ഇന്ത്യ മുസ്ലിം രാഷ്ട്രമായി മാറും..!! മുസ്ലിം ജനസംഖ്യയില്‍ ഞെട്ടിക്കുന്ന വര്‍ധനവ്..!!

  • By: അനാമിക
Subscribe to Oneindia Malayalam

കോട്ടയം: മുസ്ലിംങ്ങള്‍ക്കെതിരെ വിവാദ പ്രസ്താവനയുമായി വീണ്ടും കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ്. രാജ്യത്ത് മുസ്ലിംങ്ങളുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുകയാണെന്നും ഇങ്ങനെ പോയാള്‍ ഇന്ത്യ ഒരു മുസ്ലിം രാഷ്ട്രമായി മാറുമെന്നും ഗിരിരാജ് സിംഗ് പറഞ്ഞു. ഹിന്ദുക്കളുടേയും മുസ്ലിംങ്ങളുടെയും ജനസംഖ്യാവളര്‍ച്ചയുടെ കണക്കുകള്‍ എടുത്തുപറഞ്ഞാണ് കേന്ദ്രമന്ത്രിയുടെ വിവാദ പ്രസ്താവന.

സിപിഎമ്മിനെ ഇല്ലാതാക്കി കേരളം ബിജെപി ഭരിക്കും..!! തുറുപ്പ് ചീട്ട് മോഹന്‍ലാല്‍..!! തീപാറും..!!

പ്രവാസികളെ ഉന്നമിട്ട് വന്‍പെണ്‍വാണിഭ സംഘം..!! സീരിയല്‍ നടികളെ എത്തിച്ച് നല്‍കും..!!

മുസ്ലിംങ്ങൾ വർധിക്കുന്നു

ഇ്ന്ത്യയിലെ മുസ്ലിംങ്ങളുടെ ജനസംഖ്യാവര്‍ധനവ് 3.4 ശതമാനമാണെന്ന് മന്ത്രി ഗിരിരാജ് സിംഗ് ചൂണ്ടിക്കാട്ടി. അതേസമയം ഹിന്ദുമതത്തിലെ ജനസംഖ്യാ നിരക്ക് 2.17 ശതമാനം മാത്രമാണ്. ഈ നില തുടരുന്നത് ഹിന്ദു മതത്തിന് അപകടമാണെന്നും മന്ത്രി പറഞ്ഞു.

ഇസ്ലാം ഏറ്റവും വലിയ മതമാകും

മുസ്ലിംങ്ങളുടെ ജനസംഖ്യ ഇത്തരത്തില്‍ വര്‍ധിച്ചാല്‍ മൂന്ന് പതിറ്റാണ്ടിന് ശേഷം മുസ്ലിം മതം ഇന്ത്യയിലെ ഏറ്റവും വലിയ മതമായി മാറുമെന്നും ഗിരിരാജ് സിംഗ് പറഞ്ഞു. രാജ്യത്തിന്റഎ സംസ്‌ക്കാരത്തിനും സംസ്‌കൃതിക്കും വരെ ഭീഷണിയാവുന്ന തരത്തിലാണ് മുസ്ലിം ജനസംഖ്യാ വര്‍ധനവ്.

ഹിന്ദുക്കൾക്ക് ഭീഷണിയെന്ന്

മുസ്ലിംങ്ങളുടെ ജനസംഖ്യാ വര്‍ധനവ് ഇനിയും നിയന്ത്രിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഭാരത മണ്ണില്‍ ഇസ്ലാം മതം വേരുറപ്പിക്കുമെന്നും പൂര്‍വ്വികര്‍ നമ്മെ പഠിപ്പിച്ച മന്ത്രങ്ങളും മറ്റും അന്യം നിന്നു പോകുമെന്നും ഗിരിരാജ് സിംഗ് പറഞ്ഞു. ഇതോടെ ഭാവിതലമുറയ്ക്ക് മനസമാധാനത്തോടെ ദീപം തെളിയിക്കാനോ ക്ഷേത്ര ദര്‍ശനം നടത്തുവാനോ സാധ്യമാവില്ലെന്നും മന്ത്രി പറഞ്ഞു.

ജനസംഖ്യാ വർധനവ് കുഴപ്പം

ലോകത്തിന്റെ ആകെയുള്ള ഭൂവിസ്തൃതിയില്‍ 2.5 ശതമാനം മാത്രമുള്ള ഇന്ത്യയിലെ ജനസംഖ്യ 70.5 ശതമാനം ആണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഭക്ഷണം അടക്കമുള്ള അത്യാവശ്യകാര്യങ്ങള്‍ക്ക് വരെ ഇന്ന് ഏറെ ബുദ്ധിമുട്ടുന്ന നമ്മള്‍ ജനസംഖ്യ ഇനിയും വര്‍ധിച്ചാല്‍ ഭീതിതമായ അവസ്ഥയിലാകുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തില്‍ തീവ്രവാദവും ഗുണ്ടാരാജും

കേരളത്തിലെ സര്‍ക്കാരിനേയും മന്ത്രി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. കേരളത്തില്‍ തീവ്രവാദവും ഗുണ്ടാരാജുമാണ് വിളയാടുന്നതെന്ന് മന്ത്രി ആരോപിച്ചു. കേരളത്തില്‍ ആവിഷ്‌കാര സ്വാതന്ത്രമില്ലെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം കോട്ടയത്തും കണ്ണൂരും ഉണ്ടായ കൊലപാതകത്തെ പരാമര്‍ശിച്ചാണ് മന്ത്രിയുടെ പ്രതികരണം.

ഇത് സദ്ദാമിന്റെ ഇറാഖ്

കേരളത്തിന്റെ അവസ്ഥ സദ്ദാം ഹുസൈന്‍ ഭരിച്ചിരുന്ന ഇറാഖിന്റേത് പോലാണെന്നും മന്ത്രി പറഞ്ഞു. എതിര്‍ക്കുന്നവരെ കൊല്ലുന്ന പാര്‍ട്ടിയാണ് സിപിഎം. കേരളത്തിലേത് ഒരു സംസ്ഥാനത്തിന്റെ ക്രമസമാധാന പ്രശ്‌നം മാത്രമായി കാണാനാകില്ലെന്നും അത് രാജ്യതാല്‍പര്യത്തിന് എതിരാണെന്നും മന്ത്രി പറഞ്ഞു.

English summary
Union Ministers Giriraj Singh again makes controversial remarks against muslims
Please Wait while comments are loading...