ഥയും സംഘടിത രാഷ്ട്രീയ പാർട്ടികളുടെ നിലപാടുകളും ഗൗരവമായി വിലയിരുത്തണം. ദളിത് വിഭാഗങ്ങൾ സംഘടിച്ചു നിൽക്കുന്നത് നിരുത്സാഹപ്പെടുത്താനാണ് കാലങ്ങളായി രാഷ്ടീയ പാർട്ടികൾ ശ്രമിക്കുന്നത്. ബി എസ് പിയും റിപ്പബ്ലിക്കൻ പാർട്ടിയുടെ നിരവധി ഘടകങ്ങളും ആരു ഭരിച്ചാലും അവരുടെ കു‌ടെ നിൽക്കുന്ന റാം വിലാസ് പസ്വാന്റെ പാർട്ടിയുമാണ് എന്ന് ദേശീയ രാഷ്ട്രീയത്തിൽ ദളിത് പ്രാതിനിധ്യം അവകാശപ്പെടുന്നത്. ഇതിൽ ബി എസ് പി മാത്രമാണ് ഒരു സഖ്യ കക്ഷിരാഷ്‌ടീയത്തിൽ സ്വതന്ത്രമായി മേൽകൈയോടെ അധികാരത്തിൽ വരാൻ കഴിവുള്ളത്. ബി എസ് പി-എസ് പി സഖ്യം ഉത്തർപ്രദേശിൽ തുടർന്നാൽ ഇത് ബി ജെ പിക്ക് പ്രതിസന്ധി ഉണ്ടാക്കും. എന്നാൽ ഇതല്ല രാജ്യത്തെ പൊതുവിൽ ഉള്ള അവസ്ഥ. ഒരു വോട്ട് ബാങ്ക് എന്ന നിലയിൽ ദളിത് വോട്ടുകളെ ഭിന്നിപ്പിക്കാനാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും ശ്രമിക്കുന്നത്.

നീറ്റ് പരീക്ഷയിലെ ശതമാന കണക്ക് പൊല്ലാപ്പാകുന്നു; 20 ശതമാനം മാർക്കിനും എംബിബിഎസ് സീറ്റ്!

തൃശൂര്‍ ജില്ലയിലെ 380 ഡോക്ടര്‍മാര്‍ സമരത്തില്‍; രോഗികളെ വലച്ച് ഡോക്ടര്‍മാരുടെ സമരം

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Shriram Hiteshi, an 85-year-old Dalit social activist running a school, is one of the many from his community accused of rioting and attempt to murder, in two First Information Reports (FIRs) filed by the Ghaziabad police. These FIRs were filed after the violence that took place on April 2, the day Dalit groups had called a Bharat Bandh to protest what they call dilution of a law meant to protect them from atrocities.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്