Get Updates
Get notified of breaking news, exclusive insights, and must-see stories!

പോലീസ് ട്രെയിനിങ് ബാച്ച്‌മേറ്റ്‌സ് യുവതിയെ ബലാത്സംഗം ചെയ്തു വീഡിയോ പകര്‍ത്തി

കരിംനഗര്‍: പോലീസില്‍ ചേരാനായുള്ള കോച്ചിങ് ക്ലാസില്‍ ഒരുമിച്ച് പഠിക്കുന്ന മൂന്ന് യുവാക്കള്‍ ചേര്‍ന്ന് ഒരു യുവതിയെ ബലാത്സംഗം ചെയ്യുകയും പിന്നീട് ഇതിന്റെ വീഡിയോ കാട്ടി പലതവണ ലൈംഗിക ചൂഷണം നടത്തുകയും ചെയ്തതായി റിപ്പോര്‍ട്ട്. യുവതിയുടെ പരാതിയെ തുടര്‍ന്ന് മൂന്നുപേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ശ്രീനിവാസ്, അഞ്ജായിയാ, രാകേഷ് എന്നിവരാണ് പിടിയിലായവര്‍. തെലങ്കാനയിലെ കരിംനഗര്‍ ജില്ലയിലാണ് സംഭവം. ശ്രീനിവാസും അഞ്ജായിയായും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തപ്പോള്‍ രാകേഷ് അത് മൊബൈല്‍ ഫോണില്‍ പകര്‍ത്തി. വീഡിയോ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ രണ്ടാഴ്ചയോളം സംഘം ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു.

rape-sex-girl

പെണ്‍കുട്ടി രക്ഷിതാക്കളെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. സംഭവമറിഞ്ഞ നാട്ടുകാര്‍ യുവാക്കളെ പിടികൂടി കൈകാര്യം ചെയ്തതിനാല്‍ ഇവര്‍ വാറങ്കല്‍ ജില്ലയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. വീണവങ്ക മണ്ഡല്‍ കോച്ചിങ് സെന്ററില്‍വെച്ച് ഈ മാസം പത്തിനാണ് ബലാത്സംഗം നടന്നതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

എന്നാല്‍, പെണ്‍കുട്ടിയും സുഹൃത്തും ചേര്‍ന്ന് സിനിമയ്ക്ക് പോയി മടങ്ങുമ്പോള്‍ യുവാക്കള്‍ ഇവരെ ഒരു കുന്നിന്‍മുകളിലെത്തിക്കുകയും ബലാത്സംഗത്തിനിരയാക്കുകയുമായിരുന്നെന്ന് പോലീസ് പറയുന്നു. ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടി ഓടി രക്ഷപ്പെട്ടിരുന്നു. യുവാക്കള്‍ക്കെതിരെ ബലാത്സംഗത്തിന് കേസെടുത്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+