Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസിനെ ഞെട്ടിച്ച് പവാര്‍, ഗുലാം നബിയുമായി രഹസ്യ ചര്‍ച്ച, യുപിഎ നീക്കത്തിന് ജി23 പിന്തുണ?

ദില്ലി: ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ദുര്‍ബലമായതിന് പിന്നാലെ പ്രതിപക്ഷകക്ഷികള്‍ ശക്തമായ ബദലൊരുക്കുന്നു. യുപിഎ പിടിക്കാനുള്ള നീക്കം എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ ആരംഭിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. സോണിയാ ഗാന്ധിക്ക് പകരം യുപിഎ ചെയര്‍മാനാകാനുള്ള നീക്കമാണ് പവാറിനുള്ളത്.

ഇപ്പോള്‍ ജി23യിലെ പ്രമുഖ നേതാവ് ഗുലാം നബി ആസാദ് ശരത് പവാറുമായി കൂടിക്കാഴ്ച്ച നടത്തിയിരിക്കുകയാണ്. അപ്രതീക്ഷിത നീക്കമാണിത്. കഴിഞ്ഞ ദിവസം ശിവസേന എന്‍സിപി ബിജെപിയോട് മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പവാര്‍ ഇറങ്ങി കളിക്കാന്‍ തീരുമാനിച്ചത്.

1

ഗുലാം നബി ആസാദ് എന്‍സിപി അധ്യക്ഷനെ കാണാനെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. കോണ്‍ഗ്രസിനെ പിളര്‍ത്തില്ലെന്ന് നേരത്തെ തന്നെ ഉറപ്പ് നല്‍കിയതാണ് ആസാദ്. എന്നാല്‍ ഇപ്പോഴുള്ള നീക്കം പ്രതിപക്ഷ ഐക്യത്തിനുള്ള നീക്കമാണെന്ന് സൂചനയുണ്ട്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് പവാറിന്റെ വീട്ടില്‍ ആസാദ് എത്തിയത്. ജി23 പ്രതിപക്ഷത്തെ ഒന്നിപ്പിച്ച് അവര്‍ക്കൊപ്പം നില്‍ക്കാനാണ് ആഗ്രഹിക്കുന്നത്. കോണ്‍ഗ്രസാണെങ്കില്‍ ഇതിന് മുന്‍കൈ എടുത്തിട്ടില്ല. പ്രതിപക്ഷത്തെ നയിക്കാനുള്ള അവകാശം തലമുറകളായി തങ്ങള്‍ക്ക് കൈമാറി കിട്ടിയ പോലെയാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പെരുമാറ്റം.

2

പ്രതിപക്ഷ കക്ഷികള്‍ക്കെല്ലാം കോണ്‍ഗ്രസുമായി ചേരുന്നതില്‍ അതുകൊണ്ട് എതിര്‍പ്പുണ്ട്. യുപിഎയെ കോണ്‍ഗ്രസില്‍ നിന്ന് കൊണ്ടുപോകാനാണ് എന്‍സിപിയുടെ ശ്രമം. ശിവസേന ഇതിനെ പിന്തുണയ്ക്കുമോ എന്ന് വ്യക്തമല്ല. പക്ഷേ പവാര്‍ വരികയാണെങ്കില്‍ അഖിലേഷ് യാദവ്, കെസിആര്‍, മമത ബാനര്‍ജി, എന്നിവരെല്ലാം പിന്തുണയ്ക്കാന്‍ റെഡിയാണ്. സോണിയാ ഗാന്ധി സജീവമായി പോലും രംഗത്തില്ലാത്തതിനാല്‍ അധ്യക്ഷ സ്ഥാനം കോണ്‍ഗ്രസ് കൈവശം വെക്കുന്നതിനോട് പ്രതിപക്ഷ കക്ഷികള്‍ക്കൊന്നും വലിയ താല്‍പര്യമില്ല. സീനിയര്‍ നേതാക്കള്‍ ധാരാളമുണ്ട് യുപിഎയില്‍. എല്ലാവരും ഒറ്റക്കെട്ടായി പവാറിനെ പിന്തുണയ്ക്കുന്നുണ്ട്.

