'ഗൂലിഷ് എപികരിക്കസി': ഷാരൂഖിനും ആര്യനും പിന്തുണയുമായി തരൂര്‍, പുതിയ വാക്കിന്റെ അര്‍ത്ഥം
മുംബൈ: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) അറസ്റ്റ് ചെയ്തതിന് പിന്നാലെ ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാനും മകന്‍ ആര്യന്‍ ഖാനും പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ബോളിവുഡ് സൂപ്പര്‍ സ്റ്റാറിനും അദ്ദേഹത്തിന്റെ മകനും സംഭവിച്ച ദൗര്‍ഭാഗ്യത്തില്‍ സന്തോഷിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നവരെ വിമര്‍ശിച്ച് കൊണ്ടാണ് ശശി തരൂര്‍ ട്വിറ്റ് പങ്കുവച്ചത്.
ഞാന്‍ വിനോദ മയക്കുമരുന്നുകളുടെ ആരാധകനല്ലെന്നും ഒരിക്കലും ഉപയോഗിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് ശശി തരൂര്‍ പറഞ്ഞു. പതിവ് പോലെ പുതിയ ഇംഗ്ലീഷ് വാക്കുമായാണ് അദ്ദേഹം ഈ വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയത്. ഗൂലിഷ് എപികരിക്കസി (Ghoulish epicaricacy) എന്ന വാക്കാണ് അദ്ദേഹം ട്വീറ്റില്‍ ഉപയോഗിച്ചത്. ശവശരീരം ഭക്ഷിക്കുന്ന ദുഷ്ടന്‍ എന്ന അര്‍ത്ഥമാണ് ഗൗലിഷ് എന്ന വാക്കിന്. എപികരിക്കസി എന്നാല്‍ മറ്റുള്ളവരുടെ വീഴ്ചയില്‍ സന്തോഷം കണ്ടെത്തുന്നവന്‍.

ചിലര്‍ ഷാരൂഖിനും മകനും എതിരെ വേട്ടയാടല്‍ നടത്തുകയാണെന്ന് ശശി തരൂര്‍ പറഞ്ഞു. ഷാരൂറിനോട് കുറച്ച് സഹാനുഭൂതി വേണം. ഒരു 23 വയസുകാരന്റെ മുഖം നിരാശയോടെ താഴേണ്ടതല്ലെന്നും അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് മുംബൈയിലെ ആഡംബര കപ്പലില്‍ നിന്ന് ആര്യന്‍ ഖാന്‍ ഉള്‍പ്പടെ എട്ട് പേരെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്യുന്നത്. കപ്പലില്‍ വച്ച് ഇവര്‍ ലഹരി മരുന്ന് ഉപയോഗിച്ചെന്നാണ് എന്‍സിബി പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ആര്യനെ എന്‍സിബി വിശദമായി ചോദ്യം ചെയ്തിരുന്നു.
കഴിഞ്ഞ നാല് വര്‍ഷത്തോളമായി ലഹരി മരുന്ന് ഉപയോഗിക്കുന്നുണ്ടെന്നാണ് എന്‍സിപിയുടെ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയത്. യുകെയിലും ദുബായിലും താമസിച്ചിരുന്നപ്പോള്‍ ലഹരി ഉയോഗിച്ചെന്നും ആര്യന്‍ വെളിപ്പെടുത്തി. കേസില്‍ ആര്യനെതിരെ ഞെട്ടിക്കുന്ന വാദങ്ങളാണ് എന്‍സിബി നിരത്തിയത്. ആര്യന് അന്താരാഷ്ട്ര റാക്കറ്റുമായി ബന്ധമുണ്ടെന്നാണ് എന്‍സിബി കോടതിയില്‍ പറഞ്ഞത്.
തുടര്‍ന്ന് ആര്യന്റെ ജാമ്യം നിഷേധിച്ച് മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടിരുന്നു. ആര്യനെതിരെ തെളിവുകള്‍ ചിത്രങ്ങളുടെയും ചാറ്റുകളുടെയും രൂപത്തില്‍ ഉണ്ടെന്ന് അന്വേഷണ സംഘം കോടതിയില്‍ പറഞ്ഞു. ആര്യന്റെ ചാറ്റുകളെല്ലാം അന്താരാഷ്ട്ര റാക്കറ്റുമായുള്ള ബന്ധം തെളിയിക്കുന്നതാണ്. നിരവധി കോഡ് പേരുകള്‍ ഉപയോഗിച്ചാണ് മയക്കുമരുന്നിനുള്ള പണം ആര്യന്‍ നല്‍കിയിരുന്നത്. അതുകൊണ്ട് ആര്യനെ കസ്റ്റഡിയില്‍ കിട്ടേണ്ടത് അത്യാവശ്യമാണ്. മറ്റ് പ്രതികള്‍ക്കൊപ്പമിരുത്തി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എന്‍സിബി കോടതിയെ അറിയിച്ചു.
Recommended Video
കേസില്‍ വിശദമായ അന്വേഷണം വേണമെന്നാണ് എന്‍ സി ബി പറയുന്നത്. രാജ്യത്തേക്ക് ലഹരി എത്തുന്ന മാര്‍ഗവും വിതരണക്കാരും ഏജന്റുമാരും അടങ്ങുന്ന വലിയ സംഘത്തെ കുടുക്കാനുണ്ടെന്നാണ് എന്‍സിബി കോടതിയെ അറിയിച്ചിരിക്കുന്നത്.












Click it and Unblock the Notifications