3

ജി23 നേതാക്കള്‍ കോണ്‍ഗ്രസിനുള്ളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ലെന്ന് സോണിയയോട് നേരത്തെ പറഞ്ഞതാണ്. പക്ഷേ ആസാദിന്റെ വരവ് വലിയ തലവേദനയാണ്. ജി23 പവാറിനെ പിന്തുണച്ചാല്‍ പിന്നെ വലിയ വില കോണ്‍ഗ്രസിനുണ്ടാവില്ല. ജന്‍പഥിലെ വീട്ടില്‍ വെച്ചായിരുന്നു ഇവരുടെ കൂടിക്കാഴ്ച്ച. പവാര്‍ വിചാരിച്ചാല്‍ കൂടുതല്‍ പ്രാദേശിക നേതാക്കളുടെ പിന്തുണ സ്വരൂപിക്കാനാവും. ഡിഎംകെ അടക്കമുള്ളവര്‍ കോണ്‍ഗ്രസിനോട് ശക്തമായി രംഗത്തിറങ്ങാന്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇതുവരെ ഗൗരവത്തോടെയുള്ള നീക്കമൊന്നും ഉണ്ടായിട്ടില്ല. നാല്‍പ്പത് വര്‍ഷത്തോളം പവാറുമായി ചേര്‍ന്ന് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയിട്ടുണ്ട് താന്‍. അദ്ദേഹത്തെ കാണാന്‍ പ്രത്യേക അനുമതി വേണ്ടെന്നും ആസാദ് പറഞ്ഞു.

4

പ്രതിപക്ഷ സഖ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ചാണ് ഇവര്‍ സംസാരിച്ചതെന്നാണ് വിവരം. രാഹുല്‍ ഗാന്ധി ഇതുവരെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനമോ യുപിഎ ചെയര്‍മാന്‍ പദവിയോ ഏറ്റെടുക്കാന്‍ സമ്മതം അറിയിച്ചിട്ടില്ല. അതുകൊണ്ട് കോണ്‍ഗ്രസിന് ഉയര്‍ത്തി കാണിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളു മടിക്കുന്നുണ്ട്. അതേസമയം അധ്യക്ഷ സ്ഥാനം കൈവിട്ടാല്‍ കോണ്‍ഗ്രസിനെ പ്രതിപക്ഷ നിരയില്‍ ആരും ഗൗരവമായി എടുക്കില്ലെന്ന് ഹൈക്കമാന്‍ഡ് ഭയപ്പെടുന്നുണ്ട്. അടുത്തിടെ വഴങ്ങിയ തോല്‍വിയോടെ കോണ്‍ഗ്രസിനെ ഒപ്പം കൂടുന്നത് വലിയ തിരിച്ചടിയുണ്ടാക്കുമെന്ന് വരെ ഭയപ്പെടുന്നുണ്ട്. എന്നാല്‍ പവാര്‍ കോണ്‍ഗ്രസിനെ ഒപ്പം കൂട്ടാമെന്ന നിലപാടിലാണ്.

5

എന്‍സിപിയുടെ യൂത്ത് വിംഗാണ് യുപിഎ അധ്യക്ഷനായി പവാറിനെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ പവാറിന് ബിജെപിയോട് മൃദുസമീപനമാണെന്ന് പൊതുവേ പരാതിയുണ്ട്. എന്‍സിപിയും ശക്തമായി ബിജെപിയെ നേരിടുന്നില്ല. ശിവസേന ഇക്കാര്യം തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇവര്‍ രണ്ടുപേരുടെയും സമീപനം തങ്ങള്‍ക്കില്ലെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. പ്രതികാര മനോഭാവത്തോടെ രാഷ്ട്രീയം കളിക്കാനില്ലെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസും പറഞ്ഞിരുന്നു. അതേസമയം ഗുലാം നബി ആസാദ് മഹാരാഷ്ട്രയില്‍ നിന്ന് രണ്ട് തവണ ലോക്‌സഭയില്‍ എത്തിയിട്ടുണ്ട്. രാജ്യസഭാ സീറ്റില്‍ എംവിഎ സഖ്യം വിജയം നേടാന്‍ സാധ്യതയുള്ളത് കൊണ്ട് ആ വഴിക്കാണ് ആസാദ് പോകുന്നത്. പവാറിന്റെ പിന്തുണ അക്കാര്യത്തില്‍ ആവശ്യമാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